Search This Blog

Thoughts on " THE HURRICANE HEIST "

The Hurricane Heist

Gnr :-  Thriller
Lang :- English 2018
🔹ത്രില്ലറുകൾ ഇഷ്ട്ടപ്പെടുന്നവർക്ക് 1.45 മണിക്കൂർ നേരംപോക്കാണ് The Hurricane Heist.

ഫാസ്റ്റ് & ഫ്യൂരിയസിന്റെ സംവിധായകൻ ROB ഒരുക്കി 2018 ൽ പുറത്തിറങ്ങിയ ഈ ആക്ഷൻ ത്രില്ലർ ബോറടിപ്പിക്കാത്ത ആഖ്യാനവും ഗംഭീര മേക്കിംഗും കൊണ്ട് പ്രേക്ഷകനെ ആകാംക്ഷയോടെ കണ്ടിരുത്തുന്ന ചിത്രമാണ്.

ലോക്കറിൽ സൂക്ഷിച്ച 600 മില്ല്യൺ തട്ടിയെടുക്കാൻ എത്തുന്ന ഒരു കൂട്ടം കള്ളന്മാരും (/ഹാക്കേഴ്സ്) ഇവരെ പിന്തുടരുന്നവരും മഴയും കൊടുംങ്കാറ്റും വെള്ളപ്പൊക്കവും അടങ്ങി തുടക്കം മുതൽ അവസാനം വരെ പേസിംഗ് നഷ്ട്ടപ്പെടാതെ സീൻ ബൈ സീൻ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന കണ്ടിരിക്കാവുന്ന ചിത്രമാണിത്.

ക്ലൈമാക്സിലെ ചേസിംഗ് സീനുകളും കൊടുങ്കാറ്റും ഗംഭീരമായിരുന്നു. എടുത്തു പറയത്തക്ക മേന്മയില്ലാത്ത കഥ എന്ന പോരായ്മ തോന്നിപ്പിക്കാത്ത ഉഗ്രൻ അവതരണമായിരുന്നു ചിത്രത്തിലുടനീളം.

ബോക്സോഫീസിൽ ദുരന്തമായ ഈ ചിത്രം മുടക്കുമുതലിന്റെ മൂന്നിലൊന്ന് തിരിച്ച് പിടിക്കാൻ സാധിക്കാതെ പോയ ചിത്രം കൂടിയാണ്.
എന്നിരുന്നാലും ത്രില്ലർ പ്രേമികൾക്ക് ഇഷ്ട്ടപ്പെടാനുള്ള വകയെല്ലാം ഹുറികേൻ ഹെയ്സ്റ്റ് ഒരുക്കിയിട്ടുണ്ട്.
 
"My Rating :- 3.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

No comments: