Search This Blog

1185. ഫാൾ

🔹" ഫാൾ ''

Gnr :- Survival Thriller
Lang :- ഇംഗ്ലീഷ്
സർവ്വൈവൽ ത്രില്ലർ സിനിമകളുടെ ഒരു സ്ഥിരം ടെമ്പ്ലേറ്റ് ഫോർമാറ്റുണ്ട്, കഥാപാത്രങ്ങളെയും അവരുടെ ജീവിത സാഹചര്യങ്ങളെയും പരിചയപ്പെടുത്തി ശേഷം രക്ഷപ്പെടാൻ സാധ്യത തീരെ ഇല്ലാത്ത ഹ്യൂമൻ കോൺടാക്ട് നഷ്ടപ്പെട്ട ഒരിടത്ത് പെട്ടുപോവുകയും അതിജീവനവും അവിടുന്നുള്ള തിരിച്ചറിവുകളും ഭൂരിഭാഗം സിനിമകളിലും കണ്ടിട്ടുള്ള തിരിച്ചുവരവുകളും അടങ്ങുന്ന ഒരു ടെമ്പ്ലേറ്റ് ഫോർമാറ്റ്. മലയാളത്തിലേക്ക് വന്നാൽ ഈ ജോണറിൽ നല്ലൊരനുഭവം നൽകിയ "ഹെലനും" കണ്ടിരിക്കുന്ന എല്ലാവരെയും അപകടത്തിലേക്ക് തള്ളിവിട്ട് രണ്ടു മണിക്കൂർ അവിടുന്ന് സർവ്വൈവ് എന്താണെന്ന് പഠിപ്പിച്ച ഈ ജോണറിലെ ഏറ്റവും മോശം പടം ''നീരാളിയും" ചൂണ്ടിക്കാണിക്കാമെങ്കിലും 127 hours, Trapped, Gravity, Buried പോലുള്ള സിനിമകൾ ഈ  ജോണറിൻ്റെ അതിഗംഭീര വിരുന്നാണ്. ഫാൾ എന്ന ഈ സിനിമയും ഈ ലിസ്റ്റിലേക്ക് ഉൾപ്പെടുത്താവുന്ന അത്യന്തം എൻഗേജ് ചെയ്യിപ്പിക്കുന്ന ഒന്നേമുക്കാൽ മണിക്കൂറിൽ നല്ലൊരു ഔട്ട്പുട്ട് നൽകുന്ന ഒരുവട്ടം പൂർണമായും ആസ്വദിച്ചു കാണുന്ന നല്ലൊരു ചിത്രമാണ്.

ഡാൻ, ബെക്കി, ഹണ്ടർ എന്നിവരെ പരിചയപ്പെടുത്തി കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്, ഓപ്പണിങ് സീനിൽ തന്നെ സിനിമ പറയുന്ന പശ്ചാത്തലത്തിലേക്കും റോക്ക് ക്ലൈമ്പിങ് വഴി അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു അപകടവും പിന്നീടുള്ള ഡ്രാമയും കാണിക്കുമ്പോൾ പിന്നീട് ബെക്കിയും ഹണ്ടറും ചേർന്ന് ആർക്കും പ്രവേശനമില്ലാത്ത മരുഭൂമിക്ക് നടുവിൽ തുരുമ്പെടുത്തു നശിച്ചു കിടക്കുന്ന 2000 അടി ഉയരമുള്ള ഒരു ടവറിലേക്ക് യാതൊരു മുന്നൊരുക്കവും ഇല്ലാതെ അതിന്റെ ഹൈ-പോയിൻ്റ്  കീഴടക്കാൻ കയറുകയും എന്നാൽ ഇറങ്ങാൻ സാധിക്കാത്ത വിധം അവിടെ കുടുങ്ങി പോവുകയും ചെയ്യുന്നു.. രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങൾ അവർക്ക് മുന്നിൽ വരുന്ന തടസ്സങ്ങൾ എന്നിവ  പറഞ്ഞു പോകുന്ന ചിത്രം അവരനുഭവിക്കുന്ന ഭീകരാവസ്ഥ പ്രേക്ഷകന് റിലേറ്റ് ചെയ്യാവുന്ന വിധം നല്ല മേക്കിങ്ങിൽ സ്ക്രീനിൽ എത്തുന്നത് ആദ്യാവസാനം ചിത്രത്തെ മികച്ചതാക്കുന്നു.

സിനിമയുടെ പോരായ്മയിലേക്ക് വന്നാൽ ബെക്കി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടിയുടെ പ്രകടനം പലപ്പോഴും കല്ലുകടിയാണ്, കൂടാതെ ഇത്തരം സിനിമകളുടെ പ്രധാന വെല്ലുവിളിയായ ക്ലീഷേ എന്നത് സിനിമയിലൂടെ നീളം മുഴച്ചു നിൽക്കുകയും ചെയ്യുന്നുണ്ട്. നല്ലൊരളവിൽ ഇതുരണ്ടും ആസ്വാദനത്തെ ബാധിക്കുമ്പോൾ യഥാർത്ഥത്തിൽ ഒന്നേമുക്കാൽ മണിക്കൂർ ലോജിക്ക് നോക്കാതെ കണ്ടുതീർത്ത് മറക്കേണ്ട ചിത്രമാണ് ഫാൾ.

സിനിമയുടെ പോസ്റ്റർ കാണുമ്പോൾ മനസ്സിലേക്ക് വരുന്ന ക്യൂരിയോസിറ്റിയിൽ പടം കണ്ടു തീർക്കുമ്പോൾ സിനിമ ആകെത്തുകയിൽ ഇഷ്ട്ടപ്പെടുത്തുകയും തിയേറ്റർ കാഴ്ചയിൽ ഒരുപക്ഷേ ഇതിനേക്കാൾ മികച്ചൊരനുഭവം നൽകുമായിരുന്നു എന്നൊരു അഭിപ്രായം കൂടി മനസ്സിലേക്ക് എത്തുന്നുണ്ട്.
 
My Rating - 3/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - " സെലിൻ്റെ ട്യൂഷൻ ക്ലാസ് ''

No comments: