Search This Blog

ദി ഇന്ത്യൻ സ്റ്റോറി - 01 (ചെറുകഥ)


കഠാരയും കൈക്കോട്ടുമായി ഒരപ്പ പോലുമില്ലാത്ത മൊട്ടകൊടുമുടിയുടെ മുകളിൽ വലിഞ്ഞുകയറിയയാൾ കയ്യിലെ കൈക്കോട്ട് ആഞ്ഞാഞ്ഞു വീശി... മണ്ണിലേക്ക് കുഴിയിട്ടു,
ഹിന്ദുത്വത്തിന്റെ അപാര മണം,
പുളകിതനാകുന്നു... ഊർജ്ജം കിട്ടിയ സന്തോഷത്തിൽ വീണ്ടും ആഞാഞ്ഞു കൊത്തുന്നു... കഴിഞ്ഞിരുപത് വർഷത്തെ മാറിവന്ന കാലാവസ്ഥയിൽ ചേറായും ചെളിയായും മൊട്ടക്കുന്നിനെ പൊതിഞ്ഞു പറ്റിപ്പിടിച്ച ആദ്യ ലെയർ മണ്ണിളക്കിയപോഴേ മൂക്കാമണ്ടയുടെ ഫിലമൻ്റടിക്കണ തോതിൽ ഹിന്ദുത്വം മണമണക്കുന്നു...

രാഖി കെട്ടിയ കൈത്തണ്ടയിൽ ഒലിച്ചിറങ്ങിയ വിയർപ്പുതുള്ളികൾ മറുകൈ കൊണ്ട് തുടച്ചുനീക്കി ചെളി മാറ്റി കുഴി കുത്താൻ തുടങ്ങിയപ്പോഴേ മുന്നിൽ വന്നത്
പണ്ടെങ്ങോ മൊട്ടകുന്നിൽ ആരോ വായിച്ചു വെച്ച ചരിത്ര പുസ്തകമായിരുന്നു... 
അയാൾക്ക് ആദ്യം കത്തിക്കേണ്ടതും അതുതന്നെയായിരുന്നു. പുകയിലാകെ ഹിന്ദുത്വം മണക്കുന്നു.

കുഴികുത്തൽ പിന്നെയും തുടർന്നുകൊണ്ടിരുന്നു.. നക്കിയ ഷൂസും ഗാന്ധിയുടെ കണ്ണടയും അയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു...  കുഴികുത്തൽ അവസാനിച്ചില്ല, പശുവിൻറെ പേരിലും പടച്ചോന്റെ പേരിലും പ്രസ്ഥാനത്തിൻറെ പേരിലും ദയയില്ലാതെ കൊന്നൊടുക്കിയ ഒരുപാടാളുകളുടെ ജാതകം മാറ്റിയ കൊലക്കത്തികൾ കൂമ്പാരം കണക്കിന് കുഴിയിൽ കണ്ടെത്തി... 
അയാളതിനെ ചതുപ്പിലെ താമരക്കുളത്തിൽ കഴുകിയെടുത്തു മണപ്പിച്ചു,
വീണ്ടും ഹിന്ദുത്വം മണക്കുന്നു.

വിഭജനത്തിന്റെയും വേർതിരിവിന്റെയും കേട്ടാലറയ്ക്കുന്ന വിഷംതുപ്പുന്ന കഥകൾ നല്ല പ്രൊഡക്ഷൻ കോളിറ്റിയിൽ ഇവരിറക്കും...
 സകല ചരിത്രവും കീഴ്മേൽ മറിയും, 
കുഴി കുത്തി തുടങ്ങിയേയുള്ളൂ... 
(To be continued)



@YaduEZr

No comments: