Search This Blog

1182. പത്താം വളവ്

🔹 " പത്താം വളവ് ''

Gnr :-  Drama
Lang :- മലയാളം
"ശിക്കാർ, ജോസഫ്" എന്നീ സിനിമകൾ മാറ്റി നിർത്തിയാൽ പത്തു നാൽപതു വർഷത്തെ സിനിമാ കരിയറിൽ ജനം കേറി വിജയിപ്പിച്ച ഒരു സിനിമ പോലുമില്ലാത്ത സംവിധായകനാണ് എം പത്മകുമാർ. എന്നിരുന്നാലും പല പേരുകളിൽ പുള്ളിയുടേതായ് വർഷത്തിൽ രണ്ടെണ്ണം വെച്ച് തട്ടിക്കൂട്ടി തിയേറ്ററിൽ എത്താറുമുണ്ട്, 
മാമാങ്കം എന്ന ആഭാസത്തിനുശേഷം അഭിലാഷ് പിള്ള (WRITER OF 'NIGHT DRIVE' )യുടെ എഴുത്തിൽ അടിച്ചിറക്കിയ പടുവാഴയാണ് പത്താംവളവെന്ന ഈ സൃഷ്ട്ടി.

സുരാജ് വെഞ്ഞാറമൂട് ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രം
മലയാളം മെഗാ സീരിയലുകൾ ആർത്തിയോടെ കണ്ടാസ്വദിക്കുന്നവർക്ക് രണ്ടര മണിക്കൂർ ആഘോഷമാകും ആകെതുകയിൽ നൽകുക.
ജോസഫിനു ശേഷം ഏകദേശം അതേ ഈണത്തിൽ രഞ്ജിൻ രാജ് സംഗീതമൊരുക്കിയ നല്ലൊരു പാട്ട് മാറ്റി നിർത്തിയാൽ അടപടലം അറുബോറനായാണ് ഈ പടം എനിക്കനുഭവപ്പെട്ടത്.

ഈയിടെയായി സുരാജിന്റെ ഒരേ ചക്കിൽതിരിയുന്ന മസില് പിടുത്തമുള്ള പ്രകടനം സ്ക്രീനിൽ കാണുമ്പോഴെ മടുപ്പാണുണ്ടാക്കുന്നത്. അതിൻറെ തുടർച്ചയാണ് പത്താം വളവും നൽകുന്നത്. ഇന്ദ്രജിത്തിന്റെ കാര്യവും മറിച്ചല്ല... ഇരുവരെയും കൂടാതെ
അജ്മൽ, സുധീർ കരമന , സ്വാസിക , അതിഥി രവി എന്നിവരും എടുത്തു പറയത്തക്ക ഒന്നും നൽകാതെ കടന്നുപോകുന്നുണ്ട്.

കഥയിലേക്ക് വരുമ്പോൾ, 
SI സേതുനാഥ് തൻറെ ഭാര്യയുടെ ഡെലിവറി പ്രമാണിച്ച് ലീവെഴുതി കൊടുത്ത് വീട്ടിലേക്ക് ഇറങ്ങുന്ന വഴി അന്ന് ചെയ്തു തീർക്കാനുണ്ടായിരുന്ന, 
സോളമൻ എന്ന പരോളിനിറങ്ങി മുങ്ങിയ  കുറ്റവാളിയെ തിരഞ്ഞ് പോവുകയും അതുവഴി റിവീൽ ചെയ്യുന്ന സോളമന്റെ ജീവിതവും പ്രതികാരവും ശേഷം നടക്കുന്ന സംഭവങ്ങളും പറയുന്ന ചിത്രം ആകെതുകയിൽ ഫ്ലാഷ്ബാക്കിലെ മെലോഡ്രാമയും ലാഗും കൊണ്ട്  വല്ലാത്തൊരനുഭവമാക്കി മാറ്റുന്നുണ്ട്.

എൺപതുകളിലെ പഴകിയ പൂത്ത മണമുള്ളൊരു കഥ , ആസ്വദിക്കാൻ തക്ക ഒന്നും നൽകാതെ മേക്കിങ്ങിൽ വീണ്ടും പഴകിച്ച് ആ ചവർപ്പ് സ്ക്രീനിൽ കാണുംവിധം മികവൊന്നുമില്ലാത്തൊരു സിനിമ,
അതെ ഒരു എം പത്മകുമാർ സിനിമ.
അതാസ്വദിക്കേണ്ടവർക്ക് കാണാം!

My Rating - 1/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - " ചാർലി 777 ''

2 comments:

  1. ഹായ്...
    വർഗം, വാസ്തവം എന്നിങ്ങനെ ശ്രദ്ധിക്കപ്പെട്ട ചില സിനിമകൾ കൂടി അദ്ദേഹത്തിന്റെ കരിയറിൽ ഉണ്ട്. പിന്നെ... ജനം കേറി വിജയിപ്പിക്കുന്ന സിനിമകൾ മാത്രമാണ് നല്ല സിനിമകൾ എന്ന് ഒരിക്കലും പറയാൻ കഴിയില്ല. പത്താം വളവ് എന്ന സിനിമ ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അഭിപ്രായം പറയാനുമില്ല. ഈ റിവ്യൂ പത്താം വളവ് എന്ന സിനിമയെക്കുറിച്ച് മാത്രം ആണെങ്കിൽ അത് ഭംഗിയായി നിർവഹിക്കുന്നതല്ലേ ഉചിതം. റിവ്യൂ വിലെ അദ്ദേഹത്തെപ്പറ്റിയുള്ള ചില പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.

    ReplyDelete
  2. വർഗം വാസ്തവം പോലുള്ള നല്ല സിനിമകൾ പിന്നീട് അദ്ദേഹത്തിന് കരിയറിൽ നിന്ന് ലഭിച്ചിട്ടില്ല, താരതമ്യേനെ തരക്കേടില്ലാത്ത രണ്ട് സിനിമകൾ തിയേറ്ററിൽ വിജയിക്കുകയും ചെയ്തു.

    ഇത് പത്താം വളവ് സിനിമയുടെ അഭിപ്രായമാണ്, പത്മകുമാറിനെപ്പോലൊരു സംവിധായകനിൽ നിന്ന് ഒരു മിനിമം കോളിറ്റിയെങ്കിലും പ്രതീക്ഷിക്കും , അതുപോലും ലഭിച്ചില്ലെങ്കിൽ സിനിമയുടെ അഭിപ്രായത്തിൽ സംവിധായകനെ കൂടി പരാമർശിക്കേണ്ടി തന്നെ വരും.

    സുഹൃത്ത് ആ സിനിമ കാണുക കണ്ടിട്ട് പറയുക.

    ഈ അഭിപ്രായം വായിച്ചതിനും താഴെ കമൻറ് ചെയ്തതിനും നന്ദി.

    ReplyDelete