Search This Blog

1090. ഗുണ്ടല (2019)

🔹1090. " ഗുണ്ടല "

Gnr :- Action Adventure
Lang :- ഇന്തോനേഷ്യൻ
[ A warning before you read : this review might have spoilers. So , Don't read this review now, just go watch the film and read it! ]

ഭൂരിഭാഗം സിനിമ പ്രേമികളും ആദ്യമായി കാണുന്ന ഇന്തോനേഷ്യൻ ചിത്രം ഒരുപക്ഷേ 'സാത്താൻ സ്ലേവ്സ്' ആയിരിക്കും. ഹൊറർ സിനിമകളിൽ വേറിട്ടൊരു ട്രീറ്റ്മെൻ്റായ ആ കിടിലൻ സിനിമയുടെയും 'Impetigore' എന്ന ചിത്രത്തിൻ്റേയും സംവിധായകൻ Joko Anwar 2019ൽ സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രമാണ് ഗുണ്ടല(Gundala).
ആക്ഷൻ പ്രേമികൾ ഇരു കൈനീട്ടി സ്വീകരിച്ച 'The Night Comes for Us' എന്ന സിനിമയിൽ ചെറുതാണെങ്കിലും നല്ലൊരു വേഷം ചെയ്ത
Abimana Aryasatyaയാണ് ഈ ചിത്രത്തിലെ നായകൻ.
സുഹൃത്തിനാൽ ചതിക്കപ്പെട്ട് മരിച്ച അച്ഛനും, ഒഴിവാക്കി അകന്നുപോയ അമ്മയും 
ശേഷം ദാരിദ്ര്യവും കഷ്ടപ്പാടും തെരുവിലെ ഭീകരതയും ഭയവും
ഒറ്റയ്ക്കുള്ള ജീവിതത്തിൽ 'സൻജാക്ക' നേരിട്ട കാര്യങ്ങൾ പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. 
വർഷങ്ങൾക്കുശേഷം മെയിൻറനൻസ് ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്ന സൻജാക്ക തെരുവിലെ ഒരു പ്രശ്നത്തിൽ ഇടപെടുന്നതും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് കഥ.

സൂപ്പർ ഹീറോ പശ്ചാത്തലം റിയലിസ്റ്റികായി പറയാൻ ശ്രമിക്കുകയും
ഡാർക്ക് ടോണിൽ തെറ്റില്ലാത്തൊരു കഥയുടെ ബാക്ഡ്രോപ്പിൽ രണ്ടുമണിക്കൂർ ആസ്വദിച്ചു കാണാനുള്ള വക സിനിമ നൽകുകയും ചെയ്യുന്നു.
സിനിമാട്ടോഗ്രാഫിയും കൊള്ളാവുന്ന സൗണ്ട് ഡിപ്പാർട്ട്മെൻ്റും താരതമ്യേന ചെറിയ ബഡ്ജറ്റ് സിനിമയിൽ പ്രതീക്ഷിക്കേണ്ട VFX ക്വാളിറ്റിയും സ്ട്രൈറ്റായ് കഥ പറഞ്ഞ രീതിയും എല്ലാമായ് ഈ സിനിമ കാണുന്ന പ്രേക്ഷകനെ നിരാശപ്പെടുത്തില്ല. 
പോരായ്മകൾ ചികയാതെ കണ്ടാസ്വദിക്കാൻ പറ്റുന്ന ചിത്രം. 

-----My Rating : 3.5/5-----

 GUNDALA കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നത് 'മിന്നൽ മുരളി' ഈ സിനിമയുടെ റീമേക്ക് ആണോ എന്ന് കരുതിയാണ്... ബേസിൽ ജോസഫിൽ പ്രതീക്ഷയുണ്ട്.
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: