Search This Blog

THOUGHTS ON " THE MERCILESS"

🔹" The Merciless "

ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിൽ ഒരുക്കിയ ത്രില്ലറാണ് ദി മെഴ്സിലെസ്സ്.
#WATCHABLE

Gnr :- Thriller
Lang :- കൊറിയൻ
വേഗതകുറഞ്ഞ ആഖ്യാനത്തിൽ പിടിച്ചിരുത്തുന്ന ഒരു യമണ്ടൻ ത്രില്ലർ കഥ.
കാണേണ്ട ചിത്രം.

മെഴ്‌സ്സിലെസ്സ് എന്ന പേരാണ് ഈ ചിത്രത്തിലേക്ക് ആകർഷിച്ചത്. ഒരു നല്ല കഥ, അതിനൊത്ത അവതരണം, പ്രകടനം അങ്ങനെ എല്ലാം തികഞ്ഞൊരു സിനിമയാണിത്.  അനാവശ്യ വയലൻസ് കുത്തിക്കേറ്റിയ തട്ടുപ്പൊളിപ്പൻ ചിത്രമല്ല മെഴ്സിലെസ്സ്.
നോൺ ലീനിയർ ആഖ്യാനത്തിൽ 2 മണിക്കൂർ കടന്നുപോകുന്നതറിയാതെ ഒത്തിരി നല്ല വശങ്ങൾ ഓർമ്മിയ്ക്കാൻ നൽകിയ ചിത്രമാണിത്.
മലയാളത്തിലെ ഒരു സ്റ്റൈലിഷ് ചിത്രത്തിന്റെ കഥാഗതിയുമായ് അടുത്ത് നിൽക്കുന്നുണ്ട് ഈ ചിത്രം. 

ചെറിയൊരു കുറ്റകൃത്യത്താൽ ജയിലിൽ അടയ്ക്കപ്പെടുന്ന നായകൻ. കാഴ്ച്ചയിൽ പാവത്താൻ ആണെങ്കിലും ബുദ്ധികൊണ്ട് കരുക്കൾ നീക്കി കേമന്മാരെ അവൻ വീഴ്ത്തുന്നു.
ജയിലിൽ നിന്നും ഗ്യാംങ്സ്റ്റർ ബന്ധങ്ങൾ ലഭിക്കുന്നു.
ജയിലിൽ നിന്നിറങ്ങി അധോലോകത്തോടൊപ്പം ചേരുന്ന അവന് നേരിടേണ്ടി വരുന്നത് ക്രൂരന്മാരായ ചതിയന്മാരേയാണ്. 
പരസ്പരം ചതിക്കുന്ന അവർക്കിടയിൽ അവരെ ചതിക്കുന്നവന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും വൈകാരികതയും സൗഹൃദവും മനോഹരമായാണ് ഈ ചിത്രം പറയുന്നത്.

ഗംഭീര ചായാഗ്രഹണമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. കൂടെ പ്രധാന താരങ്ങളുടെ പ്രകടനവും കഥയിലെ വഴിത്തിരിവുകളും അധിഗംഭീര ക്ലൈമാക്സും ചിത്രത്തേ മികച്ചതാക്കുന്നു.
കഴിവതും ഈ ചിത്രം കാണാൻ ശ്രമിക്കുക.
ഇഷ്ട്ടപ്പെടും.

''My Rating : 4.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

No comments: