Search This Blog

1085. LIFT

🔹" LIFT "

Gnr :-  HORROR
Lang :- തമിഴ്
ചെന്നൈയിലേക്ക് ട്രാൻസ്ഫർ വാങ്ങി പുതിയ കമ്പനിയിൽ ടീം ലീഡറായി ജോയിൻ ചെയ്ത ഗുരു എന്ന lT പ്രൊഫഷണലാണ് നായകകഥാപാത്രം.  
ആദ്യദിവസം തന്നെ അധികനേരം ജോലി ചെയ്യേണ്ടി വരികയും ഇറങ്ങാൻ വൈകുകയും ചെയ്യുന്നു. 
തനിക്ക് മുന്നേ പരിചയമുള്ള ഓഫീസിലെ HR ഹരിണിയോടൊപ്പം 
ആ ബിൽഡിംഗിൽ താൻ പെട്ടുപോവുകയാണെന്ന് പിന്നീട് അയാൾ മനസ്സിലാക്കുന്നു. തങ്ങളെ കൂടാതെ അവിടെ ആത്മാക്കൾ കൂടിയുണ്ടെന്നറിയുമ്പോൾ ചിത്രം ഹൊറർ മൂഡിലേക്ക് മാറുകയും കുറച്ചൊക്കെ എൻഗേജ് ചെയ്യിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

രണ്ടരമണിക്കൂർ എന്ന വലിയ ദൈർഘ്യം രണ്ട് പ്രധാന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കാൻ എഴുത്തിലും മേക്കിങ്ങിലും പ്രകടനത്തിലും മികവു കാണിക്കണം... 
എന്നാൽ 'ലിഫ്റ്റ്' ഒരു മോശം കഥയുടെ തരക്കേടില്ലാത്ത അവതരണത്തിൽ എടുത്തുപറയത്തക്ക ഒന്നുമില്ലാത്ത ചിത്രമാണ്, ഭൂരിഭാഗം രംഗങ്ങളും വലിച്ചു നീട്ടിയ ഒരു മടുപ്പൻ സിനിമ.

ഓൺലൈനിൽ ഗംഭീര റിവ്യൂസ് കണ്ടാണ് സിനിമ കണ്ടത്, ഒരുപക്ഷെ duration കുറച്ച് നല്ലൊരു ഫ്ലാഷ്ബാക്ക് കൊടുത്ത് സിനിമയിൽ ഭൂരിഭാഗം രംഗത്തിലും വരുന്ന പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളും പ്രേക്ഷകരുമായി കണക്ട് ചെയ്യുന്ന തരത്തിൽ ആയിരുന്നെങ്കിൽ ലിഫ്റ്റ് തൃപ്തിപ്പെടുത്തിയേനെ.

My Rating : 1.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

2 comments:

  1. വലിച്ചു നീട്ടി... തുടക്കം കൊള്ളാമായിരുന്നു

    ReplyDelete
  2. അമൃത കൊള്ളാം...

    ReplyDelete