Search This Blog

1186. തീർപ്പ്

🔹" തീർപ്പ് ''

Gnr :- Drama
Lang :- മലയാളം
സാധാരണ മുണ്ടുടുക്കുന്നവർ അതൊന്നു കയറ്റി മടക്കി കുത്തിയാൽ അടിയിലെ കളസം പുറമെ കാണുന്നത് സർവ്വസാധാരണമാണ്, എന്നാലിവിടെ മുരളി ഗോപി തന്റെ മുണ്ട് എത്ര താഴ്ത്തിയിട്ടും ആ പഴയ സംഘി കളസം കൊടി പിടിച്ച് മുന്നിൽ തെളിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് 'തീർപ്പ്.
അടിമുടി ആർട്ടിഫിഷ്യൽ,  ആദ്യാവസാനം അൺലിമിറ്റഡ് അവരാതം.

My Rating - 0.5/5

നരസിംഹറാവു ഗവൺമെന്റിന്റെ പുതിയ സാമ്പത്തിക നയം നടപ്പിലാക്കുന്ന കാലഘട്ടം,
നായരും പോറ്റിയും മേനോനുമൊക്കെ ചേർന്ന് പാവമൊരു മരയ്ക്കാരെ ചതിച്ചു നേടുന്നൊരു ഭൂമി... അവരുടെ അടുത്ത തലമുറയിലൂടെ അതിനന്ത്യം ബാക്കിപ്പറയുന്ന മറ്റൊരു കഥ... അതിനിടയിൽ മോൺസൺ മാവുങ്കലിനെയൊക്കെ ഓർമ്മിപ്പിക്കുന്ന ക്യാരക്ടറൈസേഷനും അതിലൂടെ പറയുന്നൊരു കഥയും, ഒപ്പം വരുന്ന ഹിറ്റ്ലറുടേയും മുസോളിനിയുടേയും ഗാന്ധിയുടേയുമൊക്കെ മിനിമലൈസ് ചെയ്ത മറ്റൊരു ട്രാക്ക്....  മരയ്ക്കാരുടെ മക്കളെ സിറിയയിലേക്കയച്ച പോലുള്ള സൈഡിലേക്ക് വലിവുള്ള പശ്ചാത്തലവും കഥാഗതിയും ...
ഈ പറഞ്ഞതിൽ ഒന്നും തന്നെ ആസ്വദിക്കാനുള്ളതോ നേരംപോക്കാനുള്ളതോ സഹിച്ചിരുന്ന് കാണാനുള്ളതോ നൽകാത്ത അസഹനീയ കാഴ്ചയാകുന്നുണ്ട്  തീർപ്പ്.

പ്രകടനത്തിൽ എല്ലാവരും തുല്യമാണെങ്കിലും പൃഥ്വിരാജ് അവരെ കടത്തിവെട്ടി അറുബോറൻ പ്രകടനം കൊണ്ട് ഈ സിനിമയിലൂടനീളം അങ്ങേയറ്റം വെറുപ്പിക്കുന്നുണ്ട് ... തെരുവ് ബാലെ സ്റ്റൈൽ അട്ടഹസിച്ചും നെടുനീളൻ പുരാണം പറഞ്ഞും അബ്ദുള്ള മരയ്ക്കാർ എന്ന കഥാപാത്രത്തെ തന്നാലാവും വിധം അവരാതമാക്കാൻ പൃഥ്വിരാജ് പരിശ്രമിച്ചിട്ടുണ്ട്.
കൂടാതെ തോളോട് തോൾ മത്സരിക്കാൻ സൈജുക്കുറുപ്പ് ,വിജയ് ബാബു എന്നിവർ കൂടി ചേർന്നപ്പോൾ കോളം പൂർത്തിയാകുന്നു.

കോവിഡ് പരിമിതികൾ മുന്നിൽ കണ്ടെഴുതിയ ഓൺലൈൻ സ്ട്രീമിങിന് വേണ്ടി നിർമ്മിക്കപ്പെട്ട ഒരു സിനിമ എന്ന നിലയിൽ ചെറിയ ബഡ്ജറ്റിൽ രണ്ടോ മൂന്നോ ലൊക്കേഷനിൽ മാത്രം ചിത്രീകരിച്ച തീർപ്പ് എന്തിന് തീയേറ്ററിൽ എത്തിച്ചു എന്നതാണ് മനസ്സിലാകാത്തത്...
ഈ സിനിമ രണ്ടരമണിക്കൂർ തിയേറ്ററിൽ സഹിച്ചിരുന്നു കാണാൻ സാമാന്യബോധമുള്ള ഒരാൾക്കും സാധിക്കില്ല എന്നത് ഇത്ര എക്സ്പീരിയൻസുള്ള അണിയറ പ്രവർത്തകർക്ക് മനസ്സിലാകുന്നില്ലേ? 
പരീക്ഷണ പടമെന്നും പറഞ്ഞ് പ്രേക്ഷകനെ പരീക്ഷിക്കുന്ന ഏർപ്പാട്
നിർത്തേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുകയാണ്.

ശരിയെ കടലിലെറിയുന്ന ഹിറ്റ്ലറും മുസോളിനിയും, 
ഗാന്ധിക്കും ഹാഷ്മിയ്ക്കും നേരെ വീണ്ടും വെടിയുതിർക്കുന്ന രംഗങ്ങളും ലക്ഷ്മണസേനയുമൊക്കെ മെറ്റഫോഴ്സാണെങ്കിൽ പോലും സിനിമയ്ക്കൊരു അടിത്തറയില്ലെങ്കിൽ ഇതൊന്നും വർക്കൗട്ട് ആവില്ല എന്നതിന് ഉദാഹരണം കൂടിയാണ് തീർപ്പ്. 

ആദ്യ പകുതിയെ അപേക്ഷിച്ചു ദുരന്തമാണ് രണ്ടാം പകുതി, അതിനുമുകളിൽ റീത്തുവച്ചതുപോലുള്ള ക്ലൈമാക്സിലെ ഒരു പാട്ടും കൂടി എത്തുമ്പോൾ എല്ലാം തിരുപ്പതിയാകുന്നുണ്ട്.
 കുരുതി ഇഷ്ടപ്പെട്ടവർക്ക് തീർപ്പ് കണ്ടു നോക്കാം.. 
 
My Rating - 0.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "പത്തൊമ്പതാം നൂറ്റാണ്ട്"

No comments: