1082 . MY SWEET PEPPER LAND
🔹" MY SWEET PEPPER LAND "
Gnr :- Drama
Lang :- Kurdish ,Arabic, German, , Turkish, Zaya
കുർദ്ദിഷ് പശ്ചാത്തലത്തിൽ ഒരു ക്ലാസിക് വെസ്റ്റേൺ ഡ്രാമ ആഖ്യാനഭംഗിയോടെ പറഞ്ഞാൽ എങ്ങനെയുണ്ടാവുമെന്ന് MY SWEET PEPPER LAND പ്രേക്ഷകന് കാണിച്ചുതരുന്നുണ്ട്. ഹുനൻ സലീം സംവിധാനം ചെയ്ത് 2013 ൽ റിലീസ് ചെയ്ത ഈ ചിത്രം Golshifteh Farahani എന്ന നടിയുടെ നല്ല പ്രകടനവും ഭംഗിയും അവോളം ആസ്വദിക്കാനും വേറിട്ടൊരു ദൃശ്യഭംഗി കാഴ്ചയെ സുന്ദരമാക്കാനും സാധിക്കുന്നുണ്ട്.
ഞാൻ ആദ്യമായ് കാണുന്ന കുർദിസ്ഥാൻ ചിത്രമാണിത്, അതുകൊണ്ടുതന്നെ അവരുടെ സംസ്കാരവും പശ്ചാത്തലവും എന്നിലെ പ്രേക്ഷകന് പുതുമ നൽകിയിട്ടുണ്ട്. ആസ്വാദ്യകരമായ കഥപറച്ചിലിനൊപ്പം ടെക്നിക്കലി പടം ആവശ്യപ്പെടുന്ന മേന്മ സിനിമയിലുടനീളമുണ്ട്.
സ്ഥലംമാറ്റം വാങ്ങി ഒറ്റപ്പെട്ട ആ പോലീസ് സ്റ്റേഷനിലേക്ക് എത്തുന്ന ബരാനും അവിടുന്നു കിട്ടുന്ന സൗഹൃദമായ ഗോവാന്ദെന്ന അധ്യാപികയും ഇരുവരുടെയും ബന്ധത്തിൽ അതൃപ്തി കാണിക്കുന്ന ചിലരും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.
കുർദ്ദിഷ് ഗോത്രവർഗ്ഗങ്ങളുടേയും അവരുടെ ജീവിത രീതികളും മലകളും പർവ്വതങ്ങളും അടങ്ങിയ ഗ്രാമ ഭംഗിയും
പ്രശ്നങ്ങളും സിനിമയുടെ കഥാഗതിയിൽ ഭാഗമാകുന്നുണ്ട്.
Golshifteh Farahaniയുടെ പ്രകടനവും അധികം കണ്ട് ശീലിച്ചിട്ടില്ലാത്ത കഥാപശ്ചാത്തലവും അവതരണവും വേഗത കുറഞ്ഞ ആഖ്യാനം ആണെങ്കിൽ കൂടി സിനിമ ഇഷ്ടപ്പെടുത്തും. ഒരു വേറിട്ട സിനിമയെ അവിടുത്തെ പശ്ചാത്തലത്തെ അടുത്തറിയാൻ ഈ കുർദ്ദിഷ് സിനിമ കണ്ടു നോക്കാം.
"My Rating : 3.5/5"
No comments: