1172. 83
🔹83
കഥാപാത്രത്തിലേക്ക് ഒരഭിനേതാവ് നടത്തുന്ന പരകായപ്രവേശത്തിൽ ആദ്യാവസാനം അമ്പരപ്പിക്കുന്ന കാഴ്ചയാണ് 83.
Gnr :- Sports Drama
Lang :- ഹിന്ദി
പരിപൂർണ്ണ തൃപ്തിയിൽ ആസ്വാദനം നൽകുമ്പോഴും കപിലിൻ്റെ ബയോപിക് മാത്രമാകാതെ ആ ലോകകപ്പിൻ്റെ മൊത്തമായുള്ള വിഷ്വലാകുന്നുണ്ട് 83.
അതെ, കെട്ടിലും മട്ടിലും പൂർണത നൽകുന്ന സമീപകാലത്തെ മനോഹരമായ സിനിമ.
സിനിമ സംസാരിക്കുന്ന വിഷയം 1983ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരവും അതിൽ ഭാഗമായ കുറച്ച് വ്യക്തികളുടെ ജീവിതവുമാണ്, ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ക്രിക്കറ്റ് പ്രേമിയായ ഒരാൾക്ക് ഈ സിനിമ ഏതളവിൽ മനസ്സിനെ സ്പർശിക്കുമെന്ന് ചിന്തിക്കാനേ സാധിക്കുന്നില്ല... കാരണം ഇതിനെക്കുറിച്ച് കേട്ടറിവു മാത്രമുള്ള എനിക്ക് സിനിമ നൽകിയത് അത്രമേൽ ഹൃദ്യമായ വികാരമാണ്, രോമാഞ്ചമാണ്.
രൺവീർ സിംഗ് എന്ന നടൻ കഥാപാത്രമായി അഭിനയിക്കാതെ സ്ക്രീനിൽ ജീവിച്ച സിനിമയായാണ് അനുഭവപ്പെട്ടത്, എത്ര അഭിനന്ദിച്ചാലും മതിയാവാത്ത പെർഫോമൻസ്, കപിൽ ദേവ് എന്ന ലെജൻ്റിനെ ഓരോ ഇമോഷൻ കൊണ്ടും രൺവീർ സിംഗ് പരിപൂർണതയിൽ മികച്ചതാക്കിയിട്ടുണ്ട്, സിനിമ നേടുന്ന കൈയ്യടിയിലെ ഭൂരിഭാഗവും ഈ നടൻ്റെ ഹാർഡ് വർക്ക് അടയാളപ്പെടുത്തുന്നത് കൊണ്ട് കൂടിയാണ്.
ദീപിക പദുക്കോണിൻ്റെ ഊള വിഗ്ഗ് മാറ്റിനിർത്തിയാൽ അവതരണത്തിലും പ്രകടനത്തിലും ഒരുപോലെ മികവു കാണിക്കുന്ന ഈ സിനിമ ടെക്നിക്കലി സൗണ്ടായ ബ്രില്യൻ്റ് ഔട്ട്പുട്ടാണ് പ്രേക്ഷകന് നൽകുന്നത്.
ബോളിവുഡിനെ പിള്ളേര് കളിയാക്കി റീമേക്ക് വുഡെന്നും ബയോപിക്ക് വുഡെന്നുമൊക്കെ വിളിക്കുന്നുണ്ടെങ്കിലും ഇതുപോലുള്ള ചില സിനിമകളും ആ ഭാഷ സംസാരിച്ച് പുറത്തിറങ്ങുന്നുണ്ട്. സിനിമയുടെ വിജയപരാജയങ്ങൾ മാറ്റിനിർത്തി കണ്ണിനും മനസ്സിനും നൊസ്റ്റാൾജിയയും ഗൂസ്ബംബ്സും ഓവർഡോസിൽ നൽകുന്നൊരു നല്ല സിനിമയെ കാഴ്ചയിലേക്ക് ക്ഷണിക്കുന്നുണ്ടെങ്കിൽ, 83 നിങ്ങൾക്കുള്ളതാണ്.
My Rating - 5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
NEXT - " CBI 5 - NO BRAIN ''
No comments: