THOUGHTS ON " ഹലാക്കിൻ്റെ അവലും കഞ്ഞീം "
🔹ഹലാക്കിൻ്റെ അവലും കഞ്ഞീം
സുഹൃത്തുക്കളുടേതായ് ഒരുപാട് ഷോർട്ട് മൂവീസ് ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്! അതിൽ തന്നെ ഏറ്റവും കൂടുതൽ കാത്തിരുന്ന , ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഭാഗമായ ( ഒന്നു രണ്ടു ദിവസം ലൊക്കേഷനിൽ പോയി എന്നല്ലാതെ യാതൊരു പണിയുമെടുക്കാതെ ഞാനും ഭാഗമായ) "ഹലാക്കിൻ്റെ അവലും കഞ്ഞീം" ഇന്നലെ കണ്ടു.
Vismayam Online media Distribution അവതരിപ്പിച്ച് Saleel Bin Qasim രചന നിർവഹിച്ച്
നാളത്തെ ഒരു പറ്റം നല്ല സിനിമകളുടെ സംവിധായകനെന്ന് ഞാനിന്നേ പ്രവചിച്ച എൻറെ കൂട്ടുകാരൻ Sagar S. Beatz തിരക്കഥ എഴുതി, നിർമ്മിച്ച്, സംവിധാനം ചെയ്ത ഈ ചിത്രം സമീപകാലത്ത് എന്നെ ഏറ്റവും കൂടുതൽ തൃപ്തിപ്പെടുത്തിയ ഷോട്ട് ഫിലിം എന്ന് നിസ്സംശയം പറയാൻ സാധിക്കും...
ഒരു മുസ്ലിം പശ്ചാത്തലത്തിലുള്ള കല്യാണവും ആദ്യരാത്രിയും അവിടെ സംഭവിക്കുന്നൊരു കഥയും അതിലൂടെ വരുന്ന ഫ്ലാഷ്ബാക്കുമെല്ലാമായ് ഒരു ചെറുപുഞ്ചിരി നിലനിർത്തി കണ്ടിരിക്കാൻ സാധിക്കുന്ന കോമഡി ഷോട്ട് മൂവിയാണിത്. ചിത്രം പറഞ്ഞു നിർത്തുന്ന ആശയം ഒരു മലബാറുകാരൻ എന്ന നിലയിൽ കൂടുതൽ റിലേറ്റ് ചെയ്യാൻ സാധിക്കുന്നുമുണ്ട്.
ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും നല്ല നടൻ Vishnu Suresh തന്നെയാണെന്ന് പുള്ളി ഒരിക്കൽകൂടി തെളിയിക്കുന്നു. പ്രകടനം കൊണ്ടും ഡബ്ബിങ് കൊണ്ടും ചിത്രം ആവശ്യപ്പെടുന്നത് പരിമിതികൾ യാതൊന്നും തോന്നിപ്പിക്കാതെ പൂർണതയോടെ ചെയ്യാൻ വിഷ്ണുവിന് സാധിച്ചിട്ടുണ്ട് . കൂടുതൽ അവസരങ്ങളോടെ ഈ മീഡിയയിൽ സ്വപ്നം കാണുന്ന അതിൻറെ ഹൈപോയിൻറ് അച്ചീവ് ചെയ്യാൻ കഴിവുള്ള ഈ കലാകാരന് സാധിക്കട്ടെ. കൂടാതെ മറ്റു അഭിനേതാക്കളെല്ലാം തന്നെ കാഴ്ചയെ രസിപ്പിക്കും വിധം കഥാപാത്രങ്ങളെ മികച്ചതാക്കാനും ശ്രമിച്ചിട്ടുണ്ട്.
അഞ്ച് ക്യാമറാമാന്മാർ ഷൂട്ട് ചെയ്ത ഷോർട്ട് മൂവി , അതുകൊണ്ടുണ്ടാകുന്ന പോസിറ്റീവ്-നെഗറ്റീവുകൾ ഇവ രണ്ടും ചിത്രത്തിൽ കാണാൻ സാധിക്കും. എന്നാലത് ആകെത്തുകയിൽ നല്ലൊരനുഭവമാക്കാൻ സാഗറിന് സാധിച്ചിട്ടുണ്ട്. കൂടാതെ എഡിറ്റിംഗ് , കളറിംഗ് മറ്റ് സ്റ്റുഡിയോ വർക്കുകൾ അങ്ങനെ എല്ലാ വശവും പറയത്തക്ക പോരായ്മകളില്ലാതെ, പറയേണ്ട കഥ വൃത്തിയിൽ പറഞ്ഞെടുത്ത 22 മിനുറ്റ് ദൈർഘ്യമുള്ള ഈ ചിത്രം തമാശയിലൂടെ കഥപറയുന്നതുകൊണ്ടുതന്നെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ കണ്ടു തീർക്കാൻ സാധിക്കും.
[Video ]
സിനിമയെ സ്വപ്നം കാണുന്നവർക്ക് അവരുടെ മേഖലയിൽ കഴിവു തെളിയിക്കാൻ നല്ലൊരവസരമാണ് ഷോർട്ട് ഫിലിമുകൾ. ക്നാനായും ലജ്ജാവഹവും തുടങ്ങി രാഷ്ട്രീയ-മത പ്രൊപ്പഗണ്ടകൾ കളിയാക്കപ്പെടുമ്പോൾ ഇഷ്ടപ്പെടുന്ന , മികച്ചതെന്നു തോന്നുന്ന നല്ല വർക്കുകളെ പ്രോത്സാഹിപ്പിക്കുക കൂടി വേണം. ''ഹലാക്കിൻ്റെ അവലും കഞ്ഞീം" ഈ ജോണറിലെ നല്ലൊരു ചിത്രം തന്നെയാണ്. കാണുന്ന പ്രേക്ഷകനെ രസിപ്പിക്കുക എന്ന ഉദ്ദേശം പൂർണതയിൽ നിറവേറ്റിയ നല്ലൊരു ചിത്രം.
No comments: