1096. HOUSE OF SECRET'S : The Burari Deaths (2021)
🔹" ഹൗസ് ഓഫ് സീക്രട്സ് : The Burari Deaths "
Gnr :- Documentary
Lang :- ഹിന്ദി
[ A warning before you read : this review might have spoilers. So , Don't read this review now, just go watch the film and read it! ]
2018ൽ ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേര് അടുത്തടുത്തായ് തൂങ്ങി മരിച്ചു കിടന്ന വാർത്തയും സംഭവവും പലപ്പോഴായി പലയിടങ്ങളിൽ നിന്നും കേട്ടിട്ടുള്ളതാണ്. ഒരു സിനിമക്കുള്ള സ്കോപ്
ഈ കണ്ടൻ്റിൽ ഉണ്ടെങ്കിലും നെറ്റ്ഫ്ലിക്സ് അതിനെ 50 മിനുറ്റ് ദൈർഘ്യത്തിൽ വരുന്ന മൂന്ന് എപ്പിസോഡുകളിൽ
ഡീറ്റെയിൽ ചെയ്യുന്ന
Docu-Series ആയാണ് പ്രേക്ഷകരിൽ എത്തിക്കുന്നത്..
യഥാർത്ഥ സംഭവത്തെ അതിൻ്റെ ഭീകരതയെ
ഇമോഷനെ ചോർന്നുപോകാതെ അത്യുഗ്രൻ നിലവാരത്തിലെത്തിച്ച ഈ ഡോക്യുമെൻററി MENTALLY DISTURBചെയ്യുമെങ്കിലും നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ്. കാരണം ചർച്ചചെയ്യപ്പെടേണ്ട ഒരു വിഷയത്തെ സത്ത് ചോരാതെ ഈ ഡോക്യുമെൻററി അവതരിപ്പിക്കുന്നുണ്ട്.
ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു റിയൽ INCIDENT. ആ വാർത്തയിലൂടെ കണ്ണോടിക്കുമ്പോൾ തന്നെ ആർക്കും മനസ്സിൽ ഭയം നിഴലിക്കും.
എന്നാലത് അന്വേഷിച്ച ഉദ്യോഗസ്ഥരുടേയും മാധ്യമപ്രവർത്തകരുടെയും ഭാഗമായവരുടെയുമൊക്കെ പ്രതികരണത്തിലൂടെ അവയുടെ ഭീകരതയെ മുഴുവൻ ആവാഹിച്ച പശ്ചാത്തലസംഗീതത്തിലൂടെ കാതിലെത്തുമ്പോൾ കാഴ്ചയാകുമ്പോൾ
12 വയസ്സുള്ള കുട്ടി മുതൽ 80 വയസ്സുള്ള സ്ത്രീ വരെ വ്യത്യസ്ത പ്രായത്തിലുള്ള 11പേർ എന്തിന് മരണത്തെ വരിച്ചു എന്നത് നിർബന്ധമായും ഏതൊരാളും മനസ്സിലാക്കേണ്ടത് തന്നെയാണ്.
ഈ കൊറോണ സമയത്ത് സ്ട്രെസ്സും ഡിപ്രഷനും വഴി പലരും പരലോകം പൂകിയത് വിഷമത്തോടെയാണെങ്കിലും നമ്മൾ മനസ്സിലാക്കിയ കാര്യമാണ്. ഇത്തരം ആത്മഹത്യകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഇടപെട്ട് വിഷമം പ്രകടിപ്പിച്ചിട്ടുണ്ട്, പലവിധ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
സ്ട്രെസ്സും ഡിപ്രഷനും മറ്റുള്ളവർ ഭ്രാന്താണെന്ന് ചിന്തിക്കുമെന്ന് കരുതി ചികിത്സിക്കാതിരുന്നാൽ കൗൺസിലിംഗ് ചെയ്യാതിരുന്നാൽ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് തീർച്ചയാണ്. അത്തരം വിഷയങ്ങളിലൂടെയും ഡോക്യുമെൻററി സഞ്ചരിക്കുന്നുണ്ട്.
ടെക്നിക്കൽ ക്വാളിറ്റിയുള്ള , ഡിസ്റ്റർബിംങ് ആണെങ്കിലും കണ്ടൻ്റ് അത്രമേൽ ആഴത്തിൽ പതിയുന്ന ഒരു ഗംഭീര ഡോക്യുമെൻററി സീരീസാണിത്. എല്ലാവർക്കും ഒരുപോലെ ദഹിക്കുമെന്ന് പറയുന്നില്ല, അകറ്റി നിർത്തേണ്ട അടുത്തറിയേണ്ട ചില ഇമോഷൻസ് സീരീസ് പ്രേക്ഷകനുമായി പങ്കുവെക്കുന്നുണ്ട്.
------My Rating : 5/5------
- @YaduEZr
No comments: