Thoughts on " 12 FEET DEEP"
" 12 FEET DEEP" (2017)
Survival Thriller
Lang:- ഇംഗ്ലീഷ്
സഹോദരിമാർ പബ്ലിക്ക് പൂൾ ൽ കുളിക്കുന്നു. ഹോളിഡേ അവധിയായ് പൂൾ അടയ്ക്കുവാൻ പോകുന്ന സമയം.
എല്ലാവരോടും നീന്തൽ നിർത്തി പൂളിൽ നിന്നും ഇറങ്ങാൻ പറയുന്നു.
പക്ഷേ തന്റെ വിവാഹ നിശ്ചയ മോതിരം പൂളിൽ വീണ് പോയ കാര്യം മനസ്സിലാക്കിയ സഹോദരിമാർ വീണ്ടും പൂളിലെ ആഴത്തിലേക്കിറങ്ങുന്നു.
ഇത് അറിയാതെ വെള്ളത്തിന്റെ മുകളിൽ ഫൈബർ ലോക്ക് ഇട്ട ശേഷം സെക്യൂരിറ്റി പുറത്ത് നിന്നും പൂൾ പൂട്ടുന്നു.
എത്ര ശബ്ദം വച്ചിട്ടും പ്രയോജനമില്ലാതെ വരുന്നു. എന്നാൽ ക്ലോറിൻ കലക്കാൻ വരുന്ന ജീവനക്കാരി ഇവരുടെ ബാഗും ഫോണും കാണുന്നു. ശേഷം നടക്കുന്നത് നല്ല ഒന്നാന്തരം ത്രില്ലിംഗ് സീനുകളാണ്.
അപകടത്തിൽ രക്ഷിക്കാൻ വരുന്നവർ നല്ല 8ന്റെ പണി തന്നാലൊ!
അതുപോലൊരു പണിയാണ് പൂളിന്റെ ഉള്ളിൽ അവർക്ക് നേരിടേണ്ടിവന്നത്.
വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമേ ഈ ഇംഗ്ലീഷ് ചിത്രത്തിൽ ഉള്ളു. അനാവശ്യ വലിച്ച് നീട്ടലോ കഥാപശ്ചാത്തലമോ ഇല്ലാത്ത ഈ ചിത്രത്തിൽ അണ്ടർവാട്ടർ സീനുകളും പ്രധാന കഥാപാത്രങ്ങളുടെ റിയലിസ്റ്റിക് പ്രകടനവും മികച്ച് നിൽക്കുന്നു.
ചിത്രത്തിൽ എടുത്ത് പറയേണ്ടത് മേക്കിംഗ് തന്നെയാണ്. Buried എന്ന ത്രില്ലറിന് ശേഷം ഏകദേശം അതേ പാത്തിലുള്ള മറ്റൊരു മികച്ച ചിത്രം.
തീർച്ചയായും കണ്ടിരിക്കാം.
My Rating :- 3/5
No comments: