കരിങ്കൊടി ജാഥയ്ക്ക് മുന്നേ ഓർക്കേണ്ടത്.....
കുടുംബ പ്രേക്ഷകരെ തിയറ്ററിൽ എത്തിക്കാൻ കെൽപ്പുള്ള നിവിൻ പോളിയുടേയും ദിലീപിൻ്റേയും വലിയൊരു ഗ്യാപ്പിന് ശേഷമുള്ള സിനിമകൾ OTTയിൽ സ്ട്രീം ചെയ്യുന്നു.
മിനിമം ഗ്യാരണ്ടി ഉറപ്പിക്കാവുന്ന, ഹേറ്റേഴ്സില്ലാത്ത ഫഹദിൻ്റെ വലുതും ചെറുതുമായ കഴിഞ്ഞ റിലീസുകൾ OTTയിൽ തന്നെയായിരുന്നു.
തുടർച്ചയായി പൃഥ്വിരാജും ജയസൂര്യയും 0TTയിലേക്ക് സിനിമകൾ ചെയ്യുന്നു.
എല്ലാത്തിനുമുപരി, എല്ലാം വിഭാഗത്തിലെ പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്താൻ , ഏറെ ആരാധകർ കാത്തിരിക്കുന്ന വൻ ബഡ്ജറ്റ് ടോവിനോ സിനിമയും OTTയിൽ വിറ്റ് നിർമ്മാതാക്കൾ സേഫ് ആകുന്നു....
ഈ സിനിമകളെല്ലാം കൂട്ടിയാലും കുഞ്ഞാലി മരയ്ക്കാരുടെ ബഡ്ജറ്റിലെത്തില്ലെന്ന തിരിച്ചറിവുണ്ടായിട്ടും സുനിശ്ചിതമായ നഷ്ട്ടം മുന്നിൽ കണ്ടിട്ടും ആ നിർമ്മാതാവ് ചർച്ചകൾക്ക് വന്നിരുന്നു... താൻ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളിലും അയവുവരുത്തി....
എന്നിട്ടും,
ഒരു തീരുമാനത്തിലെത്തുന്നതിനു മുന്നേ ചാനലുകൾ കയറി അയാളെ പോർക്കു വിളിച്ച സംഘടനാ പ്രസിഡൻറ്
കുറുപ്പ് സിനിമയുടെ പ്രമോഷനിൽ വന്നിരുന്നു വീണ്ടും തേജോവധം ചെയ്യുന്നത് കാണുമ്പോൾ ഇത്തരം സംഘടനകളോടും കോവിഡിൽ നാശംവിതച്ച ഈ വലിയൊരു വിഭാഗത്തിനോടും ചെറുതല്ലാത്തൊരു അമർഷമുണ്ട്.
ആർക്കെതിരെയാണെന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും... കാരണം
സിനിമയേയും അയാളേയും ആഞ്ഞുചവിട്ടാൻ കാത്തിരിക്കുന്നവർക്ക് അവസരം കൊടുത്ത് മുതലാക്കുന്നത് പോലെയായിരിക്കില്ല മുന്നിലേക്കുള്ള കാലം.
ഓരോ നിശ്ചിത സമയങ്ങളിലും ഒരുപാട് ദിവസം ആഘോഷമായോടിയ സിനിമകൾ, നിങ്ങളുടെ പണപ്പെട്ടി പലപ്പോഴായി നിറച്ച സിനിമകൾ, ചരിത്രമായ വലിയ വിജയങ്ങൾ , തളർച്ചയില്ലാതെ നിശ്ചയമായി നിങ്ങൾക്ക് നൽകുന്നുണ്ട്.
കരിങ്കൊടി കെട്ടുമ്പോൾ അതോർക്കണം.
#ശുദ്ധ_പോക്രിത്തരമാണ്.
#നാട്ടിലെ_ഇഷ്ടപ്പെട്ട_തീയേറ്ററുകളുണ്ട് #അവരിതിൽ_നിന്ന്_മാറിനിൽക്കുമെന്ന്_കരുതുന്നു.
ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ഇതിലും കൂടുതൽ ശക്തി പ്രാപിക്കും... ഇതിലും കൂടുതൽ സിനിമകൾ അവിടെ റിലീസ് ചെയ്യുകയും അതിനായി മാത്രമുള്ള പ്രേക്ഷകരെ സൃഷ്ടിക്കുകയും ചെയ്യും....
അപ്പോഴൊക്കെ കരിങ്കൊടി കാണിക്കാനാണെങ്കിൽ തിയേറ്ററിനു മുന്നിൽ വലിയൊരു കൊടിമരം സ്ഥാപിക്കാം.....
No comments: