Search This Blog

1115. കനകം കാമിനി കലഹം

🔹" കനകം കാമിനി കലഹം "

Gnr :- Drama
Lang :- മലയാളം
Platform :- Disney+Hotstar
"വിനയ് ഫോർട്ട്, ഗ്രേസ് ആൻറണി" എന്നിവരുടെ കൊള്ളാവുന്ന പ്രകടനം മാറ്റിനിർത്തിയാൽ അസഹനീയമായ സിനിമാനുഭവമാണ് കനകം കാമിനി കലഹം.. 

ടൈറ്റിൽ കാർഡ് മുതൽ കഥയിലും പ്രകടനത്തിലും അവതരണത്തിലും എന്തിന് കളറിംങിൽ പോലും ബോറൻ നാടകീയത ആവോളം തുളുമ്പി 
രണ്ടുമണിക്കൂർ ക്ഷമ പരീക്ഷിക്കുന്ന ഇത്തരം സിനിമകളെ കോമഡി ജോണറിൽ പരിഗണിക്കുന്നത് ആ ജോണറിനോട് കാണിക്കുന്ന നീതികേടാണ്.

നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രം, താൻ കാരണം നഷ്ടപ്പെട്ട കമ്മലിന് പകരം ഭാര്യക്ക് റോഡ് ഗോൾഡിൻ്റെ കമ്മൽ വാങ്ങി കൊടുക്കുന്നതും അത് പിടിക്കപ്പെടുമെന്നായപ്പോൾ ഒരു ട്രിപ്പ് പ്ലാൻ ചെയ്ത് ആ കമ്മൽ മാറ്റി വെക്കുന്നതും തുടർന്നത് മോഷണം പോകുന്നതും പിന്നീടുണ്ടാകുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്.
ഒന്നുരണ്ടു വൺലൈൻ കോമഡികൾ കാണുവാൻ രണ്ടുമണിക്കൂർ സഹിച്ചിരിക്കേണ്ടവർക്ക് #കകാക പരീക്ഷിച്ചുനോക്കാം.

------My Rating : 1/5------

MEME REVIEW 👇👇👇

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

NEXT - കുറുപ്പ്

No comments: