1187. പത്തൊമ്പതാം നൂറ്റാണ്ട്
🔹" പത്തൊമ്പതാം നൂറ്റാണ്ട് ''
Gnr :- Periodic Drama
Lang :- മലയാളം
മാറുമറയ്ക്കാൻ അവകാശമില്ലാത്ത, മുഖത്ത് താനെ കിളിർക്കുന്ന രോമത്തിനു പോലും കരം കൊടുക്കേണ്ടിവരുന്ന കൊടിയ അതിക്രമങ്ങളുടെ കാലം,
അരപ്പറ മുതൽ ആറുപറ നെല്ലിന് വരെ മനുഷ്യനെ അടിമകളാക്കി കച്ചവടം നടത്തിയും അതുവഴി അവരെ കൊന്നാസ്വദിച്ച മേലാളന്മാരുടെ കാലം,
ജാതീയത
കൊടികുത്തിവാണ സംബന്ധം ഒഴികെ ബാക്കിയെല്ലാത്തിനും മേൽ ജാതിക്കാരൻ അയിത്തം കൽപ്പിച്ച കാലം,
താഴ്ന്ന ജാതിക്കാരന് ക്ഷേത്രാരാധനയ്ക്കും അകലത്ത് നിന്നുപോലും കലാരൂപങ്ങൾ ദർശിക്കാൻ വിലക്കുള്ള കാലം..
ഈ കാലഘട്ടത്തിനെ പശ്ചാത്തലമാക്കി ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ അണിനിരത്തി സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് നിർമ്മിച്ചത് ഗോകുലം ഗോപാലനാണ്.
"ലിറ്റിൽ സൂപ്പർമാനും ആകാശഗംഗ" രണ്ടാം ഭാഗവുമൊക്കെ തിയേറ്ററിൽ കണ്ടൊരു പ്രേക്ഷകനെന്ന നിലക്ക്
ഈ ചരിത്ര സിനിമയുടെ നിർമ്മാതാവിന്റെ മാനസികാവസ്ഥയെ കുറിച്ച് അന്ന് വല്ലാതെ ചിന്തിച്ചിരുന്നു... കാശുള്ളവന് തോന്നുന്നൊരു കഴപ്പെന്നും പറഞ്ഞ് പുശ്ചിച്ചു വിട്ടൊരു സിനിമ മാസങ്ങൾക്ക് ശേഷം ഹൗസ് ഫുള്ളായ് നിറഞ്ഞ കയ്യടിയോടെ കണ്ടുതീർത്തു, സിനിമയുടെ മികവും പോരായ്മയും പറയാം, എന്നാൽ അവയൊന്നും കാഴ്ചയെ ഒരു പരിധിക്കപ്പുറം ബാധിക്കുന്നവയല്ല എന്ന് മനസ്സിലാക്കിക്കൊണ്ട് ഈ സിനിമ തിയേറ്ററിൽ നിന്നും തന്നെ കാണാൻ ശ്രമിക്കുക.
My Rating - 4/5
കേരള നവോത്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി എന്നു പറയാവുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ഈഴവ പ്രമാണിയുടെ അവർണ്ണ വിഭാഗത്തിനു വേണ്ടിയുള്ള പോരാട്ട കഥയാണ് ചിത്രം പറയുന്നത്, മുലക്കരവും മീശക്കരവും
പൂതം തുള്ളലും അച്ചിപ്പുടവയും മൂക്കുത്തി സമരവുമടക്കം ചരിത്രത്തിലെ ഒരുപാട് സംഭവങ്ങൾ ഈ പിരിയോഡിക് ഡ്രാമയുടെ ഗംഭീര വിഷ്വൽ ട്രീറ്റിൽ സ്ക്രീനിലെത്തുമ്പോൾ പരിമിതികളില്ലാത്ത പ്രൊഡക്ഷൻ ക്വാളിറ്റി തന്നെയാണ് സിനിമയുടെ ഏറ്റവും മികച്ച വശം.
സിജു വിൽസൺ തന്റെ കഥാപാത്രത്തെ കെട്ടിലും മട്ടിലും മികവുറ്റതാക്കി ആദ്യവസാനം കയ്യടി നേടുന്നുണ്ട്, ഇതുപോലുള്ള കലാകാരന്മാരെ പരിഗണിക്കുന്നതിനും കൂടെ നിർത്തുന്നതിനും വിനയൻ മുൻപും കയ്യടി നേടിയിട്ടുണ്ട്, എന്നാൽ ഇത്തവണ റിസ്ക് അല്പം വലുതാണ്...
സിജുവിനെ കൂടാതെ കഥയിൽ വളരെ പ്രാധാന്യം അർഹിക്കുന്ന 'നങ്ങേലി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയും സുദേവ് അവതരിപ്പിച്ച പടവീടൻ തമ്പിയുമൊക്കെ മികവിന് ആക്കം കൂട്ടുന്നുണ്ട്.
ആർട്ടും DOPയും മ്യൂസിക് ഡിപ്പാർട്ട്മെൻ്റുമെല്ലാം സ്ക്രീനിൽ ഗംഭീര ഔട്ട്പുട്ട് നൽകുബോൾ പത്തൊമ്പതാം നൂറ്റാണ്ടിലെ പഠിച്ചറിഞ്ഞ ഒത്തിരി വിഷയങ്ങൾ അതിൻറെ ഭീകരത ചോരാതെ വളച്ചൊടിക്കാതെ തുന്നിചേർത്തൊരു കഥയിൽ വിനയൻ തൻറെ കരിയറിലെ ഏറ്റവും വലിയ റിസ്ക് വിജയകരമായി സാധിച്ചിടുക്കുന്നുണ്ട്.
സിനിമയുടെ പോരായ്മകളെ ചികയുമ്പോൾ,
നായക കഥാപാത്രത്തോട് ഒരു ഇമോഷണൽ അറ്റാച്ച്മെന്റ് എവിടെയും തോന്നുന്നില്ല എന്നത് തന്നെയാണ് പറയേണ്ട ആദ്യത്തെ പോരായ്മ...
ക്ലൈമാക്സിൽ വന്ന് ഓവറാക്കി ചളമാക്കിയ ഇന്ദ്രൻസിന്റെ പ്രകടനവും രണ്ടാം പകുതിയിൽ കഥയിൽ പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾ ഓരോ എപ്പിസോഡുകൾ പോലെ സ്ക്രീനിൽ വന്നു പോകുന്ന രീതിയും ഒരു Wow ഫാക്ടർ തോന്നിപ്പിക്കാത്ത ഫൈറ്റുമെല്ലാം
എഴുത്തിൽ കുറച്ചു കൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ മറികടക്കാവുന്ന പോരായ്മകളായിരുന്നു.
യാതൊരു പ്രതീക്ഷയുമില്ലാതെ സമീപിച്ച് തൃപ്തിപ്പെടുത്തിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്,
പൊതുവേ ഇത്തരം സിനിമകളിൽ സംഭവിക്കാറുള്ള 'സായിപ്പ് Vs നമ്മുടെയൊരു ചരിത്ര നായകൻ" ഫൈറ്റ് എന്ന രീതിയിൽ പറയുന്ന ടെമ്പ്ലേറ്റ് ഫോമിലല്ല ഈ സിനിമയുടെ കഥ പറയുന്നത്, ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ നീചത്വങ്ങളും അവയ്ക്കെതിരെയുള്ള പോരാട്ടവും ഇന്നാട്ടിലെ രണ്ടു വിഭാഗങ്ങൾ തമ്മിലായിരുന്നു... അവർണ്ണനും സവർണ്ണനും തമ്മിലുള്ള ആ പോരാട്ടത്തിന്റെ കഥ ഈ ചിത്രം വൃത്തിയിൽ തന്നെ പറഞ്ഞവസാനിപ്പിക്കുന്നുണ്ട്.
നങ്ങേലിയുടെ മരണം കാണിക്കുന്ന രംഗങ്ങൾ, അത് നൽകുന്ന ഭീകരത - ചിത്രീകരിച്ച രീതി എന്നിവയെല്ലാം ഗംഭീരമായിരുന്നു,
പിന്നണിയിലെ എല്ലാവരും കഷ്ടപ്പെട്ട് പണിയെടുത്ത ഈ ചിത്രം ഈ ജോണർ സിനിമകളിൽ എല്ലാത്തരത്തിലും മികച്ചതെന്നുപറയാം.
NB- സൗണ്ട് - വിഷ്വൽ ക്വാളിറ്റി പരിഗണിച്ച് നല്ലൊരു തീയേറ്റർ പത്തൊമ്പതാം നൂറ്റാണ്ട് കാണാനായി തിരഞ്ഞെടുക്കുക.
My Rating - 4/5
- Yadu EZr
NEXT - " ഒറ്റ് ''
👍🏻👍🏻
ReplyDelete❤️❤️❤️
Deleteഇന്നലെ കണ്ടു , ബ്രോ പറഞ്ഞതുപോലെ കിടിലൻ പടം
ReplyDeleteSiju❤️
vinayan sir❤️👌
അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി
DeleteAGREED 💯❤️
ReplyDeleteഅഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി
Deleteഅഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു, വിനയന്റെ ഏറ്റവും മികച്ച സിനിമ! അയാളുടെ ആത്മവിശ്വാസത്തിന് ജനം കൊടുക്കുന്ന കയ്യടിയാണ് തിയേറ്ററിൽ കാണാനുള്ളത്.
ReplyDeleteഅഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി
DeleteEnthoru manushyanado?Nangeli maricha scene polum. Enna Pinne katha angu complete vlogilude tholichude? Ninne ennelum kayyil kittutto 😌.
ReplyDeleteസുഹൃത്ത് നങ്ങേലിയെ കുറിച്ച് കേട്ടിട്ടില്ല അല്ലേ... നങ്ങേലിയുടെ മരണമാണ് നങ്ങേലിയെ നങ്ങേലി ആക്കുന്നത്... അവരുടെ പോരാട്ടത്തിന് അന്ത്യം ഒരുവിധം എല്ലാവർക്കും അറിയാവുന്നതു തന്നെയാണ്, ചന്തുവിനെ കുറിച്ച് ഒരു സിനിമ വരുമ്പോൾ അതിൽ ചന്തു മരിക്കും എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയല്ലേ, അതുപോലെതന്നെ
Delete