1112. ജയ് ഭീം
🔹ജയ് ഭീം
Gnr :- Drama
Lang :- തമിഴ്
Platform :- Amazon Prime
ആദിവാസി വിഭാഗത്തിൽ പെട്ട രാജാകണ്ണ് , സെങ്കിണി എന്നിവരിലൂടെ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം അവരുടെ ജീവിതവും പശ്ചാത്തലവും പ്രേക്ഷകനിലെത്തിക്കുന്നു.. ഒരു ചെയ്യാത്ത കുറ്റത്തിനു രാജാകണ്ണും കൂടെ രണ്ടു പേരും അറസ്റ്റിലാകുന്നതും തുടർന്ന് അവർ സ്റ്റേഷനിൽ നേരിടേണ്ടിവരുന്ന കൊടിയ മർദ്ദനവും ശേഷം
ഈ കേസിലെ നീതി തേടി അഡ്വക്കേറ്റ് ചന്ദ്രു നടത്തുന്ന അന്വേഷണവും വാദവുമാണ് ചിത്രം പറയുന്നത്.
വിസാരണൈ പോലെ ഒറ്റത്തവണ മാത്രം കാണാനൊക്കുന്ന ചിത്രങ്ങളുണ്ട്, അതുപോലൊരു മികച്ച സിനിമയാണ് ജയ് ഭീം.
പോരായ്മകളൊന്നുമില്ലാത്ത എല്ലാ വശവും ഒരുപോലെ മികവ് കാട്ടിയ ചിത്രം.
താരപരിവേഷത്തിൽ നിന്നും മാറി നല്ല സിനിമകളുടെ ഭാഗമാകുന്ന സൂര്യ കഥാപാത്രത്തെയും സിനിമയേയും മികച്ചതാക്കുന്നുണ്ട്.
അതുപോലെ സിനിമയിലുടനീളം സ്കോർ ചെയ്യുന്നത് ലിജോമോൾ അവതരിപ്പിച്ച സെങ്കിണി എന്ന കഥാപാത്രമാണ്. ഓരോ രംഗവും അത്യുഗ്രൻ. പ്രത്യേകിച്ച് പണം ഓഫർ ചെയ്യുമ്പോൾ പറയുന്ന ഡയലോഗുകൾ.......
ഇരുവരേയും കൂടാതെ അഭിനേതാക്കളെല്ലാം തന്നെ നന്നായിട്ടുണ്ട്.
രണ്ടേമുക്കാൽ മണിക്കൂർ എന്ന ദൈർഘ്യം ഒന്നു ശ്രമിച്ചാൽ കുറച്ചു കുറയ്ക്കാമായിരുന്നു. കൂടാതെ രണ്ടാം പകുതിയിലെ പാട്ടും ഓവർ ഡീറ്റൈലിംങും മാറ്റാമായിരുന്നു. മികച്ചൊരു കണ്ടൻറ് കഥാപാത്രങ്ങളുടെ ഇമോഷനിലൂടെ പ്രേക്ഷകരേയും കൂടെകൂട്ടി നല്ല വൃത്തിക്ക് പറഞ്ഞുവെച്ച ഈ ചിത്രം നല്ല സിനിമാട്ടോഗ്രഫിയും മ്യൂസിക്ക് ഡിപ്പാർട്ട്മെൻ്റും (bgm) ചേരുമ്പോൾ നല്ലൊരനുഭവമാകുന്നു.
- വർഷങ്ങൾ പിന്നിടുമ്പോൾ ഒരു അഭിനേതാവ് ഇത്തരം സിനിമകളിലൂടെയാകും അറിയപ്പെടുക... ഏതുതരം സിനിമയും ചെയ്യാനുള്ള പ്രേക്ഷക പിന്തുണയും സ്വാതന്ത്ര്യവുമുള്ള ചുരുക്കം ചില തമിഴ് സൂപ്പർ താരങ്ങളിൽ ഒരാളാണ് സൂര്യ.. വരും സിനിമകളിലും ഇത്തരം തിരഞ്ഞെടുപ്പുകൾ സാധ്യമാകട്ടെ.
------My Rating : 4.5/5------
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
NEXT - R.A.R.A.
No comments: