1118. ചുരുളി (18+ REVIEW)
(EDITED)
🔹ചുരുളി
Gnr :- Drama
Lang :- പച്ച മലയാളം
പടം കാണുന്ന നായിൻ്റെ മോനൊരു മൈരും മനസ്സിലാകരുതെന്നൊരു കുണ്ണ കരുതിയാൽ , അതിനൊരുമ്പെട്ടിറങ്ങിയാൽ ഇതുപോലുള്ള പറികളും മലയാളസിനിമ കാണേണ്ടിവരും... അതല്ലാതെ തെറിപറയണതൊരപരാധമായ് കണ്ട് കൂതിണയുടെ കുമ്പസാരം പോലെ തെമ്മാടിത്തരം പറയാൻ,
ഞമ്മളില്ലേയ്.........
-ചുരുളിയെ രണ്ടായി തിരിക്കാം.
1. കിടിലൻ ടെക്നിക്കൽ ക്വാളിറ്റിയുള്ള അത്യന്തം പുതുമ നൽകുന്ന മോശമല്ലാത്തൊരു സിനിമ.
2. ജനിച്ചുവീണ ഒരു കുട്ടിക്ക് മലയാളഭാഷയിലെ പൊതുസമൂഹത്തിൽ പറയാൻ കൊള്ളാത്ത വാക്കുകൾ ഏതൊക്കെയാണെന്ന് പഠിക്കാനുള്ള പാഠപുസ്തകം.
➖➖➖➖➖➖➖➖➖ ➖➖➖
❗ ഹലാൽ ആണോ ❗
❗ ഹരിലാലാണോന്നറിയില്ല. ❗
❗ ബിരിയാണിയടക്കം ❗
❗ നൽകുന്നത് ഭക്ഷണമാണ് ❗
❗അതിനെ വേർത്തിരിക്കരുത്❗
➖➖➖➖➖➖➖➖➖➖➖➖
ചുരുളി ഇതുവരെ നേരിട്ട അക്രമമെല്ലാം അതിലുപയോഗിച്ച തെറി വാക്കുകളുടെ അടിസ്ഥാനത്തിലാണ്. എന്നാലത് മനുഷ്യരെ രണ്ടായി തിരിക്കാനുള്ള ഒരു പാലമായാണ് ആദ്യാവസാനം സിനിമ ഉപയോഗിച്ചിട്ടുള്ളത്.
അങ്ങനെ നോക്കുമ്പോൾ അത്ര വലിയ മോശമായൊന്നും അതിനെ കാണേണ്ടതുമില്ല ( 'താ' കൂട്ടിയ തെറിയൊഴികെ ).
രണ്ടു പോലീസുകാർ ഒരു ക്രിമിനലിനെ അന്വേഷിച്ച് വേഷം മാറി ഒരു കാട്ടിലെത്തുന്നു. ആ ക്രിമിനൽ കാട്ടിലെ ചുരുളി എന്ന ഗ്രാമത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന
രഹസ്യവിവരം മാത്രമല്ലാതെ വേറൊന്നും ഇരുവരുടേയും കയ്യിലില്ല. തുടർന്ന് കാടവർക്കനുഭവപ്പെടുത്തുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്.
ചെമ്പൻ വിനോദ് പ്രകടനം കൊണ്ട് എപ്പോഴത്തെയും പോലെ കിടിലനായിട്ടുണ്ട്. പുള്ളി പറയുന്ന തെറികൾക്ക് വല്ലാത്തൊരു ഈണം തന്നെ പ്രേക്ഷകനനുഭവപ്പെടും.
കൂടാതെ വിനയ് , ജാഫർ തുടങ്ങി ഭൂരിഭാഗം അഭിനേതാക്കളും പ്രകടനം കൊണ്ട് മികച്ചതാക്കിയിട്ടുണ്ട്.
ചുരുളിയുടെ സംവിധായകനെ വിമർശിക്കാൻ പാടില്ലെന്ന അലിഖിത നിയമം എയറിലുള്ളതുകൊണ്ട് അതിനു മുതിരുന്നില്ല... എന്നിരുന്നാലും കാണുന്നവന് മനസ്സിലാകാത്ത ആഖ്യാനമാണെങ്കിൽ എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ അത് സംവിധായകൻറെ പോരായ്മയാണ്... പ്രത്യേകിച്ച് പുനർവായനയിൽ പോലും വ്യക്തത കിട്ടാത്ത ചുരുളി പോലുള്ള സിനിമകൾ.
ഗംഭീര സിനിമാട്ടോഗ്രഫി, സിനിമയുടെ മൂഡ് പൂർണതയിൽ എത്തിക്കുന്ന മ്യൂസിക് ഡിപ്പാർട്ട്മെൻ്റും എഡിറ്റിങ്ങും മികച്ച പ്രകടനങ്ങളും... ചുരുളി ഒരു മോശം സിനിമയുമല്ല അനുഭവവുമല്ല... എന്നാൽ ജോജുവിനെപ്പോലുള്ള ചിലർ വന്ന് അനാവശ്യമായി പറയുന്ന കേട്ടാലറയ്ക്കുന്ന തെറികൾ ചെവിയെ വല്ലാതെ അലോസരപ്പെടുത്തുന്നു.
കള്ളുഷാപ്പിനെ പള്ളിയാക്കിയതടക്കം ഒരുപാട് മികച്ച വേറിട്ട രംഗങ്ങൾ സിനിമയിലുണ്ട്...
സംവിധായകൻ്റെ കൊട്ടിഘോഷിക്കുന്ന മുൻ ചിത്രത്തെ അപേക്ഷിച്ച് ഈ സിനിമ ഒരുപാട് ഭേദമാണ്.
കുടുംബമായല്ലെങ്കിലും
ചുരുളി കണ്ടുനോക്കുക.
------My Rating : 3/5------
പാട്ടു പാടുന്ന പോലെ തെറി പറയുന്ന , അത് ആഘോഷിക്കുന്ന സിനിമകൾ താരതമ്യേനെ ഞാൻ ഒഴിവാക്കി വിടാറാണ് പതിവ്. കാരണം ഇത്തരം ഓരോ വാക്കുകളും നാവിൻതുമ്പിൽ നിന്ന് പോയികിട്ടാൻ ഒരുപാട് സമയമെടുക്കും... ചുരുളിയും അതുപോലെ ഒഴിവാക്കിയതാണ്... എന്നാൽ കാണേണ്ടിവന്നു... കണ്ടതിനുശേഷം യൂട്യൂബ് വീഡിയോകളിലൂടെ സിനിമ പറഞ്ഞ ക്ലൈമാക്സ് ഡികോഡ് ചെയ്തെടുക്കുകയും ചെയ്തു. അപ്പോഴും സിനിമയുടെ ആകെത്തുകയിൽ വലിയ മാറ്റമൊന്നും അനുഭവപ്പെടുത്തിയിട്ടില്ല...
#Watchable
- @YaduEZr
NEXT - ''ജാൻ എ മൻ"
നാലാൺ തലകൾ, ചിലപ്പോളൊക്കെ പെൺതലകളും കൂടുന്നിടങ്ങൾ പലതും ഇങ്ങനെയാണ്. ഗോത്രജീവിതം മനുഷ്യന്റെ DNAയിൽ പ്രവർത്തനരഹിതമായി കിടക്കുന്ന ഒന്നാണ്, അതിനെ ഉണർത്താൻ കെല്പുള്ള ഒരു ഏലിയൻ ഇമ്പാക്ട് വന്നാൽ അതുണരും. സമൂഹത്തിന്റെ ചിത്രം വരച്ചു കാട്ടുമ്പോൾ അത് സെൻസർ ചെയ്ത് പകർത്തിയാൽ ചിലപ്പോൾ ആ ക്യാൻവാസിൽ ചിത്രമില്ലാതെ പോകും. മനസ്സിൽ തോന്നിയത് അതേ പടി എഴുതുന്ന റിവ്യൂകൾ നന്നാവുന്നുണ്ട്, അഭിനന്ദനങ്ങൾ...
ReplyDelete👍👍👍
Deleteഓരോരുത്തരും അവരുടെ അറിവ് വെച്ച് റീവ്യൂ പറയുന്നു. അറിവ് ഇല്ലാത്തവനും റീവ്യൂ എഴുതാൻ സ്വാതന്ത്ര്യം ഉള്ള നാടാണിത്
ReplyDeleteവ്യക്തിപരമായി തോന്നുന്ന അഭിപ്രായങ്ങൾ ആണല്ലോ റിവ്യൂ...
Deleteകാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഏതൊരാൾക്കും നിരൂപണം ചെയ്യാം.
പിന്നെ സ്വാതന്ത്ര്യം, വായിക്കാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്...