Thoughts on " The Tower "
The Tower
Gnr :- Thriller
Lang :- കൊറിയൻ 2012
🔹ഒരു ദുരന്തവും അതിൽ നിന്നുള്ള അതിജീവനവും പ്രമേയമാക്കി ത്രില്ലർ ജോണറിലൊരുക്കിയ മികച്ച ചിത്രമാണ് ദി ടവർ.
#ഒറ്റവാക്കിൽ_ഗംഭീരം
ഒരു ക്രിസ്തുമസ്സ് രാത്രിയുടെ ആഘോഷത്തിലേക്കാണ് ദി ടവർ എന്ന ചിത്രം ഓരോ പ്രേക്ഷകനേയും കൊണ്ടു പോകുന്നത്. VVIPകളടക്കം പ്രാമാണിമാരെല്ലാം ബഹുനില കെട്ടിടമായ 'ടവർ സ്കൈ'യിൽ ആ രാത്രി ആഘോഷിക്കാനെത്തുന്നു. എന്നാൽ അപ്രതീക്ഷിതമായ് സംഭവിക്കുന്ന ഒരു വലിയ അപകടം തുടർന്ന് നാടിനെ നടുക്കുന്ന ദുരന്തം, ഇതിൽ നിന്നും രക്ഷപ്പെടാനുള്ള അതിജീവനവും റെസ്ക്യൂ മിഷനും ഗംഭീര അവതരണത്താൽ ത്രില്ലിംഗായ് പറഞ്ഞ മികച്ച ചിത്രമാണ് ദി ടവർ.
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രത്തിൽ ഫയർഫോഴ്സിന്റെ ഉദ്യോഗജനകമായ റെസ്ക്യൂ ഓപ്പറേഷനും ക്ലൈമാക്സിലെ വേറിട്ട രീതിയും മികച്ച് നിന്നു.
വ്യക്തി ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള കഥ പറച്ചിലും കഥാപശ്ചാത്തലത്തിന്റെ പേസിംഗും കുറ്റമറ്റ അവതരണ രീതിയും തുടങ്ങി എന്നെ ഏറെ തൃപ്ത്തിപ്പെടുത്തിയ 2 മണിക്കൂർ ത്രില്ലടിപ്പിച്ച നല്ല ചിത്രമാണ് ദി ടവർ.
#LAST_WORD
ഹോളിവുഡിൽ ദിനംപ്രതി ചവറുപോലെ വന്നു കൊണ്ടിരിക്കുന്ന ഒരു ജോണറിൽ ഒരു കൊറിയൻ ചിത്രം. എന്നാൽ അവതരണമികവിനാൽ, പ്രകടനമികവിനാൽ കൈയടിപ്പിച്ചിരുത്തും ഈ ടവർ.
"My Rating :- 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
No comments: