Search This Blog

1116. കുറുപ്പ്

🔹" കുറുപ്പ് "

Gnr :- Drama
Lang :- മലയാളം
ഏതൊരു സൃഷ്ടിയെ പോലെയും കുറുപ്പും കാണുന്ന പ്രേക്ഷകർക്ക് ഇഷ്ടപ്പെടാനും ഇഷ്ട്ടപ്പെടാതിരിക്കാനും അത് തുറന്നു പറയാനും അവകാശമുണ്ട്. 
കുറുപ്പ് എനിക്ക് ഇഷ്ട്ടപ്പെടാതിരിക്കാൻ പല കാരണങ്ങളുണ്ട്. 
അതിൽ പ്രധാനപ്പെട്ടത് ഇവർതന്നെ ക്രിയേറ്റ് ചെയ്ത ഹൈപ്പിനോളം - ഈ  കഥാപശ്ചാത്തലം നല്ലൊരു കാഴ്ച്ചയാക്കി മാറ്റാനുള്ള അവസരം 
ഇവയോടൊന്നും സിനിമ നീതി പുലർത്തിയില്ല എന്നത് തന്നെയാണ്.

< മറ്റൊരാളുടെ വ്യക്തിപരമായ അഭിപ്രായം മാനിക്കാൻ സാധിക്കാത്തവരും, കടുത്ത ആരാധകരും
താഴെയുള്ള റിവ്യൂ വായിക്കണമെന്നില്ല. >


സുകുമാരക്കുറുപ്പ് , ചാക്കോ തുടങ്ങിയ പേരുകൾ സുധാകരകുറുപ്പ്, ചാർലി എന്നിങ്ങനെ മാറ്റങ്ങൾ വരുത്തി സേഫായൊരു Disclaimerഉം വെച്ച് യാഥാർത്ഥ്യങ്ങളെ നോക്കി കൊഞ്ഞനംകുത്തി വേട്ടക്കാരന് കയ്യടി വാങ്ങിക്കൊടുക്കുന്ന ചിത്രമാണ് കുറുപ്പ്.

കുറുപ്പിൻ്റെ എയർഫോഴ്സ് ജീവിതകാലവും പ്രണയവും തുടർന്ന് അവിടെനിന്ന് പേരുമാറി വിദേശത്തേക്ക് പോകുന്നതും ഈ പദ്ധതിയും ക്രൈമും അതിൻറെ അന്വേഷണവും അടക്കം ഒരുപാട് പറയുന്ന ആദ്യപകുതി എന്നെ സംബന്ധിച്ച് വലിയ ബഡ്ജറ്റിൽ വലിയ ക്യാൻവാസിൽ ഒരു ആവറേജ് സിനിമ കണ്ട് പ്രതീതിയാണ് നൽകിയത്...
എന്നാൽ വിരസമായ രണ്ടാം പകുതിയും കുറുപ്പിനെ അബ്രഹാം ഖുറേഷി മോഡൽ ഹീറോയാക്കുന്ന ടെയിൽ എൻ്റും സിനിമയോട് തന്നെ വല്ലാത്തൊരു മടുപ്പ് തോന്നിപ്പിച്ചു.

ദുൽഖർ സൽമാൻ പതിവുപോലെ സ്റ്റൈലും പ്രകടനവും കൊണ്ട് പൊളിയാണ്. പ്രകടനത്തിൽ പിന്നെ എടുത്തു പറയേണ്ടത് ഷൈൻ ടോം ചാക്കോയെ കുറിച്ചാണ്... ഓരോ സീനിലും പുള്ളി തകർത്തിട്ടുണ്ട്.
 ഇന്ദ്രജിത്ത് എടുത്തുപറയത്തക്ക ഒന്നുമില്ലെങ്കിലും മോശമാക്കിയിട്ടില്ല.

സിനിമ ഓഫർ ചെയ്യുന്നത് ഗംഭീരമായ മേക്കിങ് ക്വാളിറ്റിയാണ്...
സുഷിൻ ഒരുക്കിയ മ്യൂസിക് ഡിപ്പാർട്ട്മെൻ്റും (ദുൽക്കർ പാടിയ പാട്ട് വൻ ബോറായിരുന്നു) ഓരോ സീനും ഒരു വലിയ സിനിമയാക്കുന്ന വലിയ ക്യാൻവാസിലുള്ള സിനിമാട്ടോഗ്രാഫിയും കളറിംങ്ങും എടുത്തുപറയേണ്ട മേന്മയാണ്... 
 
ഇതുപോലൊരു ക്രിമിനലിനെ ഹീറോ പരിവേഷം കൊടുത്ത് കയ്യടി വാങ്ങികൊടുക്കുന്നത് വ്യക്തിപരമായി യോജിക്കാൻ സാധിച്ചിട്ടില്ല... ആ ഒരു വലിയ പോരായ്മ മാത്രമല്ലാതെ കാഴ്ചയിൽ മടുപ്പു നൽകിയ ആഖ്യാനവും 
ആകെത്തുകയിൽ നിരാശ തന്നെയാണ് നൽകിയത്. ഒരുപാട്
അവസരങ്ങൾ ഉണ്ടായിരുന്ന ഒരു കഥാപശ്ചാത്തലം തന്നെയാണ് സുകുമാരക്കുറുപ്പിൻ്റേത്. അന്നത്തെ അന്വേഷണ രീതിയും കുറുപ്പിൻറെ ജീവിതവും സംഭവിച്ച ക്രൈമും എല്ലാം സിനിമയിൽ വരുന്നുണ്ടെങ്കിലും സിനിമ ഫോക്കസ് ചെയ്യുന്ന ഏരിയ ഇതൊന്നുമല്ല എന്ന തോന്നലാണ് ആദ്യം മുതലേ കാണുന്ന പ്രേക്ഷകന് അനുഭവപ്പെടുന്നത്.
നല്ല പ്രൊഡക്ഷൻ ക്വാളിറ്റിയിൽ, നല്ല പ്രകടനത്തിൽ തീർത്തും ശരാശരിക്ക് താഴെ നിന്ന ഒരു സിനിമാനുഭവമാണ് എനിക്ക് കുറുപ്പ്.

------My Rating : 2/5------

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

NEXT - #DYBBUK

No comments: