Search This Blog

WORST10 - JAYASURYA

10 താരങ്ങളുടെ ഞാൻ കാണാൻ ആഗ്രഹിക്കാത്ത 10 സിനിമകൾ
#EPISODE-10

ലിസ്റ്റിൽ അവസാനത്തേത് #ജയസൂര്യ !
10. J A Y A S U R Y A

ഏറെ കഷ്ടപ്പാടുകൾക്ക് ശേഷം സിനിമയെന്ന മായാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ജയസൂര്യ. ഇദ്ദേഹമടക്കം മലയാളം അടക്കിവാണ 10 താരങ്ങളുടെ പത്ത് മോശം സിനിമകൾ പരിചയപ്പെടുത്തുകയാണിവിടെ👇.
  

🌹 കാട്ടുചെമ്പകം

വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ. ഇതിൽ അഭിനയിച്ച പലരും ഈ ചിത്രത്തെ പിൻകാലത്ത് തള്ളിപ്പറഞ്ഞിട്ടുണ്ട്. അത്രയ്ക്കും മോശമായ ഒരു സിനിമയാണിത്. അസഹനീയം.

🌹 ഇമ്മിണി നല്ലൊരാൾ

രാജസേനൻ തട്ടിക്കൂട്ട് കോമഡി സിനിമകൾ ഒരുക്കുന്ന സമയത്ത് ജയസൂര്യയുടെ ഡേറ്റ് കിട്ടുകയും കോമഡിയും കോമാളിത്തരവുമായി ഒരു സിനിമ ഒരുക്കുകയും ചെയ്തു. അതാണ് ഇമ്മിണി നല്ലൊരാൾ. എനിക്ക് തീരെ ഇഷ്ടപ്പെടാത്ത ഒരു പടം.

🌹 ദേ ഇങ്ങോട്ട് നോക്കിയേ

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ജയസൂര്യ ചിത്രമാണ് ദേ ഇങ്ങോട്ട് നോക്കിയേ. ഒരുപാട് അതിഗംഭീര സിനിമകൾ ഒരുക്കിയ, വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള ഒരു സംവിധായകന്റെ കരിയറിലെ ഒരു മോശം സിനിമ. ഇതാണ് എനിക്ക് ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിലൂടെ അനുഭവപ്പെട്ടത്.

🌹 Dr. പേഷ്യൻറ്

കോമഡിയുടെ പേരിൽ മറ്റൊരു തട്ടിക്കൂട്ട് കോമാളിത്തരം. ഏഷ്യാനെറ്റിൽ ഇടയ്ക്കിടെ ഈ സിനിമ കാണിക്കാറുണ്ട്. കണ്ടു തീർക്കുവാൻ ഏതൊരാളും പാടുപെടും.

🌹 ഉത്തരാസ്വയംവരം

 കാണാൻ ഇഷ്ടമില്ലാത്ത ഒരു സിനിമയാണ് ഉത്തരാസ്വയംവരം. ഒരുവട്ടം ഇത് കണ്ടു തീർത്തത് വളരെ ബോറടിച്ചാണ്. ഒരു  മെഗാസീരിയൽ കാണുന്ന അനുഭവമാണ് ഉത്തരാസ്വയംവരം നൽകുന്നത്.

🌹 നല്ലവൻ

തട്ടിക്കൂട്ടി ഒരു കഥയുണ്ടാക്കി അതിനെ മോശം അവതരണത്തിലൂടെ വീണ്ടും മോശമാക്കി സൃഷ്ടിച്ച ഒരു സിനിമയാണിത്. എന്നെ സംബന്ധിച്ച് തീരെ ഇഷ്ടപ്പെടാത്ത ഒരു പടം.

🌹 ശങ്കരനും മോഹനനും

വല്ലാത്തൊരു തീയേറ്റർ എക്സ്പീരിയൻസായിരുന്നു ഈ ചിത്രം. കോമഡി പ്രതീക്ഷിച്ചായിരുന്നു പോയത്. ടിക്കറ്റ് എടുത്തു അതിനുശേഷമാണ്  അവാർഡ് പടം ആണെന്ന് മനസ്സിലായത്, ക്ഷമ പരീക്ഷിക്കുന്ന ഒരു അവാർഡ് പടം. അസഹനീയമായ സിനിമ.

🌹 കുഞ്ഞളിയൻ

സജി സുരേന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണിത്. ഇവർ വിവാഹിതരായാൽ, ഹാപ്പി ഹസ്ബൻഡ്സ് എന്നീ സിനിമകളുടെ വിജയത്തിനു ശേഷം തുടർ പരാജയങ്ങൾ ആയ സജി വീണ്ടും തൻറെ ജയസൂര്യയുമൊത്തുള്ള കോമഡി ട്രാക്കിലേക്ക് വന്നപ്പോൾ നല്ലൊരു ചിത്രം പ്രതീക്ഷിച്ചു.
എന്നാൽ കുഞ്ഞളിയൻ ഒരു അസഹനീയ സിനിമയാണ്.
അറുബോറൻ കോമഡി ചളികൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഒരു പക്ഷെ ഇഷ്ടപ്പെട്ടേക്കാം.. എന്നെ സംബന്ധിച്ച് കുഞ്ഞളിയൻ യാതൊരു തരത്തിലും ഇഷ്ടപ്പെടാത്ത പടമാണ്.
 
🌹 വാധ്യാർ

ഈ ചിത്രത്തിലെ രസകരമായ ഒരു ട്രെയിലർ കണ്ടാണു സിനിമ കാണാൻ ഇരുന്നത്, പ്രതീക്ഷയോടെ ഒരു കോമഡി ചിത്രം പ്രതീക്ഷിച്ചപ്പോൾ തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു അനാവശ്യ സൃഷ്ട്ടി മാത്രമായി വാദ്യാർ.
കാണാൻ ഇഷ്ടപ്പെടാത്ത സിനിമ.

🌹 ഷാജഹാനും പരീക്കുട്ടിയും

കുഞ്ചാക്കോ ബോബന്റേയും ജയസൂര്യയുടെയും എന്തിന് സംവിധായകൻ ബോബൻ സാമുവലിന്റേയും തുടങ്ങി ഈ ചിത്രമായി ഭാഗമായ എല്ലാവരുടെയും കരിയറിലെ മോശം സിനിമ തന്നെയാണ് ഷാജഹാനും പരീക്കുട്ടിയും. തീരെ ഇഷ്ടപ്പെടാത്ത ഒരു സിനിമ.
 
➖➖➖➖➖➖➖➖➖➖➖➖
ശരാശരിയും അതിനു താഴെയും/മുകളിലും നിൽക്കുന്ന ചിത്രങ്ങൾ നമ്മൾ കാണാറുണ്ട്, എന്നാൽ ചില ചിത്രങ്ങൾ കാണുമ്പോൾ അതിൽ അഭിനയിച്ച ആളുകളോട് പോലും ദേഷ്യം തോന്നും. അത്തരത്തിലുള്ള എനിക്ക് തോന്നിയിട്ടുള്ള ജയസൂര്യയുടെ 10 ചിത്രങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത് . 
               🔹🔸🔹
ഇത് എൻറെ അഭിപ്രായമാണ്, നിങ്ങളുടെ അഭിപ്രായം ചുവടെ ചേർക്കുക.

[ഈ സീരീസ് ഇവിടെ അവസാനിക്കുകയാണ്, ഇഷ്ടപ്പെട്ട 10 സംവിധായകരുടെ ഇഷ്ടപ്പെടാത്ത 2 സിനിമകളുമായ് അടുത്തഭാഗം ഉടൻ]

NEXT - 🔞+ ക്ലാസിക്ക് കബിസ്ഥാൻ

1 comment:

  1. ഇതിൽ വാധ്യാർ ഇഷ്ടമാണ്

    ReplyDelete