1211. നൻപകൽ നേരത്ത് മയക്കം
🔹" നൻപകൽ നേരത്ത് മയക്കം ''
Gnr :- Drama
Lang :- മലയാളം
ജെല്ലിക്കെട്ടിനും ചുരുളിക്കും ശേഷം വീണ്ടും ലിജോ - ഹരീഷ് കൂട്ടുകെട്ടിൽ എഴുത്തു പൂർത്തിയാക്കി ലിജോ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം.
പേരന്പ്, പുഴു എന്നീ സിനിമകൾക്ക് ശേഷം തേനി ഈശ്വർ മമ്മൂട്ടിക്ക് വേണ്ടി വീണ്ടും ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൽ ചുരുളിയുടെ വേറിട്ട ലോകം സൗണ്ട് ഡിസൈനിങ്ങിലൂടെ കാഴ്ചയെ കേമമാക്കിയ
രംഗനാഥ് രവി വീണ്ടും ലിജോ ചിത്രത്തിൽ ഒരുമിക്കുന്നതും ദീപു ജോസഫിന്റെ എഡിറ്റിങ്ങും മെൻഷൻ ചെയ്തുകൊണ്ട് റിവ്യൂ പറയാം....
ഒരു സിനിമയുടെ എല്ലാ വശവും പരിപൂർണ്ണതയിൽ കാഴ്ചയെ മനോഹരമാക്കുന്ന കാണേണ്ടുന്ന കാഴ്ചയാകുന്ന ഗംഭീരാനുഭവമാണ് നൻപകൽ നേരത്തെ മയക്കം എന്നൊറ്റവാക്കിൽ പറഞ്ഞു നിർത്താതെ വലിച്ചു നീട്ടി പരത്തി പറയാൻ ബാക്കി ഭാഗം ഉപയോഗിക്കുകയാണ്...
ഒരു നടനെന്ന നിലയിൽ മമ്മൂട്ടിക്ക് ഇനിയെന്ത് പ്രൂവ് ചെയ്യാനാണെന്ന് പ്രേക്ഷകർ കരുതുന്നിടത്ത് കരിയറിന്റെ ഗിയർ മാറ്റി നടപ്പിലും എടുപ്പിലും എഴുത്തിനൊപ്പം രാഗി മിനുക്കുന്ന കലയെ ആർത്തിയോടെ കാണുന്ന കലാകാരന്റെ അവതരണ പ്രകടന ശൈലി അത്രമേൽ പൂർണ്ണത നേടി ഈ സിനിമയൊന്നാകെ അമ്പരപ്പിക്കുന്നുണ്ട്....
സിനിമയുടെ ആത്മാവാണ് മമ്മൂട്ടി.
മുന്നറിയിപ്പിനും പേരൻപിനും റോഷാക്കിനും മുകളിൽ കൊണ്ടു നിർത്താൻ എന്നിലെ സിനിമാസ്വാദകന് കൂടുതൽ ചിന്തിക്കേണ്ട എന്നുറപ്പിക്കുന്ന പ്രകടനം....
വർണ്ണനകൾക്കതീതമായ ആ പ്രകടനം...
അത്രമേൽ പ്രിയപ്പെട്ടത്.
മമ്മുട്ടിക്ക❤️
സിംഗിൾ ഷോട്ടുകൾക്കും വലിയ ക്യാമറ മൂവ്മെന്റ്സ് ഇല്ലാതെ വൈഡ് ആംഗിൾ ഷോട്ടുകൾക്കും മുൻഗണന കൊടുത്ത
സിനിമാട്ടോഗ്രാഫി...
ഒരു സ്ലോ പേസ്ഡ് ഡ്രാമയുടെ സിറ്റുവേഷൻ അർഹിക്കുന്ന വർകൗട്ടാകുന്ന ഇമോഷൻസിലൂടെയുള്ള കഥാഗതി... കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കാൻ സാധിക്കുന്ന അവരുടെ പ്രശ്നങ്ങൾ റിലേറ്റ് ചെയ്യാൻ സാധിക്കുന്ന സംഭാഷണങ്ങൾ..
പശ്ചാത്തല സംഗീതം പശ്ചാത്തലത്തിലെ സംഗീതമാകുന്ന വേറിട്ട അനുഭവം സിനിമയൊന്നാകെ നൽകുന്ന വിജയം കാണുന്ന പരീക്ഷണം...
എണ്ണിയെടുക്കാൻ ഒരുപാടുള്ള ചിത്രത്തിൽ
ഹിഡൻ ഡീറ്റെയിൽസും അത്രയ്ക്കുണ്ട് എന്നു പറയാം... ലിജോ ജോസ് പെല്ലിശ്ശേരി എന്ന പേരിൽ പ്രതീക്ഷയുടെ ഗെത്തിരിക്കുമ്പോൾ
ഇക്കാലത്തിന്റെ മമ്മൂട്ടിയിൽ പ്രകടന മികവിന്റെ അവസാന വാക്കായും ഇവരൊരുമിക്കുമ്പോൾ പൂർണ്ണത നേടുന്ന മാജിക്കായും അതിനെ നൻ പകൽ നേരത്തെ മയക്കമായും അടിവരയിടാം.
🪄 Story with Strong Spoilers
കുടുംബത്തോടൊപ്പം വേളാങ്കണ്ണി യാത്ര കഴിഞ്ഞു വരുന്ന ജെയിംസ്... അയാളും കുടുംബവും സഞ്ചരിക്കുന്ന ചെറിയൊരു ബസ്സും അതിലെ മറ്റു യാത്രക്കാരും അവരുടെ ക്യാരക്ടറൈസേഷൻസ് പരിചയപ്പെടുത്തുന്ന തുടക്കവുമൊക്കെയായി സിനിമ ആരംഭിക്കുകയും തമിഴ്നാടിന്റെ ഏതോ ഒരു ഉൾപ്രദേശത്ത് ബസിൽ നിന്നും ഞെട്ടിയുണരുന്ന ജെയിംസ് ആ വണ്ടി നിർത്താൻ പറയുകയും പിന്നീട് അവിടെ ഇറങ്ങി ജെയിംസ് എന്ന വ്യക്തിയിൽ നിന്ന് സുന്ദരം എന്ന തമിഴ് വ്യക്തിയിലേക്കുള്ള വ്യത്യസ്തമായ അയാളുടെ ജീവിത ശൈലിയിലേക്കുള്ള ഉൾനാടൻ ഗ്രാമീണ പശ്ചാത്തലത്തിലേക്കുള്ള പരകായ പ്രവേശമാണ് പിന്നീട് സിനിമ പറയുന്നത്...
ജെയിംസിന്റെ കുടുംബവും സുന്ദരത്തിന്റെ കുടുംബവും ഈ ഇൻസിഡന്റിൽ ഒരുപോലെ ഭാഗമാവുകയും പാരലലായി അവരനുഭവിക്കുന്ന പ്രശ്നങ്ങളും അതിനവർ കണ്ടെത്തുന്ന പ്രതിവിധികളും സിനിമയെ രണ്ടു മണിക്കൂർ ലൈവായി കൊണ്ടു നിർത്തുന്നുണ്ട്.
ജെയിംസ് , സുന്ദരം എന്നീ കഥാപാത്രങ്ങളെ അനായാസമായി മമ്മൂട്ടി അവതരിപ്പിച്ചപ്പോൾ പ്രകടന മിടുക്കിന് എത്ര അഭിനന്ദിച്ചാലും മതിയാകാതെ വരും....
മമ്മൂട്ടിയെ കൂടാതെ അശോകൻ, വിപിൻ അറ്റ്ലി , രാജേഷ് ശർമ എന്നിവരും പേരറിയാത്ത ഒരുപാട് മികച്ച അഭിനേതാക്കളും അവരുടെ പ്രകടനങ്ങളും സിനിമയെ കാഴ്ചയിൽ മികവ് നൽകി നിർത്തുന്നുണ്ട്.
സിനിമയെ അതിൻറെ പ്യുവർ ക്വാളിറ്റിയിൽ മുൻ മാതൃകകളില്ലാതെ അമ്പരപ്പിച്ചാസ്വദിക്കുന്ന ചിത്രമാണിത്... ഗംഭീര തിയേറ്റർ അനുഭവമാണിത്....
ഇത്തരമൊരു സിനിമ നഷ്ടപ്പെടുത്തരുത്.
നിർബന്ധമായും കണ്ടിരിക്കുക.
My Rating - 5/5
വയനാടൻ പട്ടികളെ ഉപമയിലെടുത്ത് കൂവി പ്രതിഷേധിച്ചവർക്ക് മറുപടി കൊടുത്ത രഞ്ജിത്ത് അങ്ങുന്നേയോടും അയാളുടെ സാഹിത്യത്തിൽ പുഴുങ്ങിയ മാടമ്പിത്തരത്തോടും തീരാത്ത പ്രതിഷേധമുണ്ടെങ്കിലും
മേളയിൽ തിക്കും തിരക്കും ഉണ്ടാക്കാനല്ലാതെ ഇത്തരം സിനിമകൾക്ക് തിയേറ്ററിൽ ആയുസ്സില്ലാന്ന് ഗണിച്ച് പ്രവചിച്ച അങ്ങേരുടെ
മുന്നനുഭവം വെച്ചുള്ള അഭിപ്രായത്തോട് ചേർന്നു നിൽക്കുന്നതാണ് ഇന്ന് തീയേറ്ററിൽ ഒഴിഞ്ഞ കസേരകൾക്കിടയിൽ സിനിമ കാണേണ്ടി വന്നത്..
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " വീര സിംഹ റെഡ്ഡി ''
Ee filim inu ethu vare kanda ettavum mikacha review.
ReplyDeleteKidilan padam,, kikkidilan review
ReplyDeleteyadu bro... nice attempt
keep going.
thank you bro
Delete