Thoughts on " The uninvited Guest "
The uninvited Guest (2004)
Gnr :- Thriller
Lang :- Spanish
ഫെലിക്സ് എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത് , ഭാര്യയുമായ് അകന്ന് കഴിയുന്ന അയാൾ വളരെ വലിയൊരു വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത് , ഒരിക്കൽ ഒരു രാത്രിയിൽ ഒരാൾ വീട്ടിലേക്ക് വരുന്നു. അയാൾക്ക് ഒരു ഫോൺ ചെയ്യേണ്ടിയിരുന്നു. റോഡിൽ ഫോൺ ബൂത്ത് ഉണ്ടല്ലോ എന്ന് ഫെലിക്സ് ചോദിച്ചപ്പോൾ അത് കേടായി എന്നായിരുന്നു അയാളുടെ മറുപടി.
ഫെലിക്സ് അയാൾക്ക് ഫോൺ വിളിക്കാനുള്ള അനുവാദം കൊടുക്കുന്നു. ഫോൺ ചെയ്യുമ്പോൾ തനിക്ക് അൽപ്പം സ്വകാര്യത വേണമെന്ന് ആവശ്യപ്പെട്ടതോടെ ഫെലിക്സ് മറ്റൊരു റൂമിലേക്ക് മാറി നിൽക്കുന്നു.
പിന്നീട് വന്നു നോക്കുമ്പോൾ ആ അപരിചിതനെ അവിടെയൊന്നും കാണുന്നില്ല. അയാൾ പുറത്തേക്ക് പോയോ അതോ വീടിനുള്ളിൽ തന്നെ നിൽക്കുന്നുണ്ടോ എന്ന് ഫെലിക്സിന് അറിയാൻ പറ്റുന്നില്ല. ഫെലിക്സ് പുറത്ത് ഫോൺ ബൂത്തിൽ പോയി നോക്കി. അത് കേടായിരുന്നില്ല. അയാൾക്ക് പേടിയായി. തുടർന്നുള്ള ദിവസങ്ങളിൽ ആ വലിയ വീടിന്റെ പല ഭാഗങ്ങളിൽ നിന്നായി പല ശബ്ദങ്ങളും കേൾക്കുന്നതോടെ ഫെലിക്സിന്റെ സമാധാനം നഷ്ടപ്പെടുന്നു. ഇതെല്ലാം തന്റെ തോന്നൽ മാത്രമാണോ എന്നറിയാതെ അയാൾ കുഴങ്ങുന്നു. ശേഷം വരുന്ന കാര്യങ്ങളും മറ്റുമായ് 2004 ൽ ഒരുക്കിയ സ്പാനിഷ് ത്രില്ലറാണ് the uninvited Guest.
പേരുപോലെ കഥ പറയുന്ന ഈ സ്പാനിഷ് ചിത്രം ക്ലൈമാക്സിനോടടുത്ത് വരുബോൾ അതുവരെ ഉണ്ടായിരുന്ന ത്രില്ലിംഗ് നഷ്ട്ടപ്പെടുത്തുന്നു.
പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആയിരുന്നിട്ടും ആ രംഗങ്ങൾ വേണ്ടപോലെ പ്രേക്ഷകനുമായ് സംവദിക്കാതെ കടന്നു പോകുന്നു.
18+ രംഗങ്ങൾ അടങ്ങിയ ഈ ചിത്രത്തിൽ നായകനടന്റെ മികച്ച പ്രകടനമാണ് എടുത്ത് പറയേണ്ട മേന്മ. പശ്ചാത്തല സംഗീതവും കഥാപശ്ചാത്തലവും മികച്ചു നിന്നു. സ്പാനിഷ് ത്രില്ലറുകൾ ഇഷ്ട്ടപ്പെടുന്നവർക്ക് ഒരു തവണ കണ്ടിരിക്കാവുന്ന കൊള്ളാവുന്ന ചിത്രമാണ് The uninvited Guest.
#LAST_WORD
ഭംഗിയുള്ള വിഷ്വൽസും സംഭാഷണങ്ങളുമാണ് സ്പാനിഷ് ചിത്രങ്ങളുടെ പ്രധാന ആകർഷണം. ഏത് ജോണറായാലും അതിനോട് നീതി പുലർത്തുന്ന ഈ ഭാഷാ ചിത്രങ്ങൾ കാണാൻ ശ്രമിച്ചാൽ ഇവ പെട്ടെന്ന് നമ്മളെ അടുപ്പത്തിലാക്കും.
"My Rating :- 2.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next 》》 Bitcoin heist
No comments: