Search This Blog

പരിമിതികളെ മറികടക്കട്ടെ....

സംവിധായകൻ തരുൺ മൂർത്തിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വായിച്ചിരുന്നു. 

കേരളത്തിലെ തീയേറ്ററുകളിൽ മലയാള സിനിമയ്ക്ക് പ്രേക്ഷകർ കുറയുന്നത് എന്തുകൊണ്ട്? 
തീയറ്ററിൽ നിന്ന് പ്രേക്ഷകർ അകലുന്നുവോ? 
ചെറിയ സിനിമകൾ കാണാൻ ആളില്ലാത്തത് എന്തുകൊണ്ട്? എന്നിങ്ങനെയുള്ള ആവലാതികൾ എഴുതി ചോദിക്കുന്നതിനു മുന്നേ തീയറ്ററുകളിൽ ഇപ്പോഴുള്ളതും വന്നു പോയതുമായ വിജയ പരാജയ സിനിമകളെക്കുറിച്ച് ഓർക്കുന്നത് നല്ലതാണ്... 

- തീയറ്ററിൽ ജനം കുറയുന്നു എന്ന് സംവിധായകന് അനുഭവപ്പെട്ട ഈ കാലത്ത് ഏതു സിനിമയ്ക്കാണ് അർഹിച്ച പ്രേക്ഷകനെ കിട്ടാതിരുന്നത് എന്നുകൂടി പറയൂ?
കൊറോണയുടെ ഭീതി അലയടിച്ചു തുടങ്ങുമ്പോൾ തിയേറ്ററിൽ ഉണ്ടായിരുന്ന സിനിമയാണ് ഫോറൻസിക് , കൊറോണയിൽ തിയേറ്ററുകൾ അടച്ചിട്ട് തുറന്നപ്പോൾ  പ്രേക്ഷകർ ഏറ്റെടുത്ത സിനിമകളാണ് പ്രീസ്റ്റും ഓപ്പറേഷൻ ജാവയും കുറുപ്പും നായാട്ടുമൊക്കെ...
ഒമിക്രോണിൽ വീണ്ടും ലോക്ക്ഡൗണുകൾ വന്നേക്കാവുന്ന സാഹചര്യത്തിലാണ് ഹൃദയം റിലീസായതും പണംവാരി പടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതും. കൂടാതെ ഭീഷ്മയും സൂപ്പർ ശരണ്യയും ജാനേമാനും ജോ&ജോയും പോലുള്ള ചെറുതും വലുതുമായ സിനിമകൾ കുടുംബ പ്രേക്ഷകരടക്കം ഏറ്റെടുത്തു വിജയിപ്പിച്ചവയാണ്. 

ഇതൊന്നും കണക്കിലെടുക്കാതെ ആറാട്ടും തലച്ചോറും പ്രിയനും പ്രകാശനും പത്രോസും തുടങ്ങി ജാക്ക് N ജിൽ വരെയുള്ള സമീപകാലത്തെത്തിയ  ബഹുഭൂരിപക്ഷം അവരാധങ്ങളും കൊട്ടകയിലേറ്റുവാങ്ങിയ അർഹതപ്പെട്ട പരാജയം പ്രേക്ഷകന്റെ മണ്ടയിലും OTT യുടെ ബാക്കിപത്രമെന്ന നിഗമനത്തിലും കൊണ്ടെത്തിക്കുന്നത് നല്ല കോമഡിയായിട്ടാണ് അനുഭവപ്പെടുന്നത്.

 കൊടുക്കുന്ന കാശിനും സമയത്തിനും പ്രതീക്ഷയ്ക്കും വിലകൽപ്പിച്ച് നിരാശപ്പെടുത്താതിരുന്നാൽ അത്തരം സിനിമകൾ കാണാനെപ്പോഴും പ്രേക്ഷകരെത്തും. 

റിയലിസ്റ്റിക് സിനിമകളോട് മാത്രം കമ്പം കാണിക്കുന്ന , ആക്ഷൻ സിനിമകളെ മാത്രം ഇഷ്ട്ടപ്പെടുന്ന , കോമഡി മാത്രം രസം നൽകുന്ന , ഫീൽഗുഡിനു മാത്രം ടിക്കറ്റെടുക്കുന്ന ലിമിറ്റഡ് പ്രേക്ഷകർക്ക് വേണ്ടി മാത്രം സിനിമയുണ്ടാകാതിരുന്നാൽ എല്ലാത്തരം ജോണർ സിനിമകളും തീയറ്ററുകളിൽ സ്വീകരിക്കപ്പെട്ടാൽ ഈ വ്യവസായത്തിന് തന്നെ ആശ്വാസമാകുമെന്ന് ഉറപ്പാണ്. 

നാളെ #കടുവ എന്ന ചിത്രം റിലീസുണ്ട്, നായകൻ്റെ പറന്നടിയും സ്ക്രീനിലെത്തുന്ന പൊളിറ്റിക്കൽ കറക്റ്റ്നെസ്സും ക്രിഞ്ചും ക്ലീഷേയും തുടങ്ങി എഴുതി തകർക്കാൻ ആവോളമുണ്ടാകുന്ന സിനിമയാകാം കടുവ, തകർക്കണം👍🏻. 

// പത്രോസിന്റെ പടപ്പുകൾ , ആറാട്ട്, ജാക്ക് N ജിൽ തുടങ്ങി ഒരുപറ്റം ചവറുകൾ തിയേറ്ററിൽ കണ്ടതുകൊണ്ടുള്ള ട്രോമയിൽ കണ്ട സിനിമകളുടെ അഭിപ്രായം എഴുതാൻ പോലും മടുപ്പായ അവസ്ഥയാണുള്ളത്. 
മേജറും ചാർലിയും അവസാന തിയറ്റർ കാഴ്ചകളിൽ കൊള്ളാമെന്നു തോന്നിയ ചിത്രങ്ങളാണ്. നാളെ കടുവ നല്ല അഭിപ്രായങ്ങൾ സൃഷ്ടിച്ച് എല്ലാത്തരം പ്രേക്ഷകരെയും തിയറ്റർ എത്തിക്കട്ടെ. 
❤️

No comments: