1176. വിക്രം
🔹 " വിക്രം "
Gnr :- ACTION
Lang :- തമിഴ്
"മാനഗരം, കൈതി" എന്നീ കിടിലൻ സിനിമകളും "മാസ്റ്റർ" എന്ന ആവറേജും ലോകേഷ് കനകരാജ് എന്ന സംവിധായകനെ മിനിമം ഗ്യാരണ്ടിയിൽ എത്തിക്കുന്നുണ്ടെങ്കിലും വിക്രം ഒരു കമൽഹാസൻ മൂവി എന്ന ലേബലിൽ ചിന്തിക്കുമ്പോൾ പ്രതീക്ഷ ഒന്നും തന്നെ ഉണ്ടായിരുന്നില്ല... കാരണം സ്ക്രിപ്റ്റിലും ഡയറക്ഷനിലും അനാവശ്യമായി കൈകടത്തി അവസാനം സംവിധാനം എന്നത് 'കനകേഷ് ഹാസനാക്കി' മാറ്റുമെന്നു പ്രതീക്ഷിച്ച , മറ്റൊരു 'വലിമൈ' പ്രതീക്ഷിച്ച എനിക്ക് വിക്രം മൂന്നുമണിക്കൂർ ആഘോഷമായാണ് അനുഭവപ്പെട്ടത്.
ആക്ഷൻ എന്ന ജോണറിനോട് ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാത്ത സമീപകാലത്തെ നല്ലൊരു തമിഴ് പടം.
മുൻ പടങ്ങളുടെ മെച്ചത്തിൽ ഇങ്ങോട്ട് കിട്ടിയ അവസരം കളയാതെ ലോകേഷ് കനകരാജ് തട്ടിക്കൂട്ടി ഉണ്ടാക്കിയ പടമല്ല വിക്രം. ആറ്റിയും കുറുക്കിയും അലയിലിട്ടു ഊതിമിനുക്കിയ എഴുത്തിൽ ആണ്ടവരും കൂട്ടരും മതിമറന്ന് ചെയ്തെടുത്തതിൻറെ പൂർണതയും തൃപ്തിയും 'വിക്രം' എന്ന ഈ ചിത്രം ആദ്യവസാനം പ്രേക്ഷകന് നൽകുന്നുണ്ട്.
കമൽഹാസൻ്റെ മരണ രംഗം കാണിച്ചാണ് സിനിമ തുടങ്ങുന്നത്, പിന്നീടെത്തുന്ന ഫഹദ് ആദ്യപകുതിയിൽ നായകനായും വിജയസേതുപതി വില്ലനായും കഥ പറഞ്ഞു പോകുമ്പോൾ പല പടങ്ങളിലേയും പോലെ കാഴ്ചയിൽ പലപ്പോഴും അനിരുദ്ധാണ് ബോറടിപ്പിക്കാതെ സിനിമ കൊണ്ടുപോകുന്നത്. ഇൻറർവെൽ രംഗത്തോടെ പടം ട്രാക്കിലെത്തുകയും പിന്നീട് കൊട്ടിക്കയറി കൊടിയേറ്റം നടത്തുകയും ചെയ്യുമ്പോൾ ക്ലൈമാക്സിലേക്ക് മാറ്റിവെച്ച ഗുണ്ട് സൗണ്ട് മോഡുലേഷൻ വഴി നനഞ്ഞു പോയെങ്കിലും
ആകെത്തുകയിൽ സിനിമയ്ക്ക് ഗുണം ചെയ്യുന്നുണ്ട്.
മാസ്റ്റർ മറന്നാൽ കൈതിയിലെ 'തീ' ലോകേഷ് കെടാതെ സൂക്ഷിച്ച പടമാണ് വിക്രം, മേക്കിങ് കോളിറ്റി പ്രൊഡക്ഷൻ ക്വാളിറ്റിയോട് സ്ക്രീനിൽ മത്സരിക്കുന്ന അവതരണ മികവ്, ഒപ്പം അനിരുദ്ധ് ഉണ്ടാക്കിയ താളം തീയറ്റർ എക്സ്പീരിയൻസ് ഊട്ടിയുറപ്പിക്കുന്നു.
മൂന്ന് മണിക്കൂർ എന്ന നീളം കഥ ആവശ്യപ്പെടുന്നതു കൊണ്ട് ഇഴച്ചിൽ സഹിച്ചും വിക്രം ബോറടിപ്പിക്കില്ല.
നൈറ്റ് ഷോട്ടുകളിലെ സിനിമാട്ടോഗ്രാഫി വിഷ്വലി ഗ്രാൻ്റാണ്.
ഇതുപോലെ സിനിമയുടെ എല്ലാ വശവും മികവ് കാണിക്കുന്ന ചിത്രം തിയേറ്റർ കാഴ്ച്ച ഉറപ്പായും അർഹിക്കുന്നുണ്ട്.
ആണ്ടവരുടെ മികച്ച ചിത്രങ്ങളുടെ മൂന്നിലൊന്ന് പോലും ഞാൻ കണ്ടിട്ടില്ല, വിക്രം എന്ന കഥാപാത്രത്തെ പുള്ളി എപ്പോഴത്തെയും പോലെ ഗംഭീരമായി ചെയ്തിട്ടുണ്ട്. ആക്ഷനിലും ഇമോഷനിലും ഡയലോഗ് ഡെലിവറിയിലും ആണ്ടവർ ടച്ച് സിനിമയ്ക്ക് നല്ല ഓളം നൽകുന്നതാണ്.
കൂടാതെ ഫഹദ് ഫാസിൽ നായക തുല്യ കഥാപാത്രം ഗംഭീരമാക്കി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്, വിജയ് സേതുപതി, സൂര്യ, നരേൻ, കാളിദാസ് എന്നിങ്ങനെ കഥാപാത്രങ്ങളെല്ലാം കൊള്ളാമായിരുന്നു.
'ഏജൻറ് ടീന' എന്ന ട്വിസ്റ്റും ആ ഫൈറ്റ് നും, രണ്ടും ഒരേ പൊളി.
മോശം പറയാനാണെങ്കിൽ ഓൺലൈനിൽ കാണുന്ന അവതാർ ലെവൽ എക്സ്പെക്റ്റേഷൻസ് തലയിൽ വെച്ച് തീയേറ്ററിലെത്തിയാൽ പ്രതീക്ഷിച്ച ഔട്ട് നൽകാതെ ചിത്രം നിരാശപ്പെടുത്തിയേക്കാം, അതല്ലാത്തവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.
My Rating - 4/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
NEXT - " ഉടൽ ''
No comments: