REALME BUDS AIR 2 (SHARE SHOPPING 03)
REALME BUDS AIR 2
നിലവിൽ SONY WI C-400 , BOAT Rockers 510 , Boat Stone 300 എന്നീ ഓഡിയോ ഡിവൈസുകൾ ആണ് ഉപയോഗിക്കുന്നത്.
ഹെഡ്സെറ്റുകളിൽ SONY WI C-400 എൻ്റെ ഏറ്റവും പ്രിയപ്പെട്ട ചോയ്സ് തന്നെയാണ്, കഴിഞ്ഞ മൂന്നര വർഷത്തോളമായി ഉപയോഗിക്കുന്ന ഇപ്പോഴും യാതൊരു പ്രശ്നവുമില്ലാത്ത എല്ലാം തികഞ്ഞ ഹെഡ്സെറ്റ്.
BOAT Rockers 510 സാധാരണഗതിയിൽ ഉപയോഗിക്കുന്നത് ലാപ്പിലും ടാമ്പിലും സിനിമ കാണുമ്പോഴാണ്. ബ്ലൂടൂത്ത് ആയും കേബിൾ വഴിയും ഉപയോഗിക്കാവുന്ന ഇത് എന്നെ സംബന്ധിച്ച് ഒരു ആവറേജ് ക്വാളിറ്റി പ്രോഡക്റ്റ് ആണ്.
ഈ BIG BILLION DAYSൽ പർച്ചേസ് ലിസ്റ്റിൽ ആദ്യം കണ്ണോടിച്ചത് EAR BUDSൽ ആണ്.
ONE PLUS , BOAT എന്നിവയിൽ തുടങ്ങിയ തിരച്ചിൽ അവസാനം REALME BUDS AIR 2 വാങ്ങുന്നതിൽ എത്തിച്ചു. സോഷ്യൽ മീഡിയകളിലെ അഭിപ്രായങ്ങളും റേറ്റിംഗും വെച്ച് REALME BUDS AIR 2 നല്ലൊരു ഓപ്ഷനായി തോന്നി.
🔹WHAT'S INSIDE THE BOX?
EAR BUDSഉം അതിൻ്റെ ചാർജിംങ് CASEഉം കൂടാതെ
Type C cabel , USER GUIDE , Extra 2 Silicone Eartips എന്നിവയാണ് ഉണ്ടായിരുന്നത്.
🔹CONNECTIVITY
ഫോണിലെ ബ്ലൂടൂത്ത് ഓൺ ചെയ്ത് ചാർജിങ് കേസിൽ നിന്ന് EAR BUDs പുറത്തെടുക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ അവ തമ്മിൽ കണക്റ്റാകുന്നുണ്ട്.
പിന്നീട് പ്ലേസ്റ്റോറിൽ നിന്ന് റിയൽ മി ലിങ്ക് (Realme Link) എന്നൊരു ആപ്പ് ഡൗൺലോഡ് ചെയ്ത് Settingസുകൾ മാറ്റാം.
- Bass Boost
- Noise Cancellation Modes
- Ear Bud Features
അങ്ങനെ ആപ്പ് വഴി EAR BUDs ൻ്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കാം.
🔹 FIRST IMPRESSION
ചെവിയിൽ ഇവ വെയ്ക്കുന്നത് തന്നെ അറിയാത്ത വിധം നല്ല വൃത്തിയുള്ള ഡിസൈൻ.
ക്വാളിറ്റിയുള്ള സൗണ്ട്, കണക്റ്റിവിറ്റി, ബാറ്ററി ബാക്കപ്പ് എന്നിവ നൽകുന്നുണ്ട്.
ACTIVE NOISE CANCELLATION (ANC) എന്നൊരു മോഡ് വഴി കോളിംങുകളിലെ ചെറിയ , ഒരു പരിധിവരെയുള്ള അനാവശ്യ ശബ്ദതരംഗങ്ങളിൽ നിന്നുള്ള ബുദ്ധിമുട്ട് പരിഹരിക്കപ്പെടുന്നുണ്ട്.
🔹 PRICE
5000 രൂപയാണ് MRP , 3300 രൂപയ്ക്കാണ് ഈ പ്രോഡക്റ്റ് വിൽക്കപ്പെടുന്നത്. BIG BILLION DAYS ഓഫർ വഴി 2500 രൂപയ്ക്ക് വാങ്ങാൻ സാധിക്കുമായിരുന്നു.
🔹LAST WORD
55971 പേർ ഇതിനോടകം റേറ്റ് ചെയ്ത REALME BUDS AIR 2 ഈ സെഗ്മെൻ്റിലെ ഏറ്റവും മികച്ച ഓപ്ഷൻ തന്നെയാണെന്ന് പറയാം.
No comments: