Search This Blog

സന്തോഷ് പണ്ഡിറ്റ് മേജർ രവി വീഡിയോ.. Thoughts


സന്തോഷ് പണ്ഡിറ്റ് മേജർ രവി വീഡിയോ..
ഇതിലെ ട്രോൾ കണ്ടൻറ് മാറ്റിവെച്ചാൽ മേജർ രവി പറയുന്ന പുള്ളിയുടെ രണ്ട് സിനിമകളുടെ ബഡ്ജറ്റ് - കളക്ഷൻ കാര്യങ്ങളുണ്ട്..

കാണ്ഡഹാർ 
1971 ബിയോണ്ട് ബോർഡേഴ്സ്

മലയാളത്തിലെ ഏറ്റവും വലിയ പരാജയങ്ങളുടെ ലിസ്റ്റെടുത്താൽ ഈ രണ്ട് സിനിമകൾ ഉണ്ടാകുമെങ്കിലും
രണ്ടും പ്രൊഡ്യൂസർക്ക് റിലീസിന് മുന്നേ 90% ബഡ്ജറ്റും തിരിച്ചുകിട്ടിയെന്നും ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ ലാഭമായി എന്നും പറയുന്നു...

- വ്യക്തമായ കണക്കുകൾ കൂടി പറഞ്ഞാണ് മേജർ രവി സംസാരിച്ചു തീർക്കുന്നത്....

- എന്നാൽ മലയാളത്തിലെ മികച്ച സിനിമകളുടെ , പലരുടെയും പ്രിയപ്പെട്ട സിനിമയുടെ, വിജയ സിനിമയുടെ
പേര് പറയുമ്പോൾ
'പ്രാഞ്ചിയേട്ടൻ' പലർക്കും കടന്നുവരാറുണ്ട്...

ആ സിനിമയെക്കുറിച്ച് അതിൻ്റെ നിർമ്മാതാവും സംവിധായകനുമായ രഞ്ജിത്ത് പറഞ്ഞത് ഓർക്കുന്നു....
തിയേറ്ററിൽ ആ സിനിമ പരാജയമായിരുന്നു, മുടക്കിയ കാശ് പോലും തിരിച്ചു കിട്ടിയിട്ടില്ല....

- ഇത്ര ചെറിയ സിനിമ പോലും പരാജയമാകുന്നതിൻ്റെ രഹസ്യം എന്തായിരിക്കും...
ബഹുഭൂരിപക്ഷത്തിനും ഇഷ്ടപ്പെട്ട ആ സിനിമ അത്ര ചെറിയ ബഡ്ജറ്റ് പോലും തിരിച്ചുപിടിക്കാൻ പറ്റാത്തതിന് ഒരൊറ്റ കാരണമേയുള്ളൂ, 
പ്രധാന താരത്തിൻ്റെ മാർക്കറ്റ് ഇല്ലായ്മ.
ആരാധകർ അടക്കം വലിയവായിൽ തള്ളുന്നവർ തീയറ്ററിൽ എത്തുന്നില്ല...

_

No comments: