Search This Blog

Thoughts on " NO MERCY "

NO MERCY
Gnr - Crime Thriller 
Lang - KOREAN

പേരു പോലെ ഒരു ദയയും ഇല്ലാത്ത ചിത്രം.
വയലൻസ് എന്നൊക്കെ പറഞ്ഞ ഇതാണ്.
6 കഷ്ണമായ് മുറിച്ച ശവശരീരം, അത് ചെയ്തവനെ തെളിവ് സഹിതം പോലീസ് പിടിക്കുന്നു, 
കുറ്റം ഏൽക്കുന്നു.
പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് ഡോക്ടറുടെ മകളെ വിദേശത്ത് നിന്നും കാണാതാകുന്നു, 
മകളെ തിരിച്ച് നൽകണമെങ്കിൽ എല്ലാ തെളിവുകളും നശിപ്പിക്കുവാൻ പറയുന്നു, 

ശേഷം കുറ്റവാളിയും ഡോക്ടറും തമ്മിലുള്ള 
പകയുടേയും പ്രതികാരത്തിന്റേയും ചുരളഴിയുന്നു.

ഇത്രക്ക് ക്രൂരമായ് പ്രതികാരം ചെയ്യുന്ന മറ്റൊരു ചിത്രവും ലോകത്ത് ഉണ്ടാകില്ല.

ഈ ചിത്രത്തിന്റെ ക്ലൈമാക്സ് ട്വിസ്റ്റും ലാസ്റ്റ് സീനും മാത്രം മതിയാകും ഏറെ കാലം മനസ്സിൽ മായാതെ നിൽക്കുന്ന ഒരു ചിത്രമെന്ന് NO MERCYയെ സംശയമേതുമില്ലാതെ പറയാൻ.

@YaduEzr

No comments: