Search This Blog

Thoughts on " ITTEFAQ "

Ittefaq (2017)

Gnr :- Crime Thriller
Lang :- ഹിന്ദി
🔻മികച്ച കഥയും മേക്കിംഗും പ്രകടനവും ട്വിസ്റ്റു ചേർന്ന അസ്സൽ ത്രില്ലർ

നഗരത്തിലെ ഒരു ഫ്ലാറ്റിൽ നടക്കുന്ന ഒരു കൊലപാതകം, പ്രതിയെന്ന് സംശയിക്കുന്ന ആൾ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുന്നു, അയാൾ ചെന്നു കയറുന്ന മറ്റൊരു ഫ്ലാറ്റ്, അവിടെ മറ്റൊരു മരണം, ആ ഫ്ലാറ്റിൽ നിന്ന് അയാളെ പോലീസ് അറസ്റ്റ് ചെയുന്നു.
തുടർന്ന് നടക്കുന്ന അന്വേഷണത്തിൽ ഏതൊരു ത്രില്ലർ പ്രേമിക്കും കണ്ണിമ ചിമ്മാതെ ത്രില്ലടിച്ച് കാണാനുള്ള വക തരുന്നുണ്ട് Ittefaq.

പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേർ (സിദ്ധാർഥ് മൽഹോത്രയും സോനാക്ഷി സിൻഹയും) ഇവർ രണ്ടുപേരും ഒരേ കാര്യം വ്യത്യസ്ഥ രീതിയിൽ പോലീസിൽ പറയുന്നു. ആരാണ് ശരി എന്നു കണ്ടെത്താൻ പാട് പെടുന്ന പോലീസുകാർ,

ഇതേ കഥയിൽ ഇതേ പേരിൽ വന്ന പഴയ ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം. എന്നാൽ ആ ചിത്രത്തിന്റെ  ക്ലൈമാക്സ് മാറ്റിയാണ് പുതിയ Ittefaq എത്തിയിട്ടുള്ളത്.

അനാവശ്യ രംഗങ്ങളോ പാട്ടുകളൊ ഇല്ലാത്ത ഈ മികച്ച ചിത്രം എഡിറ്റിംഗിലെ ഭംഗിയും പശ്ചത്തല സംഗീതവും തുടങ്ങി എല്ലാ മേഖലയിലും മികവ് പുലർത്തിയ ചിത്രമാണ്.

അഭിനേതാക്കൾ എല്ലാവരും മികച്ച് നിന്ന ഈ ചിത്രം കഴിഞ്ഞ വർഷത്തേ വലിയ വിജയങ്ങളിൽ ഒന്നാണ്.

#കണ്ടിരിക്കേണ്ട_ചിത്രം

#Last_Word

കാണാൻ ശ്രമിക്കുക ഈ ത്രില്ലർ ചിത്രം. ഇത് നിങ്ങളെ നിരാശപ്പെടുത്തില്ല.

"My Rating :- 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 @YaduEzr

No comments: