1175. CBI 5 - THE BRAIN
🔹" CBI 5 - THE BRAIN "
- SPOILER ALERT ആദ്യമേ സൂചിപ്പിക്കുന്നുണ്ട്, കാരണം സിനിമയിലെ പ്രധാന വില്ലനെ അടക്കം പരാമർശിച്ചുകൊണ്ടെ എഴുതാൻ സാധിക്കൂ.
സിനിമ കാണാത്തവർ വായിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല!
Gnr :- Thriller
Lang :- മലയാളം
CBI സീരീസിലെ അഞ്ചാം ഭാഗമെത്തുമ്പോൾ ഈ സിനിമകളൊന്നും തന്നെ എൻറെ ഇഷ്ട്ട ചിത്രങ്ങളിലോ മലയാളത്തിലെ മികച്ച ത്രില്ലർ സിനിമകളുടെ പട്ടികയിലോ ഞാൻ പരിഗണിക്കാറില്ല, ഒരു വൺ ടൈം വാച്ചബിളായ് എക്സൈറ്റ്മെൻ്റിൽ അയ്യരെ കാണാം ആസ്വദിക്കാം കണ്ടു മറക്കാം, ഇതാണ് എനിക്ക് സേതുരാമയ്യരും സിബിഐയും.
ഈ അഞ്ചു സിനിമകളിൽ 2004ൽ പുറത്തിറങ്ങിയ മൂന്നാംഭാഗം സേതുരാമയ്യർ CBI ഏറെ ഇഷ്ടപ്പെട്ടതും പിന്നീട് വന്ന ഈ രണ്ടു പടപ്പുകളും സ്വാമിയുടെ പ്രായത്തേക്കാൾ പഴകിയ അപക്വ എഴുത്തിൻ്റെ ബ്രെയിൻലെസ് മാതൃകയായാണ് സ്ക്രീനിൽ കാണാൻ സാധിച്ചത്.
"The Brain" പ്രഖ്യാപിച്ചത് മുതൽ തീയറ്ററിൽ ടിക്കറ്റെടുക്കുന്ന വരെ യാതൊരു വിധത്തിലുമുള്ള പ്രതീക്ഷകളോ താൽപര്യമോ ജനിപ്പിച്ചിരുന്നില്ല,
മമ്മൂട്ടി ഇതിനു മുൻപും 'പെരുമാളായും താരാദാസായും ജോസഫ് അലക്സ് തേവള്ളിപ്പറമ്പിലായും' വീണ്ടുമെത്തിയപ്പോൾ എന്ത് ലഭിച്ചോ അതിനേക്കാൾ മോശമനുഭവമാണ് പ്രത്യക്ഷത്തിൽ ഒന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രത്തെ സിനിമയിലുടനീളം പ്രേക്ഷകനനുഭവപ്പെടുത്തുന്നത്.
ഒരു മന്ത്രിയുടെ മരണം കാണിച്ചാണ് സിനിമ തുടങ്ങുന്നത്, പിന്നീട് അത് അന്വേഷിച്ച ഉദ്യോഗസ്ഥനും മന്ത്രിയുടെ ഡോക്ടറും ഈ മരണങ്ങളിൽ ശബ്ദമുയർത്തിയ ആക്ടിവിസ്റ്റും തൊട്ടടുത്ത ദിവസങ്ങളിൽ കൊല്ലപ്പെടുന്നു.
ഈ കേസ് ഇപ്പോൾ അന്വേഷിക്കുന്നത് സായ് കുമാർ അവതരിപ്പിച്ച സത്യദാസാണ്. അന്വേഷണത്തിൽ തൃപ്ത്തനല്ലാത്ത മേലുദ്യോഗസ്ഥൻ CBlയ്ക്ക് കേസന്വേഷണം കൈമാറാൻ ആവശ്യപ്പെടുന്നു,
CBlയുടെ ചരിത്രത്തിൽ ഏറ്റവും തലവേദന സൃഷ്ടിച്ച കൊലപാതക പരമ്പര എന്നൊക്കെ സിനിമയിൽ ഇടയ്ക്കിടയ്ക്ക് പറയുന്നത് കേൾക്കാം. കൂടാതെ
'ബാസ്ക്കറ്റ് കില്ലിംങ്' എന്ന പ്രയോഗവും.
കേൾക്കാൻ ഇമ്പമുള്ള ഒരു വാക്ക് എന്നതിൽ കവിഞ്ഞ് ബാസ്ക്കറ്റ് കില്ലിംങ് എന്താണെന്നോ സിനിമയുമായോ കഥയുമായോ എന്താണ് ബന്ധമെന്നോ കാണുന്ന പ്രേക്ഷകനോ കാണിച്ച തിയേറ്ററിനോ പടച്ചുവിട്ട സ്വാമിക്കോ ഒരു ധാരണയുമില്ലെന്ന് രണ്ടര മണിക്കൂറിനു ശേഷം ഏതൊരു പ്രേക്ഷകനും മനസ്സിലാകും.
പൗര മുന്നണി വിളിച്ചുചേർത്ത് CBIയെ ക്ഷണിച്ച് പണി വാങ്ങിയ ടൈലർ മണിയെ ട്രോളികൊല്ലുന്ന ഇക്കാലത്ത് അതേ പശ്ചാത്തലത്തിൽ വീണ്ടുമൊരു വില്ലനെത്തുന്നു, സാമാന്യബോധമുള്ള ഏതൊരു പ്രേക്ഷകനും ആദ്യത്തെ അരമണിക്കൂറിൽ പ്രെഡിക്റ്റ് ചെയ്യാവുന്ന കില്ലർ,
അയാൾ ഇടയ്ക്കിടയ്ക്കെത്തി 'ഞാനാണെ കില്ലർ' എന്ന രീതിയിൽ സ്ക്രീനിലുണ്ട്.
കൂടാതെ സ്വാമിയുടെ തന്നെ 'ദി ട്രൂത്തിൻ്റെ' അതേ ഫോർമാറ്റിൽ കില്ലിങ് സ്റ്റോറി കൂടി പറയുമ്പോൾ സ്വാമിമാഷപ്പാണ് പുള്ളി ഉദ്ദേശിച്ചതെങ്കിൽ മുഷിപ്പാണ് പടമൊന്നാകെ കാണാൻ സാധിക്കുന്നത്.
പിറകിൽ കൈ കെട്ടി വെള്ള ഷർട്ടിൽ സുമുഖനായ ബുദ്ധിരാക്ഷസൻ സേതുരാമയ്യർ ഈ സിനിമയിൽ അവശനാണ്, നടക്കുമ്പോഴും ഇരിക്കുമ്പോഴും ഓടുമ്പോഴുമൊക്കെ പിറകിൽ കൈ കിട്ടുന്നതിൻ്റെ ഒരു ബുദ്ധിമുട്ട് പ്രകടനത്തിൽ കാണാനുമുണ്ട്.
രഞ്ജി പണിക്കർ നാലുനേരം കാറ്റാണോ തിന്നുന്നത്? എയറ് പിടിച്ചൊരു നിൽപ്പാ !ഹോ.
കൂടാതെ അൻസിബ, രമേശ് പിശാരടി, ഇടവേള ബാബു എന്നിവരാണ് ഇത്തവണ CBI ഉദ്യോഗസ്ഥരായി ഇക്കയുടെ കൂടെയുള്ളത്. കൂടാതെ മുകേഷ്, അനൂപ് മേനോൻ, ആശാ ശരത്ത് , സായികുമാർ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. വർഷങ്ങൾക്കുശേഷം ജഗതിയെ സ്ക്രീനിൽ കാണാൻ സാധിച്ചു എന്നത് സന്തോഷവുമാണ്.
മേക്കിംങ് , എഴുത്ത്, പ്രകടനങ്ങൾ, സിനിമാട്ടോഗ്രഫി , എഡിറ്റിംങ്, കളറിംങ്ങ് തുടങ്ങി സകല മേഖലയും പത്ത് മുപ്പത് വർഷത്തെ പഴക്കത്തിൻ്റെ പൂപ്പ് തിരട്ടുന്നനുഭവമാണ് CBI 5.
ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നെന്നത് സന്തോഷമാണ്.
പലരും എപ്പിക് പരിവേഷം കൽപ്പിച്ചു കൊടുത്ത ഒരു സിനിമ പരമ്പരയും കഥാപാത്രവും ക്വാളിറ്റിയുടെ തുടർ ഭാഗങ്ങളെ അർഹിക്കുന്നുള്ളൂ, CBl അവസാനമെത്തുമ്പോൾ മറ്റൊരവിഹിതം കൂടി അയ്യരന്വേഷിച്ചു എന്നതിൽ കവിഞ്ഞു മറ്റൊന്നും ചിത്രം നൽകുന്നില്ല.
കാണേണ്ടവർക്ക് കാണാം.
My Rating - 1.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
NEXT - " DON ''
No comments: