Search This Blog

WORST10 - JAYARAM

10 താരങ്ങളുടെ ഞാൻ കാണാൻ ആഗ്രഹിക്കാത്ത 10 സിനിമകൾ
#EPISODE06

ലിസ്റ്റിൽ ആറാമത് നമ്മുടെ #ജയറാമേട്ടൻ!
6. J A Y A R A M

കുടുംബ പ്രേക്ഷകർക്കിടയിൽ എന്നും തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ നടനാണ് ജയറാം. ഇദ്ദേഹമടക്കം മലയാളം അടക്കിവാണ 10 താരങ്ങളുടെ പത്ത് മോശം സിനിമകൾ പരിചയപ്പെടുത്തുകയാണിവിടെ👇.
  

🌹 സർക്കാർ ദാദ

രണ്ടായിരത്തിനു ശേഷം വന്ന ജയറാം ചിത്രങ്ങളിൽ ഭൂരിഭാഗം സിനിമകളും എനിക്ക് ഇഷ്ടപ്പെട്ടില്ല, എന്നാൽ പ്രതീക്ഷയോടെ സമീപിച്ച് നിരാശപ്പെടേണ്ടി വന്ന സിനിമയാണ് സർക്കാർ ദാദ.

🌹 പാർത്ഥൻ കണ്ട പരലോകം

എന്നെ സംബന്ധിച്ച് ഒരു അറുബോറൻ കാഴ്ച അനുഭവമാണ് ഈ സിനിമ നൽകിയത്. തീർത്തും അസഹനീയമായ ഒരു സിനിമ അനുഭവം.

🌹 സമസ്ത കേരളം PO

തിയറ്ററിൽ ചെന്ന് കണ്ടതുകൊണ്ടാവാം ക്ഷമ പരീക്ഷിച്ച ഒരു സിനിമയാണ് സമസ്തകേരളം PO.
പലർക്കും ഈ ചിത്രത്തെപ്പറ്റി അറിയുമോ എന്നുപോലും എനിക്ക് സംശയമുണ്ട്.

🌹 രഹസ്യ പോലീസ്

തീരെ ഇഷ്ടപ്പെടാത്ത ഒരു സിനിമ. 

🌹 മദിരാശി

ഷാജി കൈലാസ് തോക്കും മാസ്സും മാറ്റിവെച്ച് കോമഡിയിലേക്ക് തിരിഞ്ഞ സിനിമ. എന്തോ തീരെ ഇഷ്ടപ്പെട്ടില്ല.

🌹 ജിഞ്ചർ

ഷാജികൈലാസ് കോമഡിയിൽ പരാജയം കണ്ടപ്പോൾ വീണ്ടും അതേ ടീമിനെ വെച്ച് ഒന്നുകൂടി പരീക്ഷിച്ച് വീണ്ടും പരാജയം ദുരിത സിനിമയാണ് ജിഞ്ചർ.
മദിരാശിയെക്കാൾ മോശം സിനിമ.

🌹 സലാം കാശ്മീർ

സുരേഷ് ഗോപിയുടെയും ജയറാമിന്റേയും എന്തിന് സംവിധായകൻ ജോഷിയുടെ തന്നെ കരിയറിലെ ഏറ്റവും മോശം സിനിമകളിൽ ഒന്നാണ് സലാം കാശ്മീർ...
തീർത്തും അനാവശ്യ സൃഷ്ട്ടി.
 
🌹 ഉത്സാഹ കമ്മിറ്റി

ദുരന്തം, മലയാള സിനിമയിലെ തന്നെ ഒഴിവാക്കേണ്ട സൃഷ്ട്ടി.

🌹 തിങ്കൾ മുതൽ വെള്ളിവരെ

കോമഡിയുടെ പേരിൽ കോമാളിത്തരത്തിന്റെ പേക്കൂത്ത് നടത്തിയാൽ എല്ലാമായി എന്നു കരുതിയ ഒരു സിനിമ. 

🌹 സത്യ

ഒരുപാട് പ്രതീക്ഷയോടെയാണ് ടിക്കറ്റ് എടുത്തത്, തലഭ്രാന്തു വരുംവിധത്തിൽ അസഹനീയമായ ഒരു സിനിമ. അതാണ് സത്യ.

➖➖➖➖➖➖➖➖➖➖➖➖
ശരാശരിയും അതിനു താഴെയും/മുകളിലും നിൽക്കുന്ന ചിത്രങ്ങൾ നമ്മൾ കാണാറുണ്ട്, എന്നാൽ ചില ചിത്രങ്ങൾ കാണുമ്പോൾ അതിൽ അഭിനയിച്ച ആളുകളോട് പോലും ദേഷ്യം തോന്നും. അത്തരത്തിലുള്ള എനിക്ക് തോന്നിയിട്ടുള്ള ജയറാമിന്റെ 10 ചിത്രങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത് . 
               🔹🔸🔹
ഇത് എൻറെ അഭിപ്രായമാണ്, നിങ്ങളുടെ അഭിപ്രായം ചുവടെ ചേർക്കുക.

Next - ആസിഫ് അലി

1 comment:

  1. ഉത്സാഹ കമ്മിറ്റി എൻറെ അമ്മോ ഓർമിക്കാൻ പോലും വയ്യ

    ReplyDelete