THOUGHTS ON " MAFIA - chapter 1"
ഫസ്റ്റ് ലുക്ക് വന്നപ്പോൾ തന്നെ കാണണമെന്ന് ആഗ്രഹിച്ച്, ട്രെയിലർ റിലീസിനു ശേഷം ആദ്യദിവസം തന്നെ കണ്ടിരിക്കുമെന്നുറപ്പിച്ച്, എന്നാൽ കാണാൻ സാധിക്കാതെ പോയ രണ്ട് തമിഴ് ചിത്രങ്ങൾ.
🔹#മാഫിയ
🔹#സൈക്കോ
രണ്ടും തിയേറ്ററിൽ പരാജയമാണ്. OTT റിലീസിനു ശേഷം പോലും ഭൂരിപക്ഷ പ്രേക്ഷകർക്കും ഇരു ചിത്രങ്ങളും ദഹിച്ചിട്ടില്ല.
മാഫിയ
Gnr :- Action Thriller
Lang :- തമിഴ്
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസറായ ആര്യൻ എന്ന നായക കഥാപാത്രത്തിലൂടെയാണ് മാഫിയ കഥ പറഞ്ഞു തുടങ്ങുന്നത്. നാടിനെ ഒന്നാകെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഡ്രഗ്, ഇതിൻറെ ഉപയോഗവും വിതരണവും തടയിടാൻ ആര്യനും കൂട്ടരും നടത്തുന്ന ഒരു ഓപ്പറേഷൻ, ഇത് ചെന്നെത്തിക്കുന്ന പ്രശ്നങ്ങൾ.
കണ്ടുമടുത്ത ഈ കഥ അത്യാവശ്യം ലാഗിലൂടെ സ്റ്റൈലിഷ് മേക്കിങ്ങിൽ പറഞ്ഞൊപ്പിക്കുന്ന കാഴ്ചയാണ് മാഫിയ പ്രേക്ഷകന് നൽകുന്നത്.
ഒരുപക്ഷേ രണ്ടു ഭാഗങ്ങൾ കൂടി ഒരൊറ്റ സിനിമ ആക്കിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ എന്നു തോന്നിയ പടം.
വമ്പൻ നെഗറ്റീവുകൾ കേട്ടതു കൊണ്ടാകാം മാഫിയ വെറുപ്പിച്ചിട്ടില്ല. അരുൺ വിജയ്, പ്രസന്ന എന്നിവരുടെ പ്രകടനവും കാർത്തിക് നരേൻ ഒരുക്കിയ സ്റ്റൈലിഷ് മേക്കിങ്ങും ഇതിനെല്ലാം മുകളിൽ നിൽക്കുന്ന ജേക്ക്സ് ബിജോയുടെ പശ്ചാത്തലസംഗീതവും ചിത്രത്തെ കണ്ടിരുത്തുന്ന പാകത്തിലാക്കി.
തിരക്കഥയിൽ കുറച്ചു കൂടി ശ്രദ്ധിച്ചാൽ ചാപ്റ്റർ 2 ഒരുപാട് സാധ്യതകളുള്ള പ്രൊജക്റ്റാക്കാം.
ഇതിലെ അണിയറക്കാരുടെ എല്ലാംതന്നെ തലവര മാറ്റിമറിക്കാൻ പാകത്തിലുള്ള പ്രൊജക്റ്റ്.
"My Rating : 2/5"
No comments: