Search This Blog

1183. ഇന്നലെ വരെ

🔹" ഇന്നലെ വരെ ''

Gnr :- Thriller Drama
Lang :- മലയാളം
ആദിശങ്കർ എന്ന അഭിനേതാവിൻ്റെ സമീപകാലത്തെ എല്ലാ സിനിമകളും പരാജയമായിരുന്നു... കരിയറിൻറെ ഇങ്ങനൊരവസ്ഥയിൽ നിൽക്കുന്ന അയാൾ സകല പ്രതീക്ഷയും വെച്ച സ്വന്തം പ്രൊഡക്ഷനിൽ എത്തിയ പുതിയ സിനിമയും തീയറ്ററുകളിൽ തകർന്നടിയുന്നു.. പലിശയ്ക്ക് പണം കൊടുത്തവരുടെ ഭീഷണികളും അവരുണ്ടാക്കുന്ന പ്രശ്നങ്ങളും കാരണം മാനസികമായി തകർന്നു നിൽക്കുന്ന 
' ആദി ശങ്കർ ' മറ്റൊരു പ്രശ്നത്തിൽ കൂടി അകപ്പെടുന്നു, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അയാളെ രണ്ടുപേർ ചേർന്ന് ഒരു വീട്ടിൽ പൂട്ടിയിടുകയും മോചനദ്രവ്യമായി കോടികൾ ആവശ്യപ്പെടുകയും ചെയ്യുന്നു... 
അയാളുടെ ഫോണും വാട്സ്ആപ്പ് വോയിസ് ചാറ്റുമൊക്കെ ഉപയോഗിച്ച് അവർ കോടികൾ തട്ടുന്നു, 

ആഹാ, എന്നിട്ടെന്നിട്ട്.
chemben vinod.jpg

ഇത്രയും നേരം പറഞ്ഞു വന്നത് സാക്ഷാൽ ബോബി സഞ്ജയ്മാരും ജിസ് ജോയിയും ചേർന്ന് Sony Livൽ റിലീസ് ചെയ്ത എല്ലാ അർത്ഥത്തിലും സമ്പൂർണ്ണ പരാജയമായ 'ഇന്നലെവരെ' എന്ന  സിനിമയുടെ കഥയെ കുറിച്ചാണ്... 

മുൻപൊരു 'കാസിനോവ' ചെയ്തു എന്നത് മാറ്റിനിർത്തിയാൽ മികച്ച ഫിലിമോഗ്രഫി സ്വന്തമായുള്ള എഴുത്തുക്കാർ ഈയിടെ എഴുതി ഉണ്ടാക്കുന്ന കഥകളെക്കുറിച്ച് പറയാൻ തുടങ്ങിയാൽ വായിൽ വരുന്ന തെറികൾ പോരാതെ വരും, അത്രമേൽ  പുളിച്ച് തികെട്ടുന്ന തട്ടിക്കൂട്ടു കഥകൾ കൊണ്ട് അമ്മാനമാടുകയാണ് ഇരുവരും...  സംവിധായകനാണെങ്കിൽ നന്മ വിട്ടൊരു പടം ചെയ്തപ്പോൾ ഫീൽഡ് വിടേണ്ട ഗതികേടിലെത്തിയ അവസ്ഥയിലുമായി.

ആസിഫ് അലി, ആൻറണി വർഗീസ് പെപ്പെ, നിമിഷ സജയൻ, നന്ദു തുടങ്ങിയ അഭിനേതാക്കൾ പേരിനുപോലും എടുത്തു പറയത്തക്ക ഒന്നും തന്നെ നൽകാതെ ഈ സിനിമയുടെ ഭാഗമായെന്നു പറയാം.
സിനിമയുടെ തുടക്കവും ആദിശങ്കർ എന്ന കഥാപാത്രവും കാണുമ്പോൾ ഇത് ആസിഫ് അലിയുടെ ജീവിതകഥയാണോ എന്ന് തോന്നിപ്പോകും. ബാക്കി ഒറ്റയിരുപ്പിന് കണ്ടു തീർക്കാൻ സാധിക്കാത്ത വിധം ഉറക്കം തൂക്കിയും ഉറക്കിയും രണ്ടുമൂന്നു ദിവസം കൊണ്ടാണ് ഇതൊന്നു മുഴുമിച്ചെടുത്തത്.

OTT കണ്ടൻ്റുകളുടെ സ്ട്രീമിങ്ങിലും തിരഞ്ഞെടുപ്പുകളിലും Sony LIV കാണിക്കുന്ന ക്വാളിറ്റി ഒരുപാട് അഭിനന്ദനങ്ങൾ നേടിയതാണ്, അതിനൊരപവാദമാണ് ഇന്നലെവരെ എന്ന ഈ ചിത്രം. എടുത്തുപറയാൻ ഒന്നും തന്നെ ഇല്ലാത്ത ചിന്തിച്ചാൽ ഓക്കാനം വരുന്ന ഒരു പൊട്ടക്കഥ, അതിൻറെ തട്ടിക്കൂട്ട് മേക്കിങ്, 

My Rating - 0.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - " ചാർലി 777 ''

No comments: