1089. TABULA ROSA (2017)
🔹" TABULA ROSA "
Gnr :- Thriller
Lang :- ഫ്ലമിഷ് (Belgian Dutch)
Platform - Netflix (9 episode)
മറവിരോഗമുള്ള ഒരു സ്ത്രീ ഒരു മിസ്സിംഗ് കേസിലെ പ്രതി കൂടിയാകുന്നു... നഷ്ടപ്പെട്ട ഓർമ്മകളെ തിരിച്ചെടുക്കേണ്ടത് മറ്റൊരു ജീവൻ രക്ഷിക്കേണ്ടതിനും തനിക്കു ചുറ്റും വലയം തീർത്ത പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാനും കൂടിയാകുമ്പോൾ സ്ലോ പേസിൽ ആണെങ്കിലും
TABULA ROSA എന്ന ഈ
ഫ്ലമിഷ് ഭാഷാ സീരീസ് ത്രില്ലടിപ്പിക്കുന്നുണ്ട്.
ഭൂരിഭാഗം പേരും ആദ്യമായി കണ്ട ഡച്ച് ഭാഷാചിത്രം ബെൽജിയൻ ഇറോട്ടിക് ത്രില്ലർ സിനിമയായ LOFT ആയിരിക്കും. ഈ സിനിമയിൽ ഏറ്റവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച Veerle Baetens എന്ന നടി പ്രധാന കഥാപാത്രമായ് ഫ്ലമിഷ് ഭാഷയിൽ പുറത്തിറങ്ങിയ ടിവി സീരീസാണ് TABULA ROSA.
മിസ്റ്ററി ത്രില്ലർ ആഖ്യാനത്തിൽ 9 എപ്പിസോഡുകളിൽ കഥ പറയുന്ന സീരീസ് എഴുതിയതും ഒരുക്കിയതും Veerle Baetens തന്നെയാണ്.
സൈക്യാട്രിക് ഹോസ്പിറ്റലിൽ കഴിയുന്ന മീ (Annemie D'Haeze) എന്ന യുവതിയിലൂടെയാണ് ചിത്രം കഥ പറയുന്നത്. മറവിരോഗമുള്ള മീ Thomas De Geest എന്ന ആളുടെ മിസ്സിംഗ് കേസിലെ പ്രതി കൂടിയാണ്. എന്നാൽ അന്ന് നടന്ന സംഭവങ്ങളെ കുറിച്ചോ തോമസിനെ കുറിച്ചോ അവൾ ഓർക്കുന്നില്ല..
തോമസിനെ കണ്ടെത്തുന്നതുവരെ സൈക്യാട്രിക് ഹോസ്പിറ്റലിൽ കഴിയേണ്ടിവരുമെന്ന ഇൻസ്പെക്ടർ വാൾക്കറുടെ ഭീഷണിയും
മീ യുടെ നഷ്ടപ്പെട്ട ഓർമ്മകൾ തിരിച്ചെടുക്കാനുള്ള ശ്രമങ്ങളും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് 50 മിനിറ്റ് ഡ്യൂറേഷൻ വരുന്ന 9 എപ്പിസോഡുകളിൽ സീരീസ് പറയുന്നത്.
2017ൽ പുറത്തിറങ്ങിയ ഈ സീരീസ് ആദ്യാവസാനം നിഗൂഢത നിലനിർത്തി കഥപറയുന്ന , വേഗത കുറഞ്ഞ ആഖ്യാനം ബോറടിപ്പിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന ത്രില്ലറാണ്.
കഥ ആവശ്യപ്പെടുന്ന നല്ല പ്രകടനവും മിസ്റ്ററി ജോണറിന് ഉതകുന്ന ഛായാഗ്രഹണവും
സീരീസിനെ പ്രേക്ഷകനുമായി കണക്ട് ചെയ്യാൻ സഹായിക്കുന്നുണ്ട്.
വേറിട്ടൊരു ത്രില്ലർ സീരീസ് കാണാൻ താൽപര്യമുള്ളവർക്ക് നിരാശപ്പെടുത്താത്ത അനുഭവമാകും TABULA ROSA.
My Rating : 3/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: