1114. മൈ നെയിം (2021)
🔹" മൈ നെയിം "
Gnr :- Action
Lang :- കൊറിയൻ
Platform :- Netflix
വെറും 8 എപ്പിസോഡുകളിൽ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ചടുലമായ അവതരണവും നല്ല ആക്ഷൻ മൂവുകളും ട്വിസ്റ്റും പ്രകടനങ്ങളുമൊക്കെയായ് ഒരു ആക്ഷൻ ത്രില്ലർ സിനിമ കാണുന്ന എൻഗേജിംങ് ഫാക്ടർ ആദ്യാവസാനം നൽകുന്ന കിടിലൻ കാഴ്ചയാണ് MY NAME.
➖➖➖➖➖➖➖➖➖
❗ പെട്രോൾ ❗
❗ വിലവർദ്ധനവ് ❗
❗ ആഘോഷം ❗
❗ ആക്കേണ്ടതല്ല. ❗ ❗ പ്രതികരിക്കുക ❗
➖➖➖➖➖➖➖➖➖
അച്ഛൻറെ ക്രിമിനൽ പശ്ചാത്തലം കാരണം സ്കൂളിൽ നിന്നും പുറത്താവേണ്ടിവരുന്ന ''ജീവൂ" എന്ന പെൺകുട്ടിയിലൂടെയാണ് കഥ പറഞ്ഞു തുടങ്ങുന്നത്... ദോഹ്ഹൂൺ എന്ന ആ അച്ഛൻ അവിടുത്തെ മയക്കുമരുന്ന് മാഫിയയിലെ അംഗമാണ്. അയാൾ കാരണം നേരിടുന്ന ഈ അപമാനങ്ങളെ ഓർത്ത് 'ജീവൂ' ദോങ്ഹൂണിനെ തള്ളിപ്പറയുകയും ഇതേ തുടർന്ന് ജീവൂനെ കാണാൻ അയാളെത്തുകയും ചെയ്യുന്നു. അവിടെവെച്ച് ദോങ്ഹൂൺ കൊല്ലപ്പെടുകയും തുടർന്ന് തൻറെ അച്ഛൻറെ കൊലപാതകിയെ കണ്ടെത്താൻ 'ജീവൂ' തൻറെ ഐഡൻറിറ്റി മറച്ചുവെച്ച് നടത്തുന്ന കാര്യങ്ങളുമാണ് ഈ സീരീസ് പറയുന്നത്.
ഒരു സീരീസ് പ്രിയപ്പെട്ടതാക്കുന്നത് അതിലെ കഥാപാത്രങ്ങൾ കാണുന്ന പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാകുമ്പോഴാണ്. ആദ്യ എപ്പിസോഡ് മുതൽ ജീവൂ, ദോങ്ചാണ്, ചോയ് മൂജീൻ, പിൽഡോ, ഗാംങ് ജേ എന്നിങ്ങനെ കഥയിൽ വരുന്നവരെല്ലാം നല്ല പ്രകടനം കൊണ്ട് ഓർമ്മിക്കപ്പെടുന്നുണ്ട്.
നായികാ പ്രാധാന്യമുള്ള ഈ ആക്ഷൻ ത്രില്ലർ സീരീസിൽ അഭിനേതാക്കളുടെ നല്ല പ്രകടനവും വേഗതയുള്ള ആഖ്യാനവും കൂടാതെ നല്ല സിനിമാട്ടോഗ്രഫിയും മ്യൂസിക് ഡിപ്പാർട്ട്മെൻ്റും ഓരോ എപ്പിസോഡിനേയും മികവിൽ എത്തിക്കുന്ന ട്വിസ്റ്റും ആക്ഷൻ രംഗങ്ങളുമൊക്കെയായി കുടുംബത്തോടൊപ്പം ഒരു സീരീസ് കാണേണ്ടവർക്ക് ധൈര്യത്തോടെ സമീപിക്കാം. നിരാശപ്പെടുത്തില്ല ഉറപ്പ്.
------My Rating : 4/5------
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
NEXT - കുറുപ്പ്
No comments: