PRIYADARSHAN - #WORST10 #Season2
#WORST10 #Season✌🏻
▫10 ഇഷ്ട്ട സംവിധായകരുടെ ഇഷ്ടപ്പെടാത്ത 5 സിനിമകൾ വീതം
👇
ഇന്നേവരെ കണ്ട മലയാളം സിനിമകളിൽ സംവിധാനമികവുകൊണ്ട് അത്ഭുതപ്പെടുത്തിയ സംവിധായകർ ഒരുപാടുണ്ട്, അവരിൽ 10 പേരുടെ മോശം 5 സിനിമകൾ വീതം ആണ് ഇവിടെ പരാമർശിക്കുന്നത്.
ലിസ്റ്റിൽ അവസാനത്തേത് പ്രിയദർശൻ, വലിയ filmography ഉള്ള സംവിധായകനാണ് ഇദ്ദേഹം, ഇദ്ദേഹത്തിൻ്റെ മലയാള സിനിമകളെ പരിഗണിച്ചാൽ 99% വും എനിക്ക് ഇഷ്ടമുള്ളവ ആണ്. മോശം 5 പടങ്ങൾ
സെലക്ട് ചെയ്യാൻ സാധിക്കുന്നില്ല, ഇഷ്ടമില്ലാത്ത രണ്ടെണ്ണം പറയാം.
10 - പ്രിയദർശൻ
🔹 ആമയും മുയലും
ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ്റെ ഏറ്റവും ഇഷ്ടപ്പെടാതെ പോയ പടം. കൺഫ്യൂഷൻ കോമഡി , വെപ്രാളം നിറഞ്ഞ അഭിനയങ്ങൾ എന്നിവയൊക്കെ കാണാൻ ഇഷ്ടമാണ്,
ആമയും മുയലും എല്ലാ മേഖലയും നിരാശപ്പെടുത്തിയ സിനിമയാണ്, പുള്ളിയുടെ സേഫ് സോണിൽ ചെയ്ത ചിത്രമായിട്ട് പോലും അങ്ങേയറ്റം അരോചകമാണ് ഈ സിനിമ.
🔹 ഗീതാഞ്ജലി
ഭൂരിഭാഗം പേരും കണ്ട ഒരു തെലുങ്ക് സിനിമ ചുരണ്ടിയുണ്ടാക്കിയ ഗീതാഞ്ജലി പല കാരണങ്ങൾ കൊണ്ട് പരാജയം അർഹിച്ചതാണ്. കാരണം മലയാളികൾ എന്തും സ്വീകരിച്ചോളും എന്ന ചിന്താഗതി പ്രിയദർശന് മാറ്റി കൊടുത്ത സിനിമയാകും ചിലപ്പോൾ ഗീതാഞ്ജലി.
ഒരു ഐകോണിക്ക് കഥാപാത്രത്തെ സിനിമയിൽ കൊണ്ടുവന്ന് നശിപ്പിച്ചു.
കാണാൻ യാതൊരു താൽപര്യവും ഇല്ലാത്ത ഇഷ്ടമില്ലാത്ത സിനിമ.
🔹
🔹
🔹
🔸🔹🔸
നല്ലതും മോശവുമായ ഒരുപാട് സിനിമകൾ നമ്മൾ കാണാറുണ്ട്, എന്നാൽ ഒരുപാട് സിനിമകളിലൂടെ നമ്മളെ ത്രസിപ്പിച്ച ആളുകളുടെ ഒരു മോശം സിനിമ കാണുമ്പോൾ അവർക്കിതെന്തുപറ്റി എന്ന് തോന്നിപോകാറുണ്ട്.
അത്തരത്തിൽ എനിക്ക് തോന്നിയ ചിത്രങ്ങളാണ് ഞാനിവിടെ രേഖപ്പെടുത്തുന്നത്,
ഇത് എന്റെ അഭിപ്രായമാണ്, നിങ്ങളുടെ അഭിപ്രായം ചുവടെ ചേർക്കുക.
NEXT - DOCTOR (Review)
No comments: