Search This Blog

Thoughts on " RAMAN RAGAV "

രമൺ രാഘവ് 2.0

Gnr :-  Thriller
Lang :- ഹിന്ദി 2016
ഒരിക്കൽ കാലൻ പറഞ്ഞു

രമണാ....
കിടക്കാൻ ഇടമില്ലാത്തോണ്ട് മാത്രം ഇങ്ങനെ കൊല്ലുന്നത് ശരിയല്ല, 
പോയ് പോലീസിനോട് പറ.
ജയിലിൽ ഭക്ഷണവും കിടക്കാൻ ഇടവും കിട്ടും
"ഇനി ആരേയും കൊല്ലേണ്ടിവരില്ല".

നവാസുദ്ദീൻ സിദ്ധിഖി നായകനായ് അനുരാഗ് കശ്യപ് ഒരുക്കിയ സൈക്കോ ത്രില്ലർ ചിത്രമാണ് രമൺ രാഘവ് 2.0.
വിക്കി കൗശൽ എന്ന യുവതാരവും ശ്രദ്ധേയമായ വേഷം ചെയ്ത ഈ ചിത്രം 90 കളിൽ മുംബൈയിൽ ഉണ്ടായിരുന്ന രമൺ രാഘവ് എന്ന സീരിയൽ കില്ലറുടെ  ജീവിതം പറഞ്ഞുകൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്.

രമണ എന്ന സൈക്കോ തന്റെ 9 കൊലകൾക്ക് ശേഷം പോലീസിൽ കീഴടങ്ങുന്നു. എന്നാൾ അയാൾ പറയുന്നതൊന്നും പോലീസ് വിശ്വസിക്കുന്നില്ല. ഒരു ഭ്രാന്തൻ എന്നതിലുപരി മറ്റൊന്നും അന്വോഷിക്കാതെ അയാൾ പുറംലോകത്തേക്ക് തിരികേ എത്തുന്നു.
എന്നാൽ തന്റെ അതേ മാനസികാവസ്ഥയിൽ ജീവിക്കുന്ന തന്നേക്കാൾ കൊലപാതകങ്ങൾ ചെയ്യുന്ന മയക്കുമരുന്നിന് അടിമയായ പോലീസ്കാരൻ രാഘവിനെ രമണ കാണുന്നതോടെ കഥാഗതി മാറുന്നു. ശേഷം ഇവർ തമ്മിലുള്ള കഥയാണ് ചിത്രം പറയുന്നത്.

ഗംഭീര കഥാപശ്ചാത്തലമാണ് ഈ ചിത്രത്തിനുള്ളത്. ഭയപ്പെടുത്തുന്ന , വെറുപ്പ് തോന്നിപ്പിക്കുന്ന രമണ എന്ന കഥാപാത്രം നവാസുദ്ദീൻ സിദ്ധിഖി തകർത്തഭിനയിച്ചു.
ക്ലൈമാക്സിൽ എല്ലാം അദ്ധേഹം ഗംഭീര പ്രകടനമായിരുന്നു. മൂർച്ചയേറിയ ഓരോ ഡയലോഗും ചിത്രത്തേ പ്രേക്ഷകനുമായ് കൂടുതൽ അടുപ്പിയ്ക്കും.
ACP രാഘവൻ സിംഗ് എന്ന കഥാപാത്രവും അയാളുടെ മാനറിസങ്ങളും രമണയ്ക്ക് ഒത്തിണങ്ങിയതായിരുന്നു.
അതുകൊണ്ട് തന്നെ രമൺ രാഘവ് കഥാപാത്ര നിർമ്മിതിയിൽ മികവ് പുലർത്തിയ മികച്ച കാഴ്ച്ച സമ്മാനിക്കുന്നുണ്ട്.

''ഒരാളേയോ കുട്ടിയേയോ ഞാൻ അബദ്ധത്തിൽ കൊന്നിട്ടില്ല.
ഞാൻ കൊന്നത്  മനുഷ്യത്വത്തിന്റേയോ മതത്തിന്റേയോ മറവിലുമല്ല... പിന്നെ അവരേയെല്ലാം കൊല്ലാൻ വേണ്ടി തന്നേയാ കൊന്നത്"
- ഏറ്റു പറച്ചിലിലൂടെ വിശ്വം കീഴടക്കുന്ന നായക താരമൊന്നുമല്ല കഥാനായകൻ. പകരം തന്റെ ഇണയെ കണ്ടെത്തി അവന് മുന്നിൽ കീഴടങ്ങുന്ന അമാനുഷികതയില്ലാത്ത യാതൊരു പ്ലാനുകളുമില്ലാത്ത മാനസികരോഗിയായ രമണയാണ് ചിത്രത്തിലെ കഥാപാത്രം.

സിനിമയെ ഇഷ്ട്ടപ്പെടുന്നവർ നവാസുദ്ദീൻ സിദ്ധിഖിയെ ഇഷ്ട്ടപ്പെടുന്നവർ അനുരാഗ് കശ്യപിനെ ഇഷ്ട്ടപ്പെടുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട മികച്ച ചിത്രമാണ് രമൺ രാഘവ് 2.0.

#Last_word

 ഹിന്ദി ചിത്രങ്ങളോടുള്ള ഇഷ്ട്ടകുറവ് കാരണം കാണാതെ മാറ്റി വെച്ച ഒത്തിരി ചിത്രങ്ങളുണ്ട്... അവയുടെ ഫോൾഡെർ തുറന്ന് നോക്കാനും എടുത്ത് കാണുവാനും ഈ രമണയ്ക്കും രാഘവിനും സാധിച്ചു.

"My Rating :- 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

No comments: