1117. DYBBUK
🔹" DYBBUK "
Gnr :- Horror
Lang :- ഹിന്ദി
മലയാളത്തിൽ ഈ ജോണർ ചിത്രങ്ങളുടെ ദാരിദ്ര്യം മൂലം കൂട്ടത്തിലെ കൊള്ളാമെന്നു തോന്നിയ ചിത്രം.
എന്നാൽ ഒരുപാട് മികച്ച ഹൊറർ സിനിമകൾ അവൈലബിൾ ആയ ഹിന്ദിയിൽ എസ്ര റീമേക്ക് ചെയ്യുമ്പോൾ ഒറിജിനലിൻ്റെ നിഴലിൽ പോലും ഡിബുക്ക് എത്തുന്നില്ല.
ഒരു മരണ രംഗം കാണിച്ചുകൊണ്ടാണ് ഡിബുക്ക് കഥ പറഞ്ഞു തുടങ്ങുന്നത്... തുടർന്ന് നായകനേയും നായികയെയും അവരുടെ ജോലി ആവശ്യമായിട്ടുള്ള പറിച്ചുനടലും തുടർന്ന് കഥയിലേക്ക് വരുന്ന ഹൊറർ എലമെൻ്റുകളും ഫ്ലാഷ്ബാക്കുമൊക്കെയായ് സീൻ ബൈ സീൻ റീമേക്കാണ് ഈ ചിത്രം.
ബോംബെയിൽ നിന്നും കൊച്ചിയിലേക്ക് എത്തുന്ന ദമ്പതികൾ. കൊച്ചിയിലെ ജൂത പശ്ചാത്തലം, എല്ലാത്തിനുമുപരി കഥയോട് ചേർന്നു നിൽക്കുന്ന ഫ്ലാഷ്ബാക്ക്
ഇതെല്ലാം എസ്രയെ മനോഹരമാക്കിയപ്പോൾ ഡിബുക്ക് കഥ പറഞ്ഞ പശ്ചാത്തലം തന്നെ പോരായ്മയായാണ് അനുഭവപ്പെടുന്നത്.
ജെയ് K സംവിധാനം ചെയ്ത ഈ ചിത്രം ആദ്യഭാഗത്തെ അപേക്ഷിച്ച് മോശം അനുഭവമാണെങ്കിലും ഹൊറർ രംഗങ്ങളിൽ പേടിപ്പിക്കുകയും ഒന്നേ മുക്കാൽ മണിക്കൂർ എന്ന ദൈർഘ്യം ബോറടിപ്പിക്കാതെ മുഴുവൻ കണ്ടു തീർക്കാനും സാധിക്കും..
എസ്ര കണ്ട ഒരു പ്രേക്ഷകന് പുതുമയുള്ളതൊന്നും ഡിബുക്ക് ഓഫർ ചെയ്യുന്നില്ല. അതല്ലാത്തവർക്ക് , ഇമ്രാൻ ഹാഷ്മി ആരാധകർക്ക് വേണമെങ്കിൽ DYBBUK കണ്ടു നോക്കാം.
------My Rating : 2.5/5------
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
NEXT - #MONEYMAFIA
No comments: