1181. ഉടൽ
🔹 " ഉടൽ ''
Gnr :- Thriller Drama
Lang :- മലയാളം
മോശം സിനിമകൾ കാണാൻ പ്രേക്ഷകർ തീയേറ്ററിലെത്തുന്നില്ല എന്ന പരാതി പരക്കെയുണ്ടെങ്കിലും, ചെറിയ ബഡ്ജറ്റിലെ തരക്കേടില്ലാത്ത സിനിമകൾ പോലും മുടക്കിയ കാശ് തിരിച്ചുപിടിക്കുന്ന ഇക്കാലത്ത് അത്തരം സിനിമകളിലെ കൊള്ളാവുന്നൊരുനുഭവമാണ് ഉടൽ.
My Rating - 3.5/5
എല്ലാ അർത്ഥത്തിലും 'A' CERTIFICATE അർഹതപ്പെട്ട ചിത്രമാണ് ഉടൽ, അസഭ്യ ഭാഷാപ്രയോഗവും വയലൻസും ഇന്റിമേറ്റ് രംഗങ്ങളുമടക്കം 18+ കാറ്റഗറിയിൽ ആദ്യവസാനം നിൽക്കുന്ന ചിത്രം കുടുംബമായി കാണാനിരിക്കുന്നത് അത്ര പന്തിയല്ല എന്ന് ഓർമിപ്പിച്ചുകൊണ്ട് സിനിമയിലേക്ക് വരാം!
കുട്ടിച്ചായൻ എന്ന ഇന്ദ്രൻസിന്റെ കഥാപാത്രത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്, പ്രായമായ കുട്ടിച്ചായനും അയാളുടെ കിടപ്പിലായ ഭാര്യയും ഇരുവരെയും പരിപാലിക്കുന്ന മരുമകൾ ഷൈനിയുമടങ്ങുന്ന കുടുംബം, ഷൈനിയുടെ കാമുകൻ ഒരു രാത്രി അവരുടെ വീട്ടിലെത്തുകയും അവിടെ സംഭവിക്കുന്ന അസാധാരണമായ കുറച്ചു കാര്യങ്ങളുമാണ് ഉടൽ സ്ക്രീനിലെത്തിക്കുന്നത്.
ഡെക്റ്റോളിന്റെയും രക്തത്തിന്റെയും തളം കെട്ടിയറച്ച വീട്ടിൻ്റെ ആംപിയൻസിൽ ഷൈനിയും അവളുടെ മാനസികാവസ്ഥകളും അതേ തുടർന്ന് സംഭവിക്കുന്ന ഒരു ക്രൈമും കാണിച്ചുകൊണ്ടാണ് ചിത്രം കഥ പറയുന്നത്.
ക്രൈം ഡ്രാമ ആഖ്യാനത്തിൽ
ഡാർക്ക് RAW ഷേഡിൽ ചെറിയൊരു കഥയുടെ വേറിട്ടവതരണമാണ് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ഈ ചിത്രം നൽകുന്നത്.
കഥയ്ക്ക് പ്രാധാന്യം കൊടുത്ത് വേഗത കുറഞ്ഞ ആദ്യപകുതിയും അത്യാവശ്യം വയലൻസ് നിറഞ്ഞ പ്രധാന കഥപറയുന്ന രണ്ടാം പകുതിയും അതിനെ മികച്ച രീതിയിൽ പറഞ്ഞവസാനിപ്പിച്ച ക്ലൈമാക്സും ഇന്ദ്രൻസ് , ദുർഗ്ഗാ കൃഷ്ണ എന്നിവരുടെ നല്ല പ്രകടനവും സിനിമയുടെ ആകെ തുകയെ നല്ലൊരനുഭവമാക്കുമ്പോൾ ധ്യാൻ ശ്രീനിവാസൻ എപ്പോഴത്തെയും പോലെ മോശം പ്രകടനം കൊണ്ട് രസം കൊലിയാകുന്നു.
കരിയറിലെ തീർത്തും വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ഇന്ദ്രൻസ് ഈ ചിത്രത്തിൽ ഗംഭീരമാക്കിയത്, ക്ലൈമാക്സ് രംഗങ്ങളിൽ ഇന്ദ്രൻസ് - ദുർഗ കോംബോയുടെ പെർഫോമൻസ് തന്നെയാണ് സിനിമയുടെ ഏറ്റവും മികച്ച വശമാകുന്നതും.
കഥ പറയുന്ന പശ്ചാത്തലത്തെ വിഷ്വലി മികച്ചതാക്കാൻ സിനിമാട്ടോഗ്രാഫിയും കളറിങ്ങും കൊണ്ട് സാധിച്ചു, ടെക്നിക്കലി സൗണ്ടായ ഈ ചിത്രം വിരലിലെണ്ണാവുന്ന അഭിനേതാക്കളും രണ്ടുമൂന്ന് ലൊക്കേഷൻസും മാത്രമാണ് സിനിമയിലൂടെ നീളമുള്ളത്.
തീയറ്ററിൽ കണ്ട ചിത്രമാണ് ഉടൽ, ഓൺലൈൻ സ്ട്രീമിംങ്ങിന് ശേഷം ഏറെ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള സിനിമ കൂടിയാണ് ഉടൽ.
My Rating - 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " ചാർലി 777 ''
No comments: