Search This Blog

1086. M O U S E (2021)

🔹" M O U S E  "

Gnr :-  Thriller/Drama
Lang :- കൊറിയൻ
Author: Yadu EZr 
ഒന്നരമണിക്കൂറോളം ദൈർഘ്യം വരുന്ന 20 എപ്പിസോഡുകൾ, കൂടാതെ കഥയുടെ ഭാഗമാകുന്ന കഥയ്ക്കൊപ്പം സഞ്ചരിക്കുന്ന 3 സ്പെഷ്യൽ എപ്പിസോഡുകൾ... 
ബോറടിക്കാത്ത ഇത്ര വലിയ സമയം സ്ക്രീനിൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ ഒരു സീരീസിന് സാധിച്ചെങ്കിൽ അത് അത്രമേൽ പ്രൊഡക്ഷൻ ക്വാളിറ്റിയും മികവും കാണിച്ചത്കൊണ്ട് തന്നെയായിരിക്കും.
മൗസ് - കൊറിയൻ സൈക്കോ ത്രില്ലർ ഡ്രാമകളിൽ വേറിട്ടുനിൽക്കുന്നത്, തൃപ്ത്തിപ്പെടുത്തുന്നത് കെട്ടിലും മട്ടിലും എഴുത്തിലുമുള്ള കണ്ടഭിനന്ദിക്കേണ്ട മികവുകൊണ്ടാണ്. 

'VAGABOND' കണ്ടവർ അതിലെ നായകനെ ശ്രദ്ധിക്കാനും ഇഷ്ടപ്പെടാനും സാധ്യതയുണ്ട്, എന്നാൽ അയാളിലെ അഭിനേതാവിനെ അങ്ങേയറ്റം ചൂഷണം ചെയ്ത സ്ക്രിപ്റ്റാണ് മൗസ്... എല്ലാ ഭാവങ്ങളുമടങ്ങിയ , വളരെ Complicated ആയ കഥാപാത്രവും പ്രകടനവും. സിനിമയുടെ നെടുംതൂണാണ് പുള്ളിയുടെ പ്രകടനം . ഒപ്പംതന്നെ 'Go Moo-chi' എന്ന കഥാപാത്രവും സീരീസിലുടനീളം ഗംഭീരമാണ്.
  
Headhunter എന്ന പേരിൽ പ്രശസ്തനായ സീരിയൽ കില്ലറിലൂടെയാണ് മൗസ് കഥ പറഞ്ഞു തുടങ്ങുന്നത്. ഇത്തരം സൈക്കോപാത്തുകളുടെ നെക്സ്റ്റ് ജനറേഷൻ ഇതേ സ്വഭാവരീതി കാണിക്കുമെന്നും അക്രമസ്വഭാവമുള്ള ഇത്തരം ആളുകൾ നാടിനാപത്താണെന്നും അതുകൊണ്ടുതന്നെ DNA വഴി ജീൻ വെരിഫൈ ചെയ്ത് സൈക്കോ നിർണയം നടത്തി പോസിറ്റീവ് ആണെങ്കിൽ അബോർഷൻ ചെയ്യണമെന്നും പറഞ്ഞ് ഒരു ശാസ്ത്രജ്ഞൻ ഗവൺമെൻറ് മുന്നിൽ ബിൽ വെക്കുകയും 21 വർഷങ്ങൾക്ക് ശേഷം 
ഹെഡ്ഹണ്ടറും അയാളുടെ ഇരകളും പൈശാചികമായ മറ്റൊരു കൊലപാതക രീതിയും അന്വേഷണവും മിസ്റ്ററിയുമെല്ലാമായ്  'MOUSE' കഥ ആവശ്യപ്പെടുന്ന വേഗതയിൽ ആസ്വദിച്ച് കാണാവുന്ന നല്ലൊരു സീരീസാണ്.
ആദ്യ ഏതാനും എപ്പിസോഡുകൾ കഥാപശ്ചാത്തലം പ്രേക്ഷകനോട് കണക്റ്റ് ചെയ്യപ്പെടുന്ന രീതിയിൽ വേഗത കുറഞ്ഞ ആഖ്യാനത്തിൽപോകുമ്പോൾ പിന്നീട് ഓരോ കഥാപാത്രങ്ങളും സംഭവവികാസങ്ങളും നല്ലൊരു എക്സ്പീരിയൻസ് എന്നതിലുപരി അവരുടെ ഇമോഷനിലൂടെ സഞ്ചരിക്കാനും നമുക്ക് സാധിക്കുന്നുണ്ട്.

മറ്റു പല സീരീസുകളേയും താരതമ്യപ്പെടുത്തുമ്പോൾ വലിയ ദൈർഘ്യം (മൗസിൻ്റെ പോരായ്മ അല്ലെങ്കിൽ കൂടി) കുറച്ചുകൂടി കട്ട് ചെയ്ത് ചുരുക്കാമെന്ന് തോന്നി.
സിനിമാട്ടോഗ്രഫി, സൗണ്ട് ഡിപ്പാർട്ട്മെൻറ്, തുടങ്ങി ബാക്കി എല്ലാ മേഖലയും  ഒരു ബ്രില്ല്യൻ്റ് സ്ക്രിപ്റ്റിന് മികവാകുന്ന രീതിയിൽ ഒത്തു വന്നിട്ടുണ്ട്.

My Rating : 4/5
ഒരു രണ്ടാം ഭാഗം ആവശ്യപ്പെടുന്ന സ്ക്രിപ്റ്റല്ല ഇത്, ഒരുപക്ഷേ വന്നേക്കാം. നല്ലൊരു കഥയിൽ ഓർത്തുവെക്കാവുന്ന പ്രകടനങ്ങൾ ഉള്ള പ്രൊഡക്ഷൻ കോളിറ്റി എടുത്തുകാണിക്കുന്ന MOUSE ഡ്രാമ ത്രില്ലർ പ്രേമികൾക്ക് നല്ലൊരനുഭവമാകും.

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: