1088. SQUID GAME
🔹" SQUID GAME "
Gnr :- Thriller
Lang :- കൊറിയൻ
Platform - Netflix (9 episode)
Koushun Takamiയുടെ ജാപ്പനീസ് നോവൽ ''ബാറ്റിൽ റോയൽ" പശ്ചാത്തലമാക്കി അതേ പേരിൽ Kinji Fukasaku സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രത്തിന് ലോകത്തെമ്പാടും വലിയ ആരാധകരുണ്ട്..
Death Game പശ്ചാത്തലമാക്കിയ ആ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്
ഒരുപാട് സിനിമകളും ഗെയിംസും പുറത്തിറങ്ങിയിട്ടുണ്ട്.
Netflixൽ സ്ട്രീം ചെയ്ത
സൗത്ത് കൊറിയൻ സർവ്വൈവൽ ത്രില്ലർ സീരീസായ "SQUID GAME" അതേ പശ്ചാത്തലത്തിൻ്റെ മറ്റൊരു മുഖമാണ് പ്രേക്ഷകന് നൽകുന്നത്.
കടവും പ്രശ്നങ്ങളുമായി മരണം മുന്നിൽ കണ്ടു ജീവിക്കുന്ന 456 ആളുകൾ, അവർക്ക് സ്വപ്നം പോലും കാണാൻ സാധിക്കാത്ത വലിയൊരു സമ്മാനം ഓഫർ ചെയ്ത് അജ്ഞാതനായ ഒരാൾ അവരെ ഒരു ഗെയിമിലേക്ക് ക്ഷണിക്കുന്നു.
പണം മുന്നിൽകണ്ട് അവരെല്ലാം ഗെയിമിന് സമ്മതിക്കുകയും അയാൾക്കൊപ്പം പോവുകയും ചെയ്യുന്നു.
കൊറിയയിലെ കുട്ടികൾ കളിക്കുന്ന/കളിച്ചിരുന്ന കുറച്ച് കളികൾ, എന്നാൽ ആദ്യ കളി കഴിഞ്ഞപ്പോഴേക്കും 456 പേരിൽനിന്ന് പകുതിയോളം പേർ കൊല്ലപ്പെടുന്നു, കാരണം ഗെയിമിൽ ജയിച്ചാൽ അടുത്ത കളിയിലേക്ക് പ്രവേശിക്കാനും തോറ്റാൽ ആ നിമിഷം അവിടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യും. 4560കോടി എന്ന സമ്മാനത്തുക ലക്ഷ്യം വെച്ച് ബാക്കിയുള്ളവർ കളിക്കുന്ന 6 ഗെയിംസാണ് ചടുലമായി സീരീസ് പറയുന്നത്. ആ മരണകളികളിൽ എല്ലാ മേഖലയിലും മികവു മാത്രം പുലർത്തിയ ആഖ്യാന ഭംഗി
- നിങ്ങൾ ഏതു തരം പ്രേക്ഷകൻ ആയാലും നിങ്ങളെ SQUID GAME തൃപ്തിപ്പെടുത്തും
എന്ന നിലയിൽ എത്തിക്കുന്നുണ്ട്.
' Lee Jung-jae ' ആദ്യവസാനം ഗംഭീരമാണ്, ആ കഥാപാത്രത്തിൻറെ ഇമോഷണൽ Background അത്രമേൽ പ്രേക്ഷകനുമായി കണക്ട് ചെയ്യപെടുന്നുണ്ട്. കൂടാതെ HoYeon Jung , Hae Soo , Sung-tae എന്നിവരടക്കം അഭിനേതാക്കളുടെ നല്ല പ്രകടനം സീരീസ് നൽകുന്നുണ്ട്. Gong Yoo അവതരിപ്പിച്ച കഥാപാത്രമടക്കം സീരീസിൽ ഡീറ്റെയിൽ ചെയ്യാതെ പോകുന്ന ഒത്തിരി കാര്യങ്ങൾ രണ്ടാം സീസൺ ഉണ്ടാകുമെന്ന കാര്യത്തെ ബലപ്പെടുത്തുന്നു.
അടുത്തത് എന്ത് സംഭവിക്കുമെന്ന Excitement നൽകി കഥ പറയുന്ന വിഷ്വൽ ഭംഗിയും മ്യൂസിക് ഡിപ്പാർട്ട്മെൻ്റും കഥയ്ക്കൊപ്പം സഞ്ചരിച്ച് ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റിയിൽ പുറത്തിറങ്ങിയ ഈ സീരീസ് ഇതിനോടകം ലോകം മുഴുവൻ ഏറ്റെടുത്ത് Netflixൻ്റെ ചരിത്ര റെക്കോർഡ് നേടി ഒന്നാം സ്ഥാനത്താണുള്ളത്.
ചെറിയ പോരായ്മകളെ, പ്രെഡിക്റ്റ് ചെയ്യാവുന്ന കഥാഗതിയെ മാറ്റിനിർത്തിയാൽ ഒറ്റയിരുപ്പിൽ മുഴുവൻ എപ്പിസോഡുകൾ കണ്ടു തീർക്കാവുന്ന മികച്ച ത്രില്ലിംഗ് അനുഭവമാണ് SQUID GAME.
My Rating : 4/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: