Search This Blog

Thoughts on " മുന്നറിയിപ്പ് "

🔹" മുന്നറിയിപ്പ് "

Gnr :- political Drama
Lang :- silent film
5 മിനിറ്റ് ദൈർഘ്യത്തിൽ ശ്യാം ജയരാജ് ഒരുക്കിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറഞ്ഞ ഹ്രസ്വചിത്രമാണ് മുന്നറിയിപ്പ്.
ഇതേ പേരിലുള്ള മലയാളസിനിമ എല്ലാവർക്കും പരിചിതമായിരിക്കും. ഈ നൂറ്റാണ്ടിൽ ഞാൻ കണ്ട ഏറ്റവും മികച്ച മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് മുന്നറിയിപ്പ്. ആ ചിത്രത്തോടും ആ പേരിനോടും എനിക്ക് വല്ലാത്തൊരു ഇഷ്ടമാണ്.
So, അതു തന്നെയായിരിക്കാം ഈ ഷോട്ട് ഫിലിം കാണാൻ ഇടയായ സാഹചര്യവും.

ഇലക്ഷൻ അടുത്താൽ പല പേരുകളിലായി പല രാഷ്ട്രീയപാർട്ടികളേയും വീരശൂർന്മാർ ആക്കാൻ പടച്ചുവിടുന്ന പ്രൊപ്പഗണ്ട സിനിമകൾ കൊണ്ട് ഏതൊരു സിനിമാ പ്രേമിയും മടുത്തിരിക്കുന്ന സമയമാണിത്. 
മൻമോഹനും മോഡിയും മുതൽ എൻ ടി ആറും വൈഎസ്ആറും അടങ്ങി നാലു വോട്ടിനായി പടച്ചുവിടുന്ന ഇത്തരം തട്ടിക്കൂട്ട് കാഴ്ചകൾ ഇനിയും ഒരുപാട് അണിയറയിൽ ഉണ്ടെന്ന് കേട്ടു. ഇതുകൊണ്ടുതന്നെ ഇപ്പോൾ പൊളിറ്റിക്കൽ വ്യൂസിൽ കഥപറയുന്ന എന്തുകണ്ടാലും തിരസ്കരിക്കാറാണ് പതിവ്. അതുകൊണ്ടാണ് ഉറി the surgical strike ഉം LKG യുമെല്ലാം തിയേറ്ററിൽ നിന്നും കാണാൻ സാധിക്കാതെ പോയതും.

5 മിനിറ്റിൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്താനും,  കഥപറയാനും, ആശയം പ്രേക്ഷകരിലേക്ക് എത്തിക്കാനും സാധിച്ചാൽ യൂട്യൂബിൽ ഇറങ്ങുന്ന ഷോർട്ട് ഫിലിംസ് വിജയമാണ്. 
അത്തരമൊരു വിജയ ഷോർട്ട് ഫിലിം ആണ് മുന്നറിയിപ്പ്...

രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് മലയാളിക്ക് ക്ലാസ് എടുക്കേണ്ട ആവശ്യമില്ലല്ലോ. രാഷ്ട്രീയ കൊലപാതകങ്ങളും അതുവഴി ആർക്കും നടത്താവുന്ന സമരങ്ങളും തുടർക്കഥകളാകുന്ന ഇവിടെയാണ് മുന്നറിയിപ്പിന് പ്രസക്തി.
വളരെ നിസ്സാരമായ കാര്യങ്ങൾ പോലും കാരണമറിയാതെ അക്രമരാഷ്ട്രീയത്തിന്റെ നിഴലിലേക്ക് ഓരംചാരി പോകുന്നതാണ് ഇന്നത്തെ അവസ്ഥ. രാഷ്ട്ര നന്മയെക്കാൾ പകപോക്കലിനും പകരം വീട്ടലിനും വേദിയൊരുക്കുന്ന രാഷ്ട്രീയപാർട്ടികൾ സമൂഹത്തിന് ആപത്താണ്. ദിനംപ്രതി വർദ്ധിക്കുന്ന അത്തരക്കാരെ ഭരണത്തിലേറ്റുമ്പോൾ 
ആർക്കോ വേണ്ടി വെട്ടിയും കുത്തിയും മരിക്കുന്നവർ ഓരോ വീടിന്റേയും കണ്ണീരാകുന്നു എന്ന് മാത്രം. 
സംഭാഷണങ്ങൾ ഇല്ലാത്ത ഈ ചിത്രത്തിൽ കാണിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കാരണം കണ്ടാൽ ഈ ഷോർട്ട് ഫിലിം തരുന്ന ആശയം മനസ്സിലാക്കാവുന്നതാണ്.

മുന്നറിയിപ്പ് എന്ന ഈ ഷോർട്ട് ഫിലിം പറയുന്നത് നല്ലൊരു ആശയമാണ്. ക്യാമറയും പശ്ചാത്തലസംഗീതവും എഡിറ്റിങ്ങും  അഭിനേതാക്കളുടെ നല്ല പ്രകടനവും അടങ്ങി ശ്യാം ജയരാജ് തൻറെ ഈ സംരംഭം പരിമിതികൾക്കുള്ളിൽ നിന്നും മികച്ചതാക്കിയിട്ടുണ്ട്.

#Last_word

ഒട്ടും ബോറടിപ്പിക്കാതെ നല്ലൊരു കണ്ടന്റുള്ള കൊള്ളാവുന്നൊരു ഷോർട്ട് ഫിലിം ആണ് ഇത്. കാണേണ്ടവർക്ക് ലിങ്ക് താഴെ👇
video ]

''My Rating : 4/5"

Vishnu Suresh Shyam Jayaraj Shimji PC Ragesh Annapoorna Sijo John Kurishinkal Fahadh Ali Lijoy Joseph Siddeeque K Hassan Sagar Beatz Arun C Z Athul Babu
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.

No comments: