Search This Blog

JOSHIY - #WORST10 #Season2

#WORST10 #Season✌🏻

▫10 ഇഷ്ട്ട സംവിധായകരുടെ ഇഷ്ടപ്പെടാത്ത 5 സിനിമകൾ വീതം
👇

ഇന്നേവരെ കണ്ട മലയാളം സിനിമകളിൽ സംവിധാനമികവുകൊണ്ട് അത്ഭുതപ്പെടുത്തിയ സംവിധായകർ ഒരുപാടുണ്ട്, അവരിൽ 10 പേരുടെ മോശം 5 സിനിമകൾ വീതം ആണ് ഇവിടെ പരാമർശിക്കുന്നത്.

01  - J O S H Y

🔹 പോത്തൻ വാവ
ഈ സിനിമ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉണ്ടാകും, എന്നാൽ എന്നെ സംബന്ധിച്ച് വളരെ ഇഷ്ടമില്ലാത്ത സിനിമയാണിത്. ഇതിലെ മമ്മൂട്ടിയുടെ സംഭാഷണരീതി എന്തോ എനിക്ക് കേൾക്കാൻ പോലും ഇഷ്ടമില്ല, ജോഷിയുടെ ഒരു മോശം സിനിമ.

🔹ലോക്പാൽ
ഒരുപാട് പ്രതീക്ഷിച്ചു ടിക്കറ്റെടുത്ത സിനിമ ആയിരുന്നു ഇത്, എന്നാൽ കണ്ടു കഴിഞ്ഞപ്പോൾ ഇതിൽ അഭിനയിച്ച പ്രധാന നടന്റേയും സംവിധായകന്റേയും കരിയറിലെ തന്നെ ഏറ്റവും മോശം ചിത്രമായി അനുഭവപ്പെട്ടു, ഈ സിനിമ നൽകിയ ഓർക്കാൻ ഇഷ്ടപ്പെടാത്ത തീയേറ്റർ എക്സ്പീരിയൻസ് വല്ലാത്തൊരു അനുഭവമായിരുന്നു.

🔹 സലാം കാശ്മീർ
നായർസാമ്പും സൈന്യവും പോലെ സേനയുടെ പശ്ചാത്തലത്തിൽ പേരുകേട്ട വിജയ ചിത്രങ്ങൾ ഒരുക്കിയ ജോഷി സാർ 2 രണ്ടു താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി സിനിമ ചെയ്തപ്പോൾ, അതിനു സലാം കാശ്മീർ എന്ന ഒരു പേരു നൽകിയപ്പോൾ പ്രതീക്ഷയുടെ അമിതഭാരം സിനിമയ്ക്ക് മുകളിൽ വന്നു, എന്നാൽ മെലോഡ്രാമയുടെയുടെ വൃത്തികെട്ട ഒരു അവസ്ഥാന്തരമായിരുന്നു ഈ സിനിമ. ഏതൊരു പ്രേക്ഷകന്റേയും ക്ഷമ പരീക്ഷിക്കുന്ന സിനിമ.

🔹 അവതാരം
ജോഷി തന്റെ കയ്യിലെ മരുന്ന് എല്ലാം തീർന്നു എന്ന് സലാം കാശ്മീരിലും ലോക്പാലും തെളിയിച്ചു നിൽക്കുന്ന സമയത്താണ് ദിലീപുമൊത്തം പുതിയ ചിത്രം പ്രഖ്യാപിച്ചത്, ചിത്രത്തിൻറെ ട്രെയിലർ കൊള്ളാമായിരുന്നു. അങ്ങനെ ടിക്കറ്റ് എടുത്തു. നേരത്തെ പറഞ്ഞ രണ്ടു ചിത്രങ്ങളേക്കാൾ കൊള്ളാമായിരുന്നു എങ്കിലും അമ്പേ പാടുപെട്ടാണ് സിനിമ കണ്ടു തീർത്തത്.

🔹 ലൈലാ ഓ ലൈലാ
ജോഷി തൻറെ പഠനം അടിവരയിട്ടു ഉറപ്പിച്ച സിനിമയാണ് ലൈല ഓ ലൈല. വലിയ ക്യാൻവാസിൽ വന്ന വലിയ ബഡ്ജറ്റിൽ വന്ന അസഹനീയ സിനിമ. ആദ്യ പകുതി കൊള്ളാമായിരുന്നുവെങ്കിലും വളരെ വളരെ വൃത്തികെട്ട വെറുപ്പിച്ച രണ്ടാംപകുതി ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത ഒരു സിനിമയാക്കി മാറ്റി ലൈല ഓ ലൈലയെ.
ജോഷിയുടേയും മോഹൻലാലിന്റേയും  അമലപോളിന്റെയും കരിയറിലെ ബോറൻ സിനിമ.

എന്റെ ഇഷ്ട്ട സംവിധായകനാണ് ജോഷി സാർ, അദ്ദേഹത്തിൻറെ ഇത്രയും വർഷത്തെ കരിയറിൽ എനിക്ക് യാതൊരുതരത്തിലും യോജിക്കാൻ സാധിക്കാത്ത അഞ്ച് സിനിമകളാണ് ഇവ... 

                 🔸🔹🔸

നല്ലതും മോശവുമായ ഒരുപാട് സിനിമകൾ നമ്മൾ കാണാറുണ്ട്, എന്നാൽ ഒരുപാട് സിനിമകളിലൂടെ നമ്മളെ ത്രസിപ്പിച്ച ആളുകളുടെ ഒരു മോശം സിനിമ കാണുമ്പോൾ അവർക്കിതെന്തുപറ്റി എന്ന് തോന്നിപോകാറുണ്ട്.
അത്തരത്തിൽ എനിക്ക് തോന്നിയ ചിത്രങ്ങളാണ് ഞാനിവിടെ രേഖപ്പെടുത്തുന്നത്,

ഇത് എന്റെ അഭിപ്രായമാണ്,  നിങ്ങളുടെ അഭിപ്രായം ചുവടെ ചേർക്കുക.

NEXT:- രഞ്ജിത്ത്

No comments: