Search This Blog

Worst_10 - MOHANLAL

10 താരങ്ങളുടെ ഞാൻ കാണാൻ ആഗ്രഹിക്കാത്ത 10 സിനിമകൾ.

ലിസ്റ്റിൽ ആദ്യത്തേത് നമ്മുടെ #ലാലേട്ടൻ!

1. M O H A N L A L
ലോകം കണ്ട മികച്ച നടന്മാരുടെ ലിസ്റ്റിൽ മമ്മൂട്ടിയ്ക്കൊപ്പം ലാലേട്ടനും എന്നുമുണ്ടാകും, എന്നാൽ ഇവരടക്കം മലയാളം അടക്കിവാണ 10 താരങ്ങളുടെ പത്ത് മോശം സിനിമകൾ പരിചയപ്പെടുത്തുകയാണിവിടെ👇.

🌹 ഫ്ലാഷ്

സിബി മലയിൽ,  മോഹൻലാൽ എന്ന കോംബോ പ്രതീക്ഷ നൽകിയപ്പോൾ, ആ കൂട്ടുകെട്ടിന്റെ എന്നല്ല 40 വർഷത്തെ മോഹൻലാലിൻറെ അഭിനയജീവിതത്തിലെ തന്നെ മോശം സിനിമകളിൽ ഒന്നായി ഫ്ലാഷ്.

🌹കോളേജ് കുമാരൻ

മിസ്റ്റർ ബ്രഹ്മചാരി എന്ന അസഹനീയ സൃഷ്ടിക്കുശേഷം ശേഷം അതേ സംവിധായകൻ വീണ്ടും കൈകൊടുത്ത ചിത്രമാണ് കോളേജ് കുമാരൻ. പേരിലെ വൃത്തികേട് സിനിമയിലുടനീളം കാണാനുണ്ടായിരുന്നു.
വർഷങ്ങൾക്കിപ്പുറവും മോഹൻലാലിൻറെ മോശം സിനിമ എടുത്താൽ അതിലൊന്ന് ഈ  ചിത്രമായിരിക്കും.

🌹 വാമനപുരം ബസ്റൂട്ട്

ഈ ചിത്രത്തിന്റെ കഥ വായിച്ചതും അഭിനയിക്കാമെന്ന് വാക്ക് കൊടുത്തതും ഭൂലോക മണ്ടത്തരമായെന്ന് മോഹൻലാൽ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. അത്രയ്ക്ക് മോശം സിനിമയാണിത്. മോഹൻലാലിൻറെ മോശം സിനിമയുടെ ലിസ്റ്റ് എടുത്താൽ അത് ഏതൊരു കൊച്ചുകുട്ടിയും ആദ്യം പറയുക ഈ ചിത്രത്തെ ആയിരിക്കും.

🌹 ഭഗവാൻ

ഒരു ദിവസം കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞ സിനിമ എന്ന രീതിയിൽ പ്രസിദ്ധിയാർജിച്ച സിനിമയാണെങ്കിലും ഒരു ദിവസം കൊണ്ട് തിയറ്റർ വിട്ട സിനിമ എന്ന രീതിയിൽ കളിയാക്കലുകൾ സഹിക്കേണ്ടി വന്ന സിനിമയാണിത്. മോഹൻലാലിൻറെ  മോശം അഭിനയം ഈ ചിത്രത്തെ കൂടുതൽ മോശമാക്കി എന്നു പറയാം.

🌹അലക്സാണ്ടർ ദി ഗ്രേറ്റ്

മോഹൻലാലിൻറെ പ്രകടനം കൊണ്ട് മാത്രം കാണാൻ ആഗ്രഹിക്കാത്ത സിനിമയാണിത്, വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള മോഹൻലാലിനെപ്പോലൊരു നായകൻ ഇത്രയ്ക്ക് അധപ്പതിച്ച് അഭിനയിക്കുമോ എന്നതിനുള്ള ഉത്തരം ഈ ചിത്രത്തിലൂടെ ലഭിച്ചു.

🌹   ലേഡീസ് ആൻഡ് ജെന്റിൽമാൻ

വിയറ്റ്നാം കോളനിയ്ക്ക് ശേഷം ഇരുപതോളം വർഷങ്ങൾക്ക് ശേഷം മോഹൻലാലും സിദ്ദിക്കും ഒരുമിച്ച ചിത്രമെന്ന രീതിയിൽ ഏറെ പ്രതീക്ഷ നൽകിയ സിനിമയായിരുന്നു ഇത്. മോഹൻലാലിൻറെ ബോറൻ പ്രകടനവും കഥയില്ലായ്മയും ചിത്രത്തെ ഞാൻ എന്ന പ്രേക്ഷകന് ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത ഒരു സിനിമയാക്കി മാറ്റി.

🌹 ലോക്പാൽ

ജോഷി & മോഹൻലാൽ. 
 അസഹനീയമായിരുന്നു ഈ സിനിമ, അസഹനീയമായിരുന്നു മോഹൻലാലിൻറെ പ്രകടനം.

🌹  ബിഗ് ബ്രദർ

പന്ന പടം

🌹വെളിപാടിന്റെ പുസ്തകം

മോഹൻലാലിനെ വെച്ച് ഒരു സിനിമ ചെയ്യുന്നുണ്ടെങ്കിൽ അത് അത്രയും മികച്ച ഒരു കഥയിലാകണം എന്ന് മുൻപ് ലാൽജോസ് പറഞ്ഞിരുന്നു. പക്ഷേ വെളിപാടിൻറെ പുസ്തകം എന്ന വെളിവില്ലാത്ത ചിത്രം അസഹനീയമായിരുന്നു. ഈ ചിത്രത്തിലും മോഹൻലാലിൻറെ ബോറൻ പ്രകടനം സഹിക്കുന്നതിനും അപ്പുറമായിരുന്നു.

🌹 നീരാളി

സർവൈവൽ ത്രില്ലർ എന്ന ജോണർ ഇഷ്ടമായതുകൊണ്ട് പ്രതീക്ഷയോടെ സമീപിച്ച സിനിമയാണ് നീരാളി, ഈ നൂറ്റാണ്ടിലെ മോഹൻലാലിൻറെ ഏറ്റവും ബോറൻ പ്രകടനവും വൃത്തികെട്ട ലുക്കും എല്ലാമായി ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത സിനിമയാണ് നീരാളി.
ആദ്യദിവസം ഫാൻസ് ഷോയുടെ ആരവത്തിൽ കണ്ടിറങ്ങിയപ്പോൾ നവാഗതനായ ഒരു സംവിധായകൻറെ ഒരു ചെറിയ സിനിമയോട് തോന്നുന്ന പാവം ഇമേജ് ഈ ചിത്രത്തോട് തോന്നുകയും ശേഷം ചിന്തയിലേക്ക് ഈ ചിത്രം വന്നപ്പോൾ യാതൊരുതരത്തിലും മേന്മ കാണാനാകാഞ്ഞ സിനിമ കൂടിയാണ് നീരാളി.

ഇത് എൻറെ അഭിപ്രായമാണ്, 1995 ന് ശേഷമുള്ള മോഹൻലാലിൻറെ എല്ലാ ചിത്രവും ഞാൻ കണ്ടിട്ടുണ്ട്, ആ കൂട്ടത്തിൽ ഞാൻ കാണാൻ ആഗ്രഹിക്കാത്ത 10 ചിത്രങ്ങളാണ് ഇവിടെ പറഞ്ഞത്.

Next - മമ്മൂട്ടിക്ക

1 comment:

  1. എയ്ഞ്ചൽ ജോൺ കൂടി ഉൾപ്പെടുത്തു

    ReplyDelete