Search This Blog

THOUGHTS ON " PSYCHO "

സൈക്കോ

Gnr :- Thriller 
Lang :- തമിഴ്
ആദ്യകാഴ്ചയിൽ മിഷ്കിൻ ചിത്രങ്ങൾ എന്നെ ഇഷ്ടപ്പെടുത്താറില്ല, തുപ്പരിവാലൻ ഒഴിച്ച് (!).

ഒരുപാട് നെഗറ്റീവ്കളുടെ കൂമ്പാരമാണ് സൈക്കോ. മിഷ്ക്കിൻ തൻറെ തന്നെ ശൈലി പകർത്താൻ നോക്കി പരാജയപ്പെട്ടപോലെ.

ചിത്രം പറയുന്നത് ഒരു സൈക്കോ കില്ലറുടെ കഥയാണ്. പോലീസിന് യാതൊരു തുമ്പും കൊടുക്കാതെ ഇരയെ പൊക്കി കൊണ്ടുപോയി കൊന്നുകളഞ്ഞു ചുമ്മാ നടക്കുന്ന കില്ലർ. 
അങ്ങനെ നായികയെ പൊക്കുന്നു. കൊല്ലാൻ നോക്കുമ്പോൾ നായികക്ക് ഭയമില്ല,  കാരണം ചോദിക്കുമ്പോൾ മരണമുഖത്ത് നിന്ന് നായിക പറയുന്നത് തൻ്റെ പിറകെ ഒലിപ്പിച്ച് നടക്കുന്ന (പ്രേമം തുറന്നു പറഞ്ഞിട്ടില്ല, കൂടാതെ നായകന് കണ്ണും കാണില്ല) നായകൻ വരുമെന്നും പകരം ചോദിക്കുമെന്നുമാണ്.
എന്തടിസ്ഥാനത്തിലാണ് നായിക ഇതു പറയുന്നത് എന്ന് ചിന്തിച്ചാൽ അത് മിഷ്കിനോട് ചോദിക്കേണ്ടിവരും.

തുടർന്ന് സൈക്കോ കൊടുക്കുന്ന ഏഴുദിവസവും ഇതേസമയം അയാൾ നടത്തുന്ന കൊലപാതകങ്ങളും രക്ഷിക്കാൻ കണ്ണുകാണാത്ത നായകനും നടക്കാൻ സാധിക്കാത്ത സഹായിയും കൂടി നടത്തുന്ന പരിശ്രമങ്ങളുമാണ് രണ്ടരമണിക്കൂറിൽ മിഷ്കിൻ ഒരുക്കിയിട്ടുള്ളത്.

ക്ലൈമാക്സിലെ നായികയുടെ പ്രകടനമടക്കം അറുബോറത്തരങ്ങൾ ഒരുപാടുണ്ട് ചിത്രത്തിൽ. മോശമാകും എന്നുറപ്പിച്ച ഉദയനിധി ഈ ചിത്രത്തിൽ കൊള്ളാമായിരുന്നു, തൻറെ കഥാപാത്രം കൊള്ളാവുന്ന രീതിയിൽ തന്നെ ഉദയനിധി ചെയ്തു വച്ചിട്ടുണ്ട്, കൂടാതെ നിത്യ മേനോൻ, രാജ് കുമാർ എന്നിവരുടെ പ്രകടനവും കൊള്ളാമായിരുന്നു.

തമിഴ് സിനിമയെ സംബന്ധിച്ച് നല്ലൊരളവിൽ വയലൻസ് കാണിക്കുന്ന ചിത്രമാണ് സൈക്കോ, ഈ രംഗങ്ങൾ അല്ലാതെ മറ്റൊന്നും ചിത്രത്തിൽ ഇല്ല എന്നും പറയാം.

വേണമെങ്കിൽ ഒരു തവണ കണ്ടു മറക്കാവുന്ന ഒരു സാധാരണ ചിത്രം, സംവിധായകനെ സംബന്ധിച്ച് പുള്ളിയുടെ കരിയറിലെ ഏറ്റവും മോശം സിനിമകളിൽ ഒന്ന്. ഇതാണ് സൈക്കോ.

"My Rating : 1/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》 #Peaky_Blinders

No comments: