Search This Blog

Thoughts on " GULLYBOY "

രണ്ട് ഹിന്ദി ചിത്രങ്ങളുടെ അഭിപ്രായമാണ് ചുവടെ കൊടുത്തിട്ടുള്ളത്, ഒന്നെനിക്ക് ഇഷ്ടപ്പെട്ടതും രണ്ടാമത്തേത് യാതൊരു തരത്തിലും ഇഷ്ടപ്പെടാതെ പോയതുമാണ്.
രണ്ടും വലിയ വിജയങ്ങളായതുകൊണ്ടും ഞാനധികം ഹിന്ദി ചിത്രങ്ങൾ കാണാത്ത ആളായതു കൊണ്ടും എൻറെ ടേസ്റ്റിനൊത്ത  ഹിന്ദി ചിത്രങ്ങൾ റെക്കമെൻ്റ് ചെയ്യാമോ?

🔹ഗല്ലിബോയ്

Gnr :- Drama
Lang :-  ഹിന്ദി
റാപ്പ് സംഗീതത്തോടും അത്തരം പാട്ടുകൾ എഴുതാനും കേൾക്കാനും താൽപര്യപ്പെടുന്ന മുംബൈ ധാരാവി ചേരിയിൽ ജീവിക്കുന്ന തീർത്തും സാധാരണ കുടുംബത്തിലെ കോളേജ് വിദ്യാർത്ഥിയായ മുറാദ്.
അവൻ്റെ പ്രണയം, കുടുംബം, സ്വപ്നങ്ങൾ
ഇതെല്ലാമാണ് ഗല്ലി ബോയ് പറയുന്നത്.

റിയലിസ്റ്റിക് അപ്പ്രോചിലൂടെ ഒരുക്കിയ ഈ ചിത്രം വേഗത കുറഞ്ഞ ആഖ്യാനമാണെങ്കിലും ഒരുതരി ബോറടിയില്ലാതെ കണ്ടു തീർക്കാൻ സാധിക്കും, കൂടാതെ ഇത്തരം ചിത്രങ്ങൾക്ക് പ്രേക്ഷകരായ നമുക്കുള്ളിൽ വലിയൊരളവിൽ പോസിറ്റീവ് ഫീൽ നൽകാനും സാധിക്കാറുണ്ട്. എല്ലാംകൊണ്ടും 
ഗല്ലി ബോയ് നല്ലൊരനുഭവമാണ്.
 
മുറാദ് എന്ന കഥാപാത്രത്തെ അല്ലാതെ രൺവീർ സിങ്ങെന്ന താരത്തെ സിനിമയിൽ എവിടെയും കാണാൻ സാധിക്കുകയില്ല.
അത്രയ്ക്ക് മികച്ച പ്രകടനമായിരുന്നു, യാതൊരു പോരായ്മയും തോന്നിപ്പിക്കാത്ത കഥാപാത്രം.

ആലിയ ഭട്ട്  , 'mc ഷേർ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നാടനുമെല്ലാം ഗംഭീരമായി തന്നെ ചിത്രത്തിലുടനീളമുണ്ട്. പല രംഗങ്ങളിലും പ്രകടനം കൊണ്ട് ഇരുവരും കയ്യടി നേടുന്നുമുണ്ട്.

Apna time ayega എന്ന റാപ്പ് അടക്കം ചിത്രത്തിൽ വന്നുപോകുന്ന പാട്ടുകളും വിഷ്വൽസും എഡിറ്റിങ്ങും ആകെത്തുകയിൽ അവതരണവുമെല്ലാം ഒരുപോലെ മികവ് കാട്ടിയ നല്ലൊരു സിനിമയാണിത്. 
കണ്ടു നോക്കുക, എന്തായാലും മോശം അനുഭവമാകില്ല.

"My Rating : 4/5"

No comments: