ഈ വർഷം കണ്ട ഏറ്റവും മോശം 5 സിനിമകൾ.
ഒരുപാട് ദുരന്തങ്ങൾക്ക് തല വെച്ചില്ലെങ്കിലും അണിയറ പ്രവർത്തകരുടെ പേരുകൾ കൊണ്ടും പ്രമോഷൻ എന്ന പേരിൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ കൊണ്ടും പണത്തേക്കാൾ പത്തിരട്ടി മൂല്യമുള്ള സമയം കളഞ്ഞ് കുറഞ്ഞ നേരത്തെക്കെങ്കിലും ഈ കലയെത്തന്നെ മടുപ്പിച്ച ഈ വർഷം കണ്ട ഏറ്റവും മോശം 5 അസഹനീയ സൃഷ്ടികളെ കുറിച്ചാണ് താഴെ പരാമർശിക്കുന്നത്....
#Worst5
1. ജാക്ക് N ജിൽ
ഉറുമിയും അനന്തഭദ്രവും സംവിധാനം ചെയ്ത സന്തോഷ് ശിവൻ മഞ്ജു വാര്യർ, സൗബിൻ, കാളിദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി വലിയൊരു ഇടവേളക്കുശേഷം സംവിധാനം ചെയ്ത സിനിമ...
കഴിഞ്ഞവർഷത്തെ മികച്ച സിനിമകളുടെ കണക്കെടുക്കുമ്പോൾ തിരഞ്ഞെടുക്കാൻ കുറച്ചു ബുദ്ധിമുട്ട് കാണുമെങ്കിലും ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം പന്ന പടം കണ്ടുപിടിക്കാൻ യാതൊരു ബുദ്ധിമുട്ടും കാണില്ല... ഈ അടപടല അവരാധം ഒന്ന് കണ്ടു നോക്കിയാൽ ഈ കലയെ എന്നല്ല സന്തോഷ് ശിവന്റെ മുൻ തലമുറയെ വരെ ശപിച്ചുപോകും...
ഇതിനെക്കുറിച്ച് ഓർക്കുമ്പോൾ കലിപ്പ് തീരുന്നില്ല.
2. ആറാട്ട്
മാടമ്പി ,ഗ്രാൻഡ് മാസ്റ്റർ എന്നീ നല്ല ഇഷ്ടപ്പെട്ട സിനിമകളും മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നിങ്ങനെ പാതിവെന്ത തരക്കേടില്ലാത്തവയും പ്രേക്ഷകർക്കൊരുക്കിയ ബി ഉണ്ണികൃഷ്ണൻ വീണ്ടുമെത്തുമ്പോൾ ഉണ്ടാക്കാൻ പോകുന്ന
അങ്ങേയറ്റവും ഇങ്ങേയറ്റവും മനസ്സിൽ കണ്ടിട്ട് തന്നെയാണ് കയറിയത്...
പക്ഷേ പ്രതീക്ഷകളെ മലക്കം മറിച്ച സിനിമ മോഹൻലാലിൻ്റെ കരിയറിലെ ഏറ്റവും തലവേദന പടമായി മാറുന്നുണ്ട്... മോഹൻലാൽ കോമഡി എന്നും പറഞ്ഞു കാണിക്കുന്ന
പന്നത്തരം അസഹനീയം മാത്രമല്ല അങ്ങേയറ്റം അരോചകം കൂടിയാണ്.
3. തീർപ്പ്
കമ്മാരസംഭവത്തിനുശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത സിനിമ, ലൂസിഫറിന് ശേഷം മുരളി ഗോപി - പൃഥ്വിരാജ് കൂട്ടുകെട്ട്... വിജയ പരാജയം മാറ്റി നിർത്തി കൊള്ളാവുന്നൊരു സിനിമ കാണാം എന്ന പ്രതീക്ഷ മാത്രം വെച്ച് ടിക്കറ്റെടുക്കുമ്പോൾ
ഒരു തട്ടിക്കൂട്ട് നാടകം കട്ടക്കൂറ പ്രകടനം കൊണ്ട് അങ്ങേയറ്റം വെറുപ്പിക്കുന്ന പടമാണ് തീർപ്പ്..
പൃഥ്വിരാജിന്റെ പെർഫോമൻസ് ഒരു സിനിമയുടെ ഏറ്റവും മോശം വശം ആകുന്ന കാഴ്ചയാണ് തീർപ്പ്.
4. ഗോൾഡ്
ഈ സിനിമയ്ക്ക് ചെലവായ കാശും ഇതിൻറെ പകുതിയിൽ പകുതി അഭിനേതാക്കളെയും കിട്ടിയാൽ ഒരുപക്ഷേ സന്തോഷ് പണ്ഡിറ്റ് ഇതിനെക്കാളും മികച്ച സിനിമയെടുക്കും... ജെയിംസ് കാമറൂണിന്റെ അടുത്ത ചെയ്യാൻ ഇരിക്കുന്ന സിനിമയുടെ കഥ വരെ കേട്ട് പുളകിതനാകുന്ന പൃഥ്വിരാജ് , സ്വന്തം പടത്തിന്റെ കഥ , അത് മാത്രം കേട്ടില്ല....
അങ്ങനെ സംഭവിച്ച ഒരു അവരാതങ്ങളാണ് ഗോൾഡും തീർപ്പുമൊക്കെ.
നേരവും പ്രേമവും കഴിഞ്ഞ് അൽഫോൺസ് പുത്രൻ എത്തുമ്പോൾ ആദ്യ സിനിമയ്ക്ക് മുൻപ് ചെയ്ത ഷോർട്ട് ഫിലിമുകളുടെ നിലവാരം പോലുമില്ലാത്ത അങ്ങേയറ്റം വൃത്തികെട്ട പടമാണ് മൂന്നാം അംഗത്തിൽ ഒരുക്കിവെച്ചത്... ഗോൾഡ് ഈ വർഷത്തെ എന്നല്ല കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മലയാളത്തിൽ വന്ന മോശം 5 സിനിമകളിൽ ഒന്നായിരിക്കും..
5. വലിമൈ
തീരൻ അധികാരം എന്ന കിടിലൻ സിനിമ സംവിധാനം ചെയ്ത
'H വിനോദ്' ഒരു അജിത്ത് ആരാധകനാണെന്ന് കേട്ടിട്ടുണ്ട്, അയാൾ അജിത്തിനെ വെച്ച് ഒരു പോലീസ് സ്റ്റോറി ചെയ്യുന്നുണ്ട് എന്ന് കേട്ടപ്പോൾ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു... ബോണി കപൂർ നിർമ്മിച്ച സിനിമ റിലീസിന് മുൻപ് 'വലിമൈ അപ്ഡേഷൻ' ഹാഷ്ടാഗ് കാരണം ട്രോളുകളും ചർച്ചകളും ഉണ്ടാക്കിയിട്ടുണ്ട്... തിയേറ്ററിൽ പടമെത്തുമ്പോൾ സകല പാസവും കൂട്ടിക്കുഴച്ച് യാതൊരു ക്വാളിറ്റിയും ഇല്ലാത്ത ഒരു അറുപഴഞ്ചൻ സിനിമയുണ്ടാക്കി വെച്ചതാണ് വലിമൈ.
[ ഈ വർഷം കണ്ട് ഇഷ്ടപ്പെട്ട 10 സിനിമകൾ - ഇവിടെ ക്ലിക്ക് ചെയ്യുക ]
/neXt #viewsOF2022
No comments: