1177. 12th MAN
🔹" 12th MAN "
Gnr :- Thriller
Lang :- മലയാളം
കുഞ്ഞാലിമരയ്ക്കാർ ഉണ്ടാക്കിവെച്ച വലിയ ബാധ്യത തടിയിൽ തട്ടിയ താടിയേട്ടൻ ആൻ്റ് പാർട്ടി ശേഷം പുഴുങ്ങിയെടുക്കുന്ന OTT മുട്ടകൾ ആറാട്ടിനേക്കാൾ ഭേദം എന്നല്ലാതെ തൻ്റെ കാലിബറിനോടോ അതു മനസ്സിലാക്കി ഇഷ്ടപ്പെടുന്ന പ്രേക്ഷകരോടോ
നീതി പുലർത്തുന്ന സിനിമകളല്ല ഇവയൊന്നും.
'നായകന്മാർ ഒറ്റയ്ക്കാണ്' എന്നൊക്കെ പറഞ്ഞു വരുന്ന ഭഗവാൻ ലെവൽ 'എലോൺ' ചേട്ടൻ്റെ ലോണുകൾ തീർത്ത് പഴയ ലെവലിൽ എത്തിക്കട്ടെ എന്നാശംസിക്കുന്നു.
Amen🐧)
മോഹൻലാൽ - ജിത്തു ജോസഫ് സിനിമകളിലും
ഏട്ടൻ - OTT റിലീസുകളിലും താരതമ്യേനെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും പിറകിലിരുത്താവുന്ന പടമാണ് 12th മാൻ.
ഒരു ലൊക്കേഷനേ മാത്രം കേന്ദ്രീകരിച്ചു കഥ പറയുന്ന , രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ,
മിസ്റ്ററി ത്രില്ലർ ജോണറിൽ വരുന്നൊരു സിനിമ നേരിടേണ്ട പ്രധാന വെല്ലുവിളി ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്താൻ സാധിക്കുമോ എന്നതാണ്...
അതിൽ വിജയിക്കുന്ന "12th മാൻ" ഒരു ബിഗ് ബോസ് ഫോളോവർ എന്ന നിലയ്ക്ക് എന്നിലെ പ്രേക്ഷകനെ പരസ്യമില്ലാതെ ഒറ്റ സ്ട്രെച്ചിൽ രണ്ടെപ്പിസോഡ് കണ്ട പ്രതീതിയിൽ പടം പറഞ്ഞു നിർത്തുന്നുണ്ട്.
11 പേരടങ്ങുന്ന ഒരു സുഹൃത്ത് വലയം ഇടുക്കിയിലെ ഒരു റിസോർട്ടിൽ ബാച്ചിലർ പാർട്ടി ആഘോഷത്തിനായി എത്തുകയും സംസാരത്തിനിടെ അവർക്കിടയിലേക്ക് ഒരു ഗെയിം കടന്നുവരികയും അതുവഴി പ്രത്യക്ഷത്തിൽ മാന്യന്മാരാണെന്ന് തോന്നുന്ന അവരുടെ മുഖംമൂടി പതിയെ അഴിഞ്ഞു വീഴുകയും ചെയ്യുന്നു. ആ രാത്രി അവർക്കിടയിൽ ഒരു മരണം സംഭവിക്കുന്നതോടെ സീരിയൽ പിന്നീട് ബിഗ്ബോസാകുന്നു, എലിമിനേഷൻ റൗണ്ടിലൂടെ
കഥയുടെ ചുരുളഴിക്കാനെത്തുന്ന ലാലേട്ടൻ (പന്ത്രണ്ടാമൻ) ടാസ്ക് നിയന്ത്രിക്കുകയും രണ്ടര മണിക്കൂറിനപ്പുറം ക്ഷമ പരീക്ഷിക്കാതെ പ്രിയ സംവിധായകൻ കർട്ടനിടുകയും ചെയ്യുന്നു.
അറുബോറൻ ട്രെയിലറായിരുന്നു സിനിമയുടേത്, അതുകൊണ്ടുതന്നെ പ്രതീക്ഷയെ പത്തായി മടക്കി പത്തായത്തിൽ വെച്ചാണ് ഹോട്ട്സ്റ്റാറിൽ ലൈവ് എപ്പിസോഡ് കാണാനിരുന്നത്, ഒരു നിമിഷം പോലും ത്രില്ലടിപ്പിച്ചില്ല, എന്നാൽ ബോറടിപ്പിച്ചുമില്ല. ജിത്തു ജോസഫ് വരച്ച വര ശൂന്യമാണെങ്കിലും ബോറടിപ്പിക്കാത്തതിനാൽ പാസ് മാർക്ക് വാങ്ങുന്നു.
മോഹൻലാലിനെ എല്ലാ സിനിമകളിലും ബിഗ് ബോസ് കോസ്റ്റ്യൂമിൽ മാത്രം കാണുമ്പോൾ As a Fan നല്ല സങ്കടമുണ്ട്. കഴിവുള്ള കലാകാരൻ അധഃപതിക്കുന്ന കാഴ്ച, പുതുമയുള്ള ഒന്നുംതന്നെ ചെയ്യാത്ത കാഴ്ച, തൻറെ മുഖം പോലും കഥാപാത്രങ്ങൾക്ക് അനുസരിച്ച് യാതൊരു മാറ്റവും നൽകാൻ സാധിക്കാത്ത കാഴ്ച,
മോഹൻലാൽ തിരിച്ചു പിടിക്കേണ്ട ഇത്തരം കാഴ്ചകൾ ആരാധകൻ എന്ന നിലയിൽ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. കൂട്ടുകാരെ നമ്പാതെ, സ്ക്രിപ്റ്റ് വായിച്ചു കാരാറിടൂ ചേട്ടാ....
ജിത്തു ജോസഫ് സിനിമകളിൽ എപ്പോഴും സീരിയൽ ലെവൽ മേക്കിങ് നിരാശപ്പെടുത്താറുള്ള കാര്യമാണ്, എന്നാൽ വിഷ്വലി മുൻ ജിത്തു സിനിമകളെ അപേക്ഷിച്ച് 12th മാൻ മികവ് കാണിക്കുന്നുണ്ട്, ഷോട്ടുകൾ എല്ലാം നന്നായിരുന്നു. എഡിറ്റിങ്ങും കൊള്ളാം എന്ന് തോന്നി.
ശിവദ തൻറെ കഥാപാത്രത്തെ നന്നായി ചെയ്തതായി അനുഭവപ്പെട്ടു, മോഹൻലാൽ ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ നന്നായിരുന്നു. കൂടുതലൊന്നും മികവായ് പറയാൻ തോന്നുന്നില്ല.
ഏതുതരം പ്രേക്ഷകർക്കും കൂടിപ്പോയാൽ ഒരു വട്ടം കാണാവുന്ന ത്രില്ലടിപ്പിക്കാത്ത ത്രില്ലറാണ് 12th മാൻ.
യാതൊരു താൽപര്യവും ഇല്ലാതെ കണ്ട സിനിമയായതുകൊണ്ട് , ആദ്യവസാനം ശരാശരിക്കും മുകളിൽ സിനിമയ്ക്ക് നിൽക്കാൻ സാധിക്കുന്നതുകൊണ്ട്, എല്ലാത്തിനുമുപരി ബിഗ് ബോസ് എലിമിനേഷൻ എപ്പിസോഡുകൾ കാണാൻ താല്പര്യമുള്ള ഒരാളായതുകൊണ്ട് '12th മാൻ' നിരാശപ്പെടുത്തിയ സിനിമയല്ല. ഒരുവട്ടം കണ്ടു നോക്കുക.
വീണ്ടും വീണ്ടും അവിഹിതങ്ങൾ, ഇതൊരു ജോണറാക്കേണ്ടി വരുമോ?
My Rating - 2/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
NEXT - " മേജർ ''
No comments: