Search This Blog

ഒരു Blind Hate അപാരത!

രാഷ്ട്രീയ മത ഫാനര ബന്ധത്തിൻ്റെനൂലിൽ നോർത്ത് ഇന്ത്യൻ പ്രൊപ്പഗന്ധ മോഡൽ മൂവികൾ നമ്മടെ ഉമ്മരത്തും പാകത്തിനൊത്ത് വരാറുണ്ട്... 
അവയെ ആ ലാഘവത്തിൽ തള്ളിക്കളയുക എന്നല്ലാതെ ആജീവനാന്ത വ്യക്തിവൈരാഗ്യമൊന്നും ആരും കാണിക്കുന്നത് കാണാറില്ല.

'അള്ളാ' എന്ന് കേൾക്കുമ്പോഴും 'കർത്താവേ' എന്ന് കേൾക്കുമ്പോഴും 'അയ്യപ്പാ' എന്ന് കേൾക്കുമ്പോഴുമൊക്കെ എൻറെയുള്ളിൽ ദൈവമേ എന്ന വാക്ക് ആ കഥാപാത്രം പറയുന്നതായാണ് അനുഭവപ്പെടാറ്,,, ലാൽസലാം എന്ന സ്ക്രീനിൽ കാണുമ്പോൾ പ്രത്യേക ഊർജ്ജവും മറ്റു രാഷ്ട്രീയ പാർട്ടികളുടെ പേര് എൻറെ കാഴ്ചയെ ക്ഷതമേൽപ്പിക്കുന്ന രീതിയിൽ കണ്ണിനിട്ടുള്ള കുത്താവുന്നതും ചിലർക്കെങ്കിലും ഉണ്ടെങ്കിൽ അതിനെ വേറൊരു വാക്കിട്ട് പറയാം...
Blind Hate.

മേപ്പടിയാൻ എന്ന സിനിമയിൽ മനപ്പൂർവമോ അല്ലാതെയോ സേവാഭാരതിയുടെ ആംബുലൻസ് കാണിക്കുമ്പോൾ രാജ്യദ്രോഹികളോട് പെരുമാറുന്നത് പോലെ മാറ്റിനിർത്തി വിശദീകരണം ചോദിച്ചുകൊണ്ടുള്ള ആറാട്ട് നല്ല കോമഡി ആയിട്ടാണ് അന്നനുഭവപ്പെട്ടത്. ഒരു സിനിമ എന്നു പറയുമ്പോൾ ചുറ്റുമുള്ള എന്തിനെക്കുറിച്ചും കഥയാക്കി കാഴ്ചക്കാരന് സമർപ്പിക്കാം, സേവാഭാരതിയും അവരുടെ പ്രവർത്തനങ്ങളും ചുറ്റിലും ഉണ്ട്... അത് സ്ക്രീനിൽ കാണുമ്പോൾ എന്താണ് കുഴപ്പം? 

ഇന്നിറങ്ങിയ മാളികപ്പുറത്തിലേക്ക് വരാം,
സിനിമയ്ക്ക് റിലീസിന് മുന്നേ തന്നെ വലിയ അളവിൽ പ്രമോഷനും അതിനേക്കാൾ മുകളിൽ ഹേറ്റ് ക്യാമ്പെയിനും നടക്കുന്നുണ്ട്... കാരണം അന്വേഷിച്ചപ്പോൾ ഉണ്ണിമുകുന്ദന്റെ രാഷ്ട്രീയമാണ് പോലും....
സിനിമ കാണുക പോലും ചെയ്യാതെ പടത്തിന്റെ പോസ്റ്ററോ ആരുടെയെങ്കിലും അഭിപ്രായമോ ഉള്ളിടത്ത് പരിഹാസവും കളിയാക്കലുകളും കൊണ്ട് മൂടപ്പെടുന്നത് അതെന്തിന്റെ അണ്ടറിൽ നിന്നാണെങ്കിലും ഒരു സിനിമാസ്നേഹി എന്ന നിലയിൽ എതിർക്കപ്പെടേണ്ടതാണെന്ന് തന്നെ പറയും.

റിലീസിന് ശേഷം സിനിമയെക്കുറിച്ച് അത്ര മികച്ച അഭിപ്രായമൊന്നുമല്ല വരുന്നത്, കണ്ടവർ അഭിപ്രായം പറയട്ടെ... 
ഈ സിനിമയിലൂടെ മത രാഷ്ട്രീയ പ്രോപ്പഖണ്ട ഉദ്ദേശിച്ചെങ്കിൽ ആ ഇമോഷൻ പ്രേക്ഷകരിൽ എത്തിക്കാൻ അവർ വിജയിച്ചോ പരാജയപ്പെട്ടോ ആയിരിക്കട്ടെ, തീയറ്ററിൽ സിനിമയുണ്ടല്ലോ... വേണ്ടവർ അത് കാണട്ടെ , കണ്ടവർ അതിനെക്കുറിച്ച് സംസാരിക്കട്ടെ...
(  )

MDMA പോലെ തലമുറയെ തന്നെ വഴിതെറ്റിക്കുന്ന ഡ്രഗ്ഗിനെ പ്രൊമോട്ട് ചെയ്യുന്ന ഒരു സിനിമ ഇന്നുതന്നെ റിലീസ് ചെയ്തിട്ടുണ്ട്,, സെൻസർ ബോർഡിൻറെ ഒരു സർട്ടിഫിക്കറ്റ് എന്നതിലുപരി അത് എതിർക്കപ്പെടേണ്ടതിനെ കുറിച്ച് ഒരാൾ പോലും നാലുവരി പങ്കുവെക്കുന്നത് കാണുന്നില്ല... 

oh, ഞമ്മക്ക് മെത്തിനെക്കാൾ വലിയ ഡ്രഗ് ചാണകമാണല്ലോ.
@YaduEZr

No comments: