Search This Blog

1087. ഭ്രമം

🔹" ഭ്രമം  "

Gnr :-  Thriller/Drama
Lang :- മലയാളം
Author: Yadu EZr 
"കോൾഡ് കേസ്, കുരുതി" എന്നീ സിനിമകളിലെ പരിതാപകരമായ പ്രകടനത്തിൽ നിന്ന് പൃഥ്വിരാജ് ഒരു പരിധിവരെ പുറത്തു കടക്കുന്നുണ്ട് ഈ ചിത്രത്തിൽ എന്നത് മാറ്റി നിർത്തിയാൽ ഒറിജിനൽ കണ്ട പ്രേക്ഷകനെ  Excite ചെയ്യുന്ന ഒന്നുംതന്നെ ചിത്രം ഓഫർ ചെയ്യുന്നില്ല, എന്നിരുന്നാലും ഒരു മോശം അനുഭവമല്ല ഭ്രമം.

L'accordeur (The Piano Tuner)ൽ നിന്നും പ്രചോദനം കൊണ്ട് രണ്ടേകാൽ മണിക്കൂർ ഡ്യൂറേഷനിൽ ബ്ലാക്ക് കോമഡി ത്രില്ലറായ് ഒരുക്കിയ അന്താദുൻ എന്ന ഒറിജിനൽ 
നായകൻ ആയുഷ്മാന് നാഷണൽ അവാർഡ് കൊടുത്ത് അപമാനിച്ചുവെന്നത് മാറ്റിനിർത്തിയാൽ വേറെ പോരായ്മകളൊന്നും എടുത്തു പറയാനുണ്ടായിരുന്നില്ല.
പല ഭാഷകളിലേക്ക് റീമേക്ക് ചെയ്ത് ശേഷം മലയാളത്തിലെത്തിയ ചിത്രം ഒരു പഴയകാല നടൻ്റെ കൊലപാതകത്തിൽ സാക്ഷിയാകുന്ന അന്ധനായ(*) പിയാനിസ്റ്റിൻ്റെ കഥ പറഞ്ഞാണ് തുടങ്ങുന്നത്. ബ്ലാക്ക് കോമഡി വിഭാഗം 
മലയാളത്തിലെത്തുമ്പോൾ വർകൗട്ടാവാതെ വരികയും സ്ലോ പേസിൽ പോകുന്ന ത്രില്ലറായ് മാത്രം ഒതുങ്ങുകയും ചെയ്യുമ്പോൾ കോർ-കണ്ടൻ്റ് ചോർന്നു പോകുന്ന അവസ്ഥയാണ് ചിത്രം കാണിച്ചുതരുന്നത്.

ഒരുപാട് വമ്പൻ സിനിമകൾക്ക് സിനിമാട്ടോഗ്രാഫി ചെയ്ത രവിKചന്ദ്രൻ തൻറെ രണ്ടാം സംവിധാന സംരംഭത്തിൽ  മികച്ച ഫ്രെയിംസ് കൊണ്ട് മികവ് കാണിക്കുന്നുണ്ട്, കൂടാതെ ജേക്സ് ബിജോയുടെ ക്വാളിറ്റി കീപ്പ് ചെയ്യുന്ന സൗണ്ട് ഡിപ്പാർട്ട്മെൻ്റും ശ്രീകർ പ്രസാദിൻ്റെ എഡിറ്റിംങും രണ്ടരമണിക്കൂർ കണ്ടിരിക്കാൻ സഹായിക്കുന്നു.

പ്രകടനത്തിൽ അനന്യ, മമ്ത, ശങ്കർ എന്നിവരോട് താല്പര്യം തോന്നിയില്ല, റാഷി ഖന്ന രാധിക ആപ്തയ്ക്ക് പകരമാകില്ലെങ്കിലും കൊള്ളാമായിരുന്നു. ഉണ്ണി മുകുന്ദൻ ആ കഥാപാത്രത്തെ നന്നാക്കിയിട്ടുണ്ട്.
OTT റിലീസിന് പകരം തിയേറ്ററിലിറക്കാൻ തക്ക പ്രൊഡക്ഷൻ ക്വാളിറ്റി സിനിമയ്ക്കുണ്ട്, ഒറിജിനൽ കാണാത്തവർക്ക് ഒരുപക്ഷേ നന്നായി ആസ്വദിച്ചു കാണാൻ സാധിച്ചേക്കാം, അന്താദുൻ കണ്ടവർക്ക് കോപി-പേസ്റ്റ് റീമേക്കിൽ തൃപ്തി നൽകാൻ വകയില്ല.

       --------My Rating : 2/5--------

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: